India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറോ ഉദ്ധവുമല്ല, ഷിന്‍ഡെയുടെ കലിപ്പിന് കാരണം പവാര്‍ കുടുംബത്തിലെ ആ വില്ലന്‍, കാരണമറിയാം!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍സിപിയില്‍ സുപ്രധാന നേതാവെന്ന് റിപ്പോര്‍ട്ട്. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഒരിക്കലും പൊറുക്കാനാവാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നാണ് മഹാവികാസ് അഗാഡിയില്‍ തന്നെയുള്ള നേതാക്കള്‍ പറയുന്നത്. അജിത് പവാറിലേക്കാണ് നേതാക്കളെല്ലാം വിരല്‍ ചൂണ്ടുന്നത്.

ആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷി

ഒരിക്കല്‍ എംവിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കൊപ്പം കൂട്ടുനിന്നതാണ് അജിത് പവാര്‍. എന്നാല്‍ അന്ന് ശരത് പവാറിന്റെ മികവില്‍ അത് പരാജയപ്പെട്ടിരുന്നു. പക്ഷേ ഇതിനിടയില്‍ അദ്ദേഹം ബിജെപിയുമായെല്ലാം ബന്ധപ്പെട്ടിരുന്നു. സഖ്യം പൊളിക്കാന്‍ എല്ലാ ശ്രമങ്ങളും ഉണ്ടായത് അങ്ങനെയാണെന്ന് നേതാക്കള്‍ സംശയിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളില്‍ ഇതുവരെ ആരും ശ്രദ്ധിക്കാത്തൊരു പേരാണ് അജിത് പവാര്‍. ഉദ്ധവ് താക്കറെയും ശരത് പവാറുമൊക്കെ പ്രതിസന്ധിയുടെ മുന്നിലുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നക്കാരന്‍ അജിത് പവാറാണെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നുണ്ട്. മഹാവികാസ് അഗാഡി സര്‍ക്കാരിലെ മന്ത്രിമാരും നേതാക്കളും എന്താണ് അജിത് പവാറിന്റെ റോള്‍ എന്ത് അ ന്വേഷിക്കുന്നുണ്ട്. തീര്‍ച്ചയായും ഇതില്‍ അജിത് പവാറിന് റോളുണ്ടെന്ന് നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്.

2

അജിത് പവാറിന്റെ മേല്‍ ഒരു കണ്ണ് വേണമെന്ന് നേതാക്കള്‍ പറയുന്നു. സുരക്ഷയൊന്നുമില്ലാതെ എവിടേക്കോ രണ്ട് മണിക്കൂര്‍ നേരത്തെ അജിത് പവാര്‍ മുങ്ങിയതായി ഉദ്ധവ് സര്‍ക്കാരിലെ സീനിയര്‍ മന്ത്രി പറയുന്നു. ബിജെപിയുമായി അദ്ദേഹം ഗൂഢാലോചന നടത്തിയെന്ന് നേതാക്കള്‍ കരുതുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ വീണാല്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാവാനുള്ള സാധ്യത ശക്തമാണ്. രണ്ട് ഉപമുഖ്യമന്ത്രി ഫട്‌നാവിസ് നിയമിച്ചേക്കും. അജിത് പവാറിനെതിരെയുള്ള കേസുകളും ഇല്ലാതാവും.

3

എംഎല്‍സി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗിന് അവസരമൊരുക്കി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സഹായിച്ചത് അജിത് പവാറാണെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. അതിനുള്ള പ്രത്യുപകാരം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് വിവരം. അതേസമയം പ്രതിപക്ഷത്തെ എല്ലാവരുമായും ബന്ധമുണ്ടെന്ന് ബിജെപി പറയുന്നു. എങ്ങനെ കളിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് അവര്‍ പറയുന്നു. അതേസമയം ശിവസേന എന്‍സിപിയുമായി നല്ല ബന്ധത്തിലാണെങ്കിലും പരസ്പരം ആഴത്തിലുള്ള വിശ്വാസമില്ലായ്മയുണ്ട്.

4

ഇരുപാര്‍ട്ടികളും എങ്ങോട്ട് വേണമെങ്കിലും കൂറുമാറുമെന്നത് കൊണ്ടാണ് ഈ വിശ്വാസക്കുറവ്. ഇപ്പോഴത്തെ പ്രതിസന്ധി എന്‍സിപിയുണ്ടാക്കിയതാണെന്ന് ശിവസേനയിലെ നല്ലൊരു വിഭാഗം കരുതുന്നുണ്ട്. ശിവസേന സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ ശരിയാക്കിയ ശേഷം ബാക്കി കാര്യങ്ങള്‍ നോക്കാമെന്നാണ് ശിവസേനയിലെ നേതാക്കള്‍ ഉദ്ധവിന് അറിയിച്ചിരിക്കുന്നത്. പക്ഷേ ഓരോ നേതാക്കളും ബിജെപിയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് കരുതുന്നുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയം ആ നിലയിലെത്തിയെന്നും ബിജെപി നേതാവ് പറഞ്ഞു.

5

ബിജെപിയെ പുറത്താക്കണമെന്നുള്ളത് കൊണ്ട് മാത്രമാണ് സഖ്യമുണ്ടാക്കിയതെന്ന് നേതാക്കള്‍ പറയുന്നു. പക്ഷേ പരസ്പരം മൂന്ന് പാര്‍ട്ടികളും വിശ്വാസമില്ല എന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണവും അത് തന്നെയാണ്. അതേസമയം ഷിന്‍ഡെ ക്യാമ്പ് നാളെ മുംബൈയിലേക്ക് എത്തുമെന്നാണ് സൂചന. ഉച്ചയോടെ എത്തുമെന്നാണ് സൂചന. കേന്ദ്ര സേന ഇവര്‍ക്ക് സുരക്ഷയൊരുക്കും. സുപ്രീം കോടതിയില്‍ എന്ത് നടക്കുമെന്നതിനെ ആശ്രയിച്ചാവും ഷിന്‍ഡെയുടെ ഭാവി.

6

ഉദ്ധവ് ക്യാമ്പ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ആദ്യം 16 എംഎല്‍എമാരുടെ അയോഗ്യതാ നടപടിയുണ്ടാവണം. അതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താവൂ എന്നാണ് ഉദ്ധവ് പക്ഷം വാദിക്കുക. നേരത്തെ ദേവേന്ദ്ര ഫട്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് ഉദ്ധവ് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടണമെന്ന് പറഞ്ഞിരുന്നു. അതേസമയം വിമതരില്‍ 15 പേര്‍ ഗുവാഹത്തില്‍ നിന്ന് മടങ്ങി വരുമെന്നും ഉദ്ധവ് ക്യാമ്പിനൊപ്പം ചേരുമെന്നും പ്രമുഖ ശിവസേന നേതാവ് രാഹുല്‍ പാട്ടീല്‍ പറഞ്ഞു.

അവനെ ബ്ലോക് ചെയ്തു, നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, തിലകനെ വെച്ച് കളിക്കണ്ട, ഷമ്മിക്കെതിരെ ഗണേഷ്അവനെ ബ്ലോക് ചെയ്തു, നാട്ടുകാര്‍ക്ക് തന്നെ ശല്യമാണ്, തിലകനെ വെച്ച് കളിക്കണ്ട, ഷമ്മിക്കെതിരെ ഗണേഷ്

English summary
Maharashtra political crisis: mva leaders doubts ajit pawar's role in eknath shinde's crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X