കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണി അര്‍ണബിനിട്ട് : റിപ്പബ്ലിക് ടിവിയിലെ 2 മാധ്യമപ്രവര്‍ത്തകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ ഫാം ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച സംഭവത്തില്‍ റിപ്ലബ്ലിക്ക് ചാനലിലെ മാധ്യമപ്രവര്‍ത്തകരായ റിപ്പോർട്ടർ അനുജ് ശർമ, ക്യാമറ പേഴ്‌സൺ യശ്പാൽജിത് സിംഗ് എന്നിവരെ അറസറ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്. അതിക്രമത്തിനെതിരേയുള്ള കുറ്റങ്ങളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. റായ്ഗഡ്ഡിലെ ബില്‍വാല ഗ്രാമത്തിലെ ഉദ്ധവ് താക്കറയുടെ ഫാം ഹൗസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവി മുംബൈയിലെ ഹൈവിയില്‍ നിന്നും പിടികൂടിയ ഇവരെ റായ്ഗഡ് പൊലീസിന് കൈമാറി.

മുഖ്യമന്ത്രിയുടെ ഫാം ഹൗസ്

മുഖ്യമന്ത്രിയുടെ ഫാം ഹൗസ്

അറസ്റ്റിലായവരുടെ പക്കൽ റിപ്പബ്ലിക് ചാനലിന്‍റെ തിരിച്ചറിയൽ കാർഡുകളുണ്ടെന്നും എന്നാൽ അവർ റിപ്പോർട്ടർമാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും റായ്ഗഡ് പോലീസ് വക്താവ് സുരേഷ് യംഗർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിന്‍റെ കാവൽക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബഹളം വെച്ചു

ബഹളം വെച്ചു

മുഖ്യമന്ത്രിയുടെ ഫാം ഹൗസ് എവിടെയാണെന്ന് മാധ്യമപ്രവര്‍ത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനോട് തിരക്കിയിരുന്നു. എന്നാല്‍ ഫാം ഹൗസ് എവിടെയാണെന്ന് തനിക്കറിയില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മറുപടി. എന്നാല്‍ ഇദ്ദേഹമാണ് ഫാം ഹൗസിന്‍റെ കാവല്‍ക്കാരന്‍ എന്ന് മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ തുടക്കത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന കാരണത്താല്‍ ബഹളം വെക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്

പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ്

കാവല്‍ക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ തിരികെ പോയതെന്നും പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ ഫാം ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ ഖലാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികരണം

പ്രതികരണം

അനുജ് ശർമ, യശ്പാൽജിത് സിംഗ് എന്നിവരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. റിപ്പോർട്ടർമാരെ നിയമവിരുദ്ധമായാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു റിപ്പബ്ലിക് ചാനലിന്‍റെ പ്രതികരണം. റിപ്പബ്ലിക് ചാനലിന്‍റെ പ്രവര്‍ത്തനം തടയാനുമുള്ള മഹാരാഷ്ട്ര സർക്കാർ നടത്തുന്ന വലിയ നീക്കത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ഇതെന്നും ചാനല്‍ അധികൃതര്‍ പ്രതികരിച്ചു.

അവകാശങ്ങള്‍ നിഷേധിച്ചു

അവകാശങ്ങള്‍ നിഷേധിച്ചു

പോലീസ് കസ്റ്റഡിയിൽ വിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകർക്ക് നിയമപരമായ അവകാശങ്ങള്‍ നിഷേധിച്ചുവെന്നും റിപ്പബ്ലിക് ടിവി ആരോപിക്കുന്നു. തങ്ങൾ പിന്തുടർന്ന വാര്‍ത്ത വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ സമ്മർദ്ദത്തിലാക്കുന്നുവെന്നും ചാനല്‍ അധികൃതര്‍ ആരോപിക്കുന്നു.

നീതി ലഭിക്കും വരെ

നീതി ലഭിക്കും വരെ


മാധ്യമ പ്രവർത്തകരെ ഭയപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ജീവിക്കാനുള്ള അവകാശവും വ്യക്തിഗത സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നതാണ്. പൊലീസ് വലിയതോതില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു. റിമാൻഡ് കോപ്പി നൽകിയിട്ടില്ലെന്നും എല്ലാ ഇടങ്ങളിലും നീതി ലഭിക്കുന്നതുവരെ ഈ വിഷയം ഉന്നയിക്കുമെന്നും ചാനല്‍ അധികൃതര്‍ പ്രതികരണത്തില്‍ വ്യക്തമാക്കി.

കോടതിയിലെ തിരിച്ചടി

കോടതിയിലെ തിരിച്ചടി


അതിനിടെ ചാനലിലൂടെ അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയോട് ദില്ലി ഹൈക്കോടതി ഇന്ന് നിര്‍ദേശിച്ചു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ വഴി നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
Delhi HC Directs Arnab Goswami To Exercise Restraint In Tharoor's Plea
തരൂരിന്‍റെ പരാതി

തരൂരിന്‍റെ പരാതി

ചാനലിലൂടെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് സമാന്തര കോടതി നടത്തി മാധ്യമവിചാരണ നടത്താന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ശശി തരൂര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കണമെന്നും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്

 പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതി പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതി

English summary
Maharashtra police have arrested two Republic TV journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X