India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറെയെ 2 തവണ വിളിച്ചു, ഷിന്‍ഡെയുടെ ഞെട്ടിച്ച നീക്കം, വിമതര്‍ എംഎന്‍എസ്സില്‍ ലയിച്ചേക്കും?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിട്ട് ഏക്‌നാഥ് ഷിന്‍ഡെ. വിമതര്‍ക്ക് അയോഗ്യതാ നടപടി നേരിടാതിരിക്കാന്‍ പുതിയ പാര്‍ട്ടിയിലേക്ക് ചേരാനുള്ള നീക്കമാണ് അദ്ദേഹം ആരംഭിച്ചത്. ഉദ്ധവ് താക്കറെയുടെ കുടുംബത്തില്‍ നിന്നുള്ള ശത്രുവിനെ തന്നെയാണ് അതിനായി ഷിന്‍ഡെ തിരഞ്ഞെടുത്തിരിക്കുന്നത്.

സഞ്ജയ് റാവത്തിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇഡി, മഹാരാഷ്ട്രയില്‍ അടുത്ത പ്രതിസന്ധി

രാജ് താക്കറെയ്‌ക്കൊപ്പം ചേരാനാണ് വിമതര്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് ഗുവാഹത്തിയില്‍ നിന്നുള്ള സൂചന. വിമത ക്യാമ്പിലുള്ളവര്‍ക്ക് ഇതിനോട് താല്‍പര്യമുണ്ട്. പക്ഷേ പൂര്‍ണ സമ്മതമാണോ എന്ന് വ്യക്തമല്ല. പ്രത്യേകിച്ച് രാജ് താക്കറെയുടെ അഗ്രസീവ് നിലപാടുകള്‍ പലര്‍ക്കും താല്‍പര്യമില്ലാത്തതാണ്. ബിജെപിയാണ് ഈ നീക്കത്തിന് പിന്നില്‍ വിശദമായ വിവരങ്ങളിലേക്ക്...

1

മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായാലും ഷിന്‍ഡെ ഗ്രൂപ്പിനെ പ്രത്യേക വിഭാഗമായി കാണാനാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാരണം ഇവര്‍ ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം ലയിക്കണം. രണ്ട് തവണയാണ് ഷിന്‍ഡെ രാജ് താക്കറെയെ വിളിച്ചിരിക്കുന്നത്. ഇവര്‍ എംഎന്‍എസ്സിനൊപ്പം ചേരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ വലിയ ശക്തിയായി എംഎന്‍എസ് മാറുമെന്ന് ഉറപ്പാണ്. ഉച്ചഭാഷിണി വിഷയത്തില്‍ രാജ് താക്കറെ ഉന്നയിച്ച വിഷയങ്ങള്‍ നേരത്തെ ഉദ്ധവിനെ പ്രതിരോധത്തിലാക്കിയതാണ്.

2

ഷിന്‍ഡെ ഗ്രൂപ്പിനെ പുതിയ മാര്‍ഗം തേടാന്‍ പ്രേരിപ്പിച്ചത് ഇക്കാര്യമാണ്. ഒപ്പം തീവ്ര ഹിന്ദുത്വമെന്ന പ്രതിച്ഛായയും നവനിര്‍മാണ്‍ സേനയ്ക്കുണ്ട്. അതേസമയം ഇവര്‍ ബിജെപിയിലാണ് ചേരുന്നതെങ്കില്‍, അട്ടിമറിക്ക് പിന്നില്‍ അവരാണെന്ന ആരോപണം ഉയരും. ഇതൊഴിവാക്കാന്‍ വേണ്ടിയുള്ള തന്ത്രമാണിത്. ഷിന്‍ഡെ പക്ഷം എംഎന്‍എസ്സിനൊപ്പം ചേര്‍ന്നാല്‍ അവരെ അയോഗ്യരാക്കാന്‍ സാധിക്കില്ല. അതോടെ ഉദ്ധവ് സര്‍ക്കാരും താഴെ വീഴും.

3

എംഎന്‍എസ്സ് തീര്‍ച്ചയായും ബിജെപിക്കൊപ്പം ചേരും. നിലവില്‍ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞ രാജ് താക്കറെയ്ക്ക് പഴയ ബാല്‍ താക്കറെയുടെ ഇമേജ് ഇതോടെ കിട്ടാനാണ് സാധ്യത. ഉദ്ധവ് താക്കറെ പഴയ നിലപാടിലേക്ക് തിരിച്ചുപോയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍ ആളുകളുടെ പിന്തുണയും നഷ്ടപ്പെട്ടേക്കാം. രാജ് താക്കറെയുടെ ആരോഗ്യ വിവരങ്ങളാണ് ഷിന്‍ഡെ വിളിച്ച് അറിഞ്ഞതെന്നാണ് സൂചന. എന്നാല്‍ ഇത് സൗഹൃദം പുതുക്കലാണ്. ഈ ഘട്ടത്തില്‍ അല്ലെങ്കില്‍ വിളിക്കേണ്ട ആവശ്യമില്ല.

4

ഷിന്‍ഡെ പക്ഷത്തിനൊപ്പം 50 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ നാല്‍പ്പതില്‍ അധികാരം ശിവസേനയില്‍ നിന്നാണ്. 37 പേര്‍ പോയാല്‍ തന്നെ മൂന്നില്‍ രണ്ട് ഭാഗമായി. ബാക്കി സ്വതന്ത്രരുമുണ്ട്. നിലവില്‍ വളരെ കുറവാണ് ശിവസേനയിലെ മൊത്തം എംഎല്‍എമാരുടെ എണ്ണം. ഇവരെ പ്രത്യേക ഗ്രൂപ്പായി കാണാനാവില്ലെന്ന് ശിവസേന നേരത്തെ പറഞ്ഞതാണ്. ഇവര്‍ വേറെ പാര്‍ട്ടിയില്‍ ലയിച്ചാല്‍ അതോടെ അയോഗ്യത നടപടികള്‍ക്ക് വിലയില്ലാതാവും.

5

മൂന്ന് ഓപ്ഷനുകളാണ് ഷിന്‍ഡെ പക്ഷത്തിന് മുന്നിലുള്ളത്. ആദ്യത്തേത് എംഎന്‍എസ്സിനൊപ്പം ചേരുകയാണ്. രണ്ടാമത്തെ ഓപ്ഷന്‍ പ്രഹാര്‍ ജനശക്തിക്കൊപ്പം ചേര്‍ന്നാണ്. അവരുടെ എംഎല്‍എമാര്‍ ഷിന്‍ഡെ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ്. മൂന്നാമത്തെ ഓപ്ഷന്‍ ബിജെപിയാണ്. എന്നാല്‍ ഈ ഓപ്ഷന്‍ റിസ്‌കാണ്. ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്നും, ഭൂരിപക്ഷം ഞങ്ങളാണ്. അതുകൊണ്ട് യഥാര്‍ത്ഥ ശിവസേന ഞങ്ങളാണെനനും വിമത നേതാവ് ദീപക് കേസര്‍ക്കര്‍ പറഞ്ഞിരുന്നു.

6

അതേസമയം ഷിന്‍ഡെ ക്യാമ്പില്‍ വലിയ വിള്ളല്‍ തന്നെയുണ്ട്. ബിജെപി സ്വാഭാവിക സഖ്യമാണെങ്കിലും, അവര്‍ക്കൊപ്പം ചേരാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. കാരണം ബിജെപി വലിയ പാര്‍ട്ടിയാണ്. അവര്‍ക്കൊപ്പം ചേര്‍ന്നാല്‍ പലരുടെയും അതൃപ്തി നേരിടേണ്ടി വരും. സ്വന്തം മണ്ഡലത്തില്‍ പോലും ജയിച്ചെന്ന് വരില്ല. അതിലുപരി ബിജെപിയില്‍ പല നേതാക്കളും തങ്ങളുടെ മണ്ഡലത്തിന് അവകാശവാദമുന്നയിച്ച് വരും. അത് തോല്‍വിയിലേക്ക് നയിച്ചേക്കും. അതുകൊണ്ട് പ്രാദേശിക പാര്‍ട്ടിയില്‍ ലയിക്കണമെന്നാണ് ആവശ്യം.

7

ബിജെപിക്കൊപ്പം പോയാല്‍ പ്രാദേശിക നേതാക്കളെന്ന ഇവരുടെ പ്രതിച്ഛായ നഷ്ടപ്പെടും. അതിന് ആര്‍ക്കും താല്‍പര്യമില്ല. ദേശീയ പ്രതിച്ഛായ കൊണ്ട് കാര്യമില്ലെന്നാണ് ഇവരുടെ നിലപാട്. പ്രഹാര്‍ ജനശക്തിക്ക് രണ്ട് എംഎല്‍എമാരാണ് ഉള്ളത്. പക്ഷേ ഇവര്‍ക്കൊപ്പം ചേര്‍ന്നാല്‍ ശിവസേന തന്നെ ഗുണമാകും. ശിവസേനയുടെ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണിത്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണിത്. ഇവര്‍ക്കൊപ്പം ചേര്‍ന്നാല്‍ എന്‍സിപിയെയും കോണ്‍ഗ്രസിനെയും കൈവിട്ടതില്‍ ന്യായീകരണമുണ്ടാവില്ല. അത് വിമതര്‍ക്ക് തന്നെ തിരിച്ചടിയാവും.

8

ഇതൊക്കെ തന്നെയാണ് എംഎന്‍എസ്സിനെ തിരഞ്ഞെടുക്കാനുള്ള കാരണം. രാജ് താക്കറെയുമായി വളരെ നല്ല ബന്ധമാണ് ഷിന്‍ഡെയ്ക്കുള്ളത്. എംഎന്‍എസ്സ് ഇപ്പോള്‍ മുഖ്യ ശത്രുവായി കാണുന്നത് ഉദ്ധവിനെയും ശിവസേനയെയുമാണ്. താക്കറെ കുടുംബത്തിന്റെ പാരമ്പര്യം ഇതിലൂടെ ഷിന്‍ഡെയ്ക്കും ലഭിക്കും. എന്നാല്‍ തിരക്കിട്ട് ഒന്നും ചെയ്യില്ലെന്നാണ് ഷിന്‍ഡെ ഗ്രൂപ്പ് പറയുന്നത്. നിയമപോരാട്ടം കഴിഞ്ഞതിന് ശേഷമേ ലയനം ഉണ്ടാവൂ.

മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!മതിയായെന്ന് ഉദ്ധവ്, രാജിവെക്കാന്‍ നീക്കം, തടഞ്ഞ് ശരത് പവാര്‍, മഹാരാഷ്ട്രയില്‍ വീണ്ടും ട്വിസ്റ്റ്!!

English summary
maharashtra political crisis: eknath shinde camp may merge with raj thackeray's mns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X