
ഉദ്ധവിനൊപ്പം ആദിത്യ മാത്രം, മന്ത്രിമാരെല്ലാം ഷിന്‍ഡെക്കൊപ്പം, പാര്‍ട്ടി പിടിക്കാനാവില്ല, കാരണം ഇതാണ്
മുംബൈ: ശിവസേന പിടിച്ച് ഉദ്ധവ് താക്കറെയെ ഒറ്റപ്പെടുത്താനുള്ള നീക്കം ഏക്നാഥ് ഷിന്‍ഡെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കും. പാര്‍ട്ടിയിലെ നേതാക്കളില്‍ നിന്ന് മാത്രമാണ് ഉദ്ധവ് ഒറ്റപ്പെട്ട് നില്‍ക്കുന്നതെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട് തെളിയിക്കുന്നത്. വിമതര്‍ക്കെതിരെ പാര്‍ട്ടിയിലും മറ്റ് പ്രവര്‍ത്തകരിലും കടുത്ത രോഷമുണ്ട്.
പുതിയ ശിവസേന വരും? പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ, പുറത്തിറങ്ങി നടത്തില്ലെന്ന് ഉദ്ധവ് പക്ഷം
ശിവസേന കോട്ടകളിലെല്ലാം സാഹചര്യം ഷിന്‍ഡെയ്ക്ക് അനുകൂലമല്ല. ഷിന്‍ഡെ സത്യസന്ധനാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ കാണിച്ചത് വളരെ മോശം കാര്യമാണെന്ന് പൊതു അഭിപ്രായമുണ്ട്. പാര്‍ട്ടി അടിയാളപ്പെടുന്നത് തന്നെ ഉദ്ധവിന്റെ പേരിലാണ്. വിശദമായ വിവരങ്ങളിലേക്ക്...

ഉദ്ധവ് താക്കറെയ്ക്കൊപ്പം ഒരു മന്ത്രി മാത്രമാണ് ഇനി ശിവസേനയില്‍ നിന്ന് കൂടെ നില്‍ക്കുന്നത്. അത് മകനായ ആദിത്യ താക്കറെയാണ്. അതേസമയം വിധാന്‍ പരിഷത്ത് വഴി തിരഞ്ഞെടുക്കപ്പെട്ട് മന്ത്രിമാരായവര്‍ വേറെയുണ്ട്. സുഭാഷ് ദേശായ്, അനില്‍ പരബ് എന്നിവര്‍ അത്തരത്തില്‍ കൂടെയുണ്ട്. പിന്നെയുള്ള ക്യാബിനറ്റ് മന്ത്രി ശങ്കര്‍റാവു ഗഡക് ആണ്. ഇയാള്‍ ക്രാന്തികാരി ഷെത്കാരി പാര്‍ട്ടിയില്‍ നിന്നുള്ള എംഎല്‍എയാണ്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യമാണ് ഇതോടെ ഷിന്‍ഡെ അവകാശപ്പെടുന്നത്. പക്ഷേ അത് അത്ര എളുപ്പമല്ല.

ദാദാ ബുസെ, ഗുലാബ് റാവു പാട്ടീല്‍, സന്ദീപന്‍ ബുംറെ, ഉദയ് സാമന്ത്, ശംഭുരാജ് ദേശായ്, അബ്ദുള്‍ സത്താര്‍, രാജേന്ദ്ര പാട്ടീല്‍ യെദരോക്കര്, ബച്ചു കാഡു, എന്നിവരാണ് ഷിന്‍ഡെ ക്യാമ്പിലെത്തിയ മന്ത്രിമാര്‍. ഇതില്‍ ഏറ്റവും പുതിയതായി എത്തിയത് ഉദയ് സാമന്താണ്. ഇയാള്‍ ഇന്ന് ഗുവാഹത്തിയിലെത്തി. എട്ടാമത്തെ മന്ത്രിയാണ് ഷിന്‍ഡെ ക്യാമ്പിലെത്തിയത്. അസമിലെ മന്ത്രിമാരായ അശോക് സിംഗളും പിയൂഷ് ഹസാരികയും വിമത എംഎല്‍എമാരെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. ബിജെപിക്ക് വേണ്ടി ഇവരാണ് നീക്കങ്ങള്‍ നടത്തുന്നത്.

അതേസമയം വിമതര്‍ക്കെതിരെ പാര്‍ട്ടിയില്‍ വലിയ രോഷമുണ്ട്. ശിവസേനയുടെ വര്‍ളിയിലുള്ള ശാഖയില്‍ വിമതരെ നേരിടണമെന്ന് പറയുന്നവരാണ് കൂടുതല്‍. ശിവസേനയുടെ വന്‍ ശാഖകളൊക്കെ വര്‍ളിയിലാണ്. ഇവിടെ ആയിരകണക്കിന് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങി വിമതരെ നേരിടാന്‍ കാത്തിരിക്കുകയാണ്. ഉദ്ധവില്‍ നിന്ന് സന്ദേശം കിട്ടിയാല്‍ ഇവരെ നേരിടാനാണ് തീരുമാനം. 236 നഗര പ്രമുഖുകളാണ് ഇവിടെ ശിവസേനയ്ക്കുള്ളത്. അത്രയ്ക്ക് കരുത്തേറിയതാണ് ശിവസേനയുടെ സംഘടനാ സംവിധാനം. പല വിമതരുടെ വീടുകള്‍ അടിച്ച് തകര്‍ത്ത് കഴിഞ്ഞു.

കഴിഞ്ഞ ദിവസത്തിനുള്ളില്‍ പാര്‍ട്ടി പദവികള്‍ വഹിച്ചിരുന്ന എല്ലാവരെയും നേരില്‍ കണ്ടാണ് ഉദ്ധവ് ചര്‍ച്ച നടത്തിയത്. ഇതോടെ വൈകാരികമായി അദ്ദേഹത്തിനൊപ്പം നില്ക്കാന് പ്രവര്‍ത്തകര്‍ തയ്യാറാവുകയായിരുന്നു. ശിവസേനയുടെ നേതൃത്വം കൈക്കുള്ളിലാണെന്ന് ഉറപ്പാക്കാനാണ് ഉദ്ധവ് ക്യാമ്പിന്റെ ശ്രമം. ഒരാളെ പോലും ഇനിയും ഷിന്‍ഡെ ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നാണ് നിര്‍ദേശം. ശിവസേനയുടെ കോട്ടകളിലെല്ലാം ഒരു വികാരം മാത്രമേയുള്ളൂ. താക്കറെ കുടുംബമാണ് ശിവസേനയുടെ എല്ലാം. അവരെ കൈവിടില്ലെന്നും ഭൂരിഭാഗം ആളുകളും പറയുന്നു.

വിമതര്‍ ചെയ്തത് തെറ്റാണ്. അവര്‍ തിരിച്ച് വരണമെന്ന് ഒരു വിഭാഗം പറയുന്നു. ശിവസേനയില്‍ ഇതുവരെ കുടുംബാധിപത്യ ഭരണത്തെ എതിര്‍ക്കുന്ന പ്രവണത വന്നിട്ടില്ല. താക്കറെ കുടുംബത്തിന്റെ പെരുമ ഷിന്‍ഡെ ക്യാമ്പിനിലെലന്ന് വര്‍ളിയിലെ ശാഖാ പ്രമുഖ വിജയ് ബാംഗെ പറഞ്ഞു. ശിവസേന പ്രവര്‍ത്തിക്കുന്നത് തന്നെ ഉദ്ധവിന്റെ പേരിലാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ധവാണ് ഞങ്ങളുടെ നേതാവ്. വിമതര്‍ ഉറപ്പായും തോല്‍ക്കുമെന്ന് യുവാവായ റുതുജ് പറയുന്നു. ശിവസേനയില്‍ അവര്‍ ചേര്‍ന്നില്ലെങ്കില്‍ ഇവിടെയുള്ളവര്‍ അവരെ ഓടിച്ചിട്ട് തല്ലുമെന്നും റുതുജ് മുന്നറിയിപ്പ് നല്കി.

നല്ലൊരു വിഭാഗത്തിനും ഏക്നാഥ് ഷിന്‍ഡെയ്ക്കെതിരെ കടുത്ത വിദ്വേഷമുണ്ട്. ഓട്ടോറിക്ഷാ വാലയെന്ന് ഇവര്‍ ഷിന്‍ഡെയെ പരിഹസിക്കുന്നു. ശിവസേനയെയും താക്കറെ കുടുംബത്തെയും വഞ്ചിച്ചവനാണ് ഷിന്‍ഡെ എന്നാണ് ആരോപണം. ഷിന്‍ഡെയെ തിരിച്ച് വിളിക്കണമെന്ന് പറയുന്നവരുമുണ്ട്. ശിവസേന ചിഹ്നത്തില്‍ മത്സരിച്ചവനാണ് ഷിന്‍ഡെ. ഉദ്ധവ് അവന് എല്ലാം നല്കി. എന്നിട്ടും വഞ്ചിച്ചുവെന്ന് ഒരു ഡെപ്യൂട്ടി ശാഖ പ്രമുഖായ സഞ്ജയ് പംഗെ പറയുന്നു. ഇതോടെ ഷിന്‍ഡെയ്ക്ക് പാര്‍ട്ടി പിടിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എംപിമാരും എംഎല്‍എമാരും പോയാലും പ്രവര്‍ത്തകര്‍ പോകില്ല. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഇവരുടെ വോട്ട് ഉറപ്പായും ഉദ്ധവിനൊപ്പം നില്ക്കും. പാര്‍ട്ടിയില്‍ ഉദ്ധവ് ഇതോടെ കരുത്തനായി നില്‍ക്കുകയാണ്.
കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍