കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റസിഡന്‍ഷ്യല്‍ ഏരിയകള്‍ക്ക് ജാതിപ്പേര് വേണ്ട, മാറ്റാന്‍ ശിവസേന, ബിജെപിക്ക് മഹാരാഷ്ട്രയില്‍ മറുപണി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ റെസിഡെന്‍ഷ്യല്‍ ഏരിയകളുടെ ജാതി പേര് സൂചിപ്പിക്കുന്ന തരത്തിലുള്ള പേരുകള്‍ മാറ്റാന്‍ ഉദ്ധവ് സര്‍ക്കാര്‍. സംസ്ഥാന മന്ത്രിസഭയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ദേശീയ ഐക്യവും മതസൗഹാര്‍ദവും സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഉദ്ധവ് താക്കറെ പറയുന്നു. അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലീം പേരുകളിലുള്ള സ്ഥലങ്ങളുടെ പേര് ഹിന്ദു നാമധാരികളുടേതാക്കി മാറ്റുന്ന രീതിക്കുള്ള തിരിച്ചടി കൂടിയാണിത്. നേരത്തെ ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗറാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

1

പല ജാതികളുടെ പേര് കൂടെയുള്ള റെസിഡന്‍സ് ഏരിയകള്‍ക്കും റോഡുകള്‍ക്കും പേര് മാറുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. മഹര്‍ വാഡ, ബൗദ്ധ് വാഡ, മാംഗ് വാഡ, ദോര്‍ വസ്തി, ബ്രാഹ്മണ വാഡ, മലി ഗല്ലി, മുതലായ പേരുകള്‍ ആ റെസിഡന്‍സ് ഏരിയകളില്‍ ഭൂരിപക്ഷമുള്ള ജാതി സമൂഹത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് മഹാരാഷ്ട്ര പോലുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ശുചീകരണ തൊഴില്‍ ചെയ്യുന്ന ദളിത് സമുദായത്തിലുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് അവരുടെ ജാതിയും തൊഴിലും സൂചിപ്പിക്കുന്ന പേരുകള്‍ നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉദ്ധവ് പറഞ്ഞു.

ദളിത്, ദളിത് ബുദ്ധിസ്റ്റുകള്‍, ചത്ത മൃഗങ്ങളെ ഉപയോഗിക്കുന്ന വിഭാഗം, തോട്ടം തൊഴിലാളികള്‍ എന്നിവരെ പ്രതിനിധീകരിക്കുന്നവര്‍ കൂടുതലുള്ള ഇടങ്ങള്‍ക്ക് അവരുടെ പേര് നല്‍കുന്നതും ഗൗരവപ്പെട്ട കാര്യമാണ്. ഈ പശ്ചാത്തലത്തില്‍ അന്തസ്സോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന ആശയത്തിലുറച്ച് ഈ പ്രദേശങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് കഴിഞ്ഞതായി ഉദ്ധവ് താക്കറെ വ്യക്തമാക്കി.

സമത നഗര്‍, ഭീം നഗര്‍, ജ്യോതി നഗര്‍, ക്രാന്തി നഗര്‍ മുതലായ പേരുകളാണ് ഈ പ്രദേശങ്ങള്‍ക്ക് പുതുതായി നല്‍കാന്‍ പോകുന്നത്. മഹാരാഷ്ട്ര മുന്നോട്ട് വെക്കുന്ന ഈ മാതൃക ദേശീയ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായും ഉദ്ധവ് വ്യക്തമാക്കി. അതേസമയം ജാതി വ്യവസ്ഥയെ പതിയെ ഇല്ലാതാക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും മാന്യതയോടെയും അഭിമാനത്തോടെയും ജീവിക്കുന്നതിന് തുല്യ അവകാശമുണ്ട്. ആരും ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വേര്‍തിരിക്കപ്പെടാന്‍ പാടില്ലെന്നും മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ മുണ്ടെ പറഞ്ഞു.

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

English summary
maharashtra government will rename residential areas that have caste based names
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X