സച്ചിന്‍ വോട്ടുചെയ്തു, സെല്‍ഫി ട്വിറ്ററില്‍
മുംബൈ: രാജ്യസഭ എം പി എന്ന നിലയില്‍ സച്ചിന്‍ അത്ര പോര എന്ന വിമര്‍ശനങ്ങള്‍ അവിടെ നില്‍ക്കട്ടെ. തല്‍ക്കാലം നമുക്ക് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന വോട്ടറെ പറ്റി സംസാരിക്കാം. തിരഞ്ഞെടുപ്പ്, അതേതുമാകട്ടെ, ലോക്‌സഭയോ നിയമസഭയോ ആകട്ടെ സച്ചിന്‍ വോട്ട് ചെയ്തിരിക്കും. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന് ആളുകളിലുള്ള സ്വാധീനം എടുത്തുപറയേണ്ട കാര്യമില്ലല്ലോ.
മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സച്ചിന്‍ സെല്‍ഫിയെടുത്ത് ചിത്രം ട്വിറ്ററിലും പോസ്റ്റിയിട്ടുണ്ട്. ഞാന്‍ വോട്ടു ചെയ്തു. നിങ്ങളും ചെയ്തിട്ടുണ്ടാകും എന്ന് എനിക്കുറപ്പാണ് എന്നാണ് സച്ചിന്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്തും സച്ചിന്‍ വോട്ട് ചെയ്ത് സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളുമായി ദുബായിലായിരുന്ന സച്ചിന്‍ വോട്ട് ചെയ്യാനായി മാത്രം മുംബൈയിലെക്ക് പറന്നെത്തുകയായിരുന്നു. പൗരന്റെ കടമയായ വോട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം സച്ചിന്‍ ദുബായിലേക്ക് തന്നെ തിരിച്ചുപറന്നു. ക്രിക്കറ്റ് ഐക്കണ്‍ മാത്രമല്ല, രാജ്യസഭയിലെ അംഗം കൂടിയാണ് സച്ചിന്‍. വോട്ട് ചെയ്യുക മാത്രമല്ല ഓരോ തവണയും വോട്ട് ചെയ്യാന്‍ തന്റെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്യാറുണ്ട് സച്ചിന്‍.
സംഭവ ബഹുലമായ ചതുഷ്‌കോണ മത്സരമാണ് ഇത്തവണ മഹാരാഷ്ട്ര അസംബ്ലിയിലേക്ക് നടക്കുന്നത്. 288 മണ്ഡലങ്ങളിലേക്കായി എട്ടരക്കോടിയോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നു. കനത്ത സുരക്ഷയില്‍ 91, 376 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 4119 സ്ഥാനാര്‍ഥികള്‍. ഇതില്‍ 276 പേര്‍ സ്ത്രീകളാണ്. രാവെല ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.












Click it and Unblock the Notifications