
ഫട്നാവിസും ശിവസേനയും താഴേക്കിറങ്ങി; ഒളിഞ്ഞിരിക്കുന്ന നേട്ടം എന്‍സിപിക്കും കോണ്‍ഗ്രസിനും!!
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായതിലൂടെ തിരിച്ചുവരവിന് അവസരമൊരുങ്ങുന്നത് എന്‍സിപിക്കും കോണ്‍ഗ്രസിനും. ഇവരുടെ കോര്‍ വോട്ടുബാങ്ക് പാര്‍ട്ടിയിലേക്ക് തന്നെ മടങ്ങും. അത് പഴയ രീതിയില്‍ ഇരുപാര്‍ട്ടികളെയും ശക്തമാക്കും. അതിനുള്ള സാധ്യതകളാണ് ബിജെപിയും ഷിന്‍ഡെയും ചെയ്തിരിക്കുന്നത്.
ഫട്നാവിസിന്റെ മാസ്റ്റര്‍ ഗെയിം; കാത്തിരിക്കുന്നത് 5 നേട്ടങ്ങള്‍, ശിവസേനയുടെ കഥ കഴിയും!!
മുഖ്യമന്ത്രി സ്ഥാനത്ത് ഷിന്‍ഡെ എത്രത്തോളം മികച്ചതാവുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിയായി മുന്നിലുണ്ട്. ഇത് ഒരുപക്ഷേ ഭരണപരമായ പ്രശ്നങ്ങളെ പരിഹരിച്ചേക്കാം. പക്ഷേ ഇവിടെ ഉദ്ധവ് നേരിട്ട അതേ വെല്ലുവിളി ഷിന്‍ഡെയുടെ നേരിടേണ്ടി വരും. വിശദമായ വിവരങ്ങളിലേക്ക്...

ഏക്നാഥ് ഷിന്‍ഡെ എത്രത്തോളം മികവുറ്റ മുഖ്യമന്ത്രിയാവുമെന്ന് ആര്‍ക്കും പറയാനാവില്ല. മികച്ച ജനപ്രീതിയുള്ളവര്‍ മുഖ്യമന്ത്രി പദത്തിലെത്തുമ്പോള്‍ പരാജയമാകാറുണ്ട്. പഞ്ചാബില്‍ ഭഗവന്ത് മന് അത്തരത്തിലൊരു ഉദാഹരണമാണ്. അതുപോലെ ഷിന്‍ഡെയുടെ ഭരണം മികച്ചതാവാതിരിക്കാനും സാധ്യതയുണ്ട്. ബിജെപി എപ്പോഴും ചെറിയ കക്ഷികളെ കൂടെ കൂട്ടി അവരെ ദുര്‍ബലമാക്കുന്ന രീതിയാണ് ഉള്ളത്. ബീഹാറില്‍ ജെഡിയു തന്നെ ഉദാഹരണം. അതുകൊണ്ട് ഷിന്‍ഡെയുടെ ടീമിലുള്ളവര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നാലും അദ്ഭുതപ്പെടാനില്ല.

ഇവിടെയാണ് എന്‍സിപിക്കും കോണ്‍ഗ്രസിനും നേട്ടം വരാന്‍ പോകുന്നത്. 2019നെ അപേക്ഷിച്ച് ഇരുവരും കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമായി നിന്നത് കൊണ്ടാണിത്. എന്‍സിപി കഴിഞ്ഞ തവണ തന്നെ സീറ്റ് വര്‍ധിപ്പിച്ച പാര്‍ട്ടിയാണ്. 54 സീറ്റാണ് എന്‍സിപി നേടിയത്. 18.75 ശതമാനം വോട്ടും കിട്ടി. കോണ്‍ഗ്രസിനും രണ്ട് സീറ്റ് വര്‍ധിപ്പിക്കാനായി. 44 സീറ്റാണ് പാര്‍ട്ടി നേടിയത്. സഖ്യത്തിനൊപ്പം 98 എംഎല്‍എമാരുണ്ടായിരുന്നു. 15.28 ശതമാനം വോട്ടാണ് കോണ്‍ഗ്രസിനും കിട്ടിയത്. രണ്ട് പേരും ചേര്‍ന്നാല്‍ 35 ശതമാനത്തിനടുത്ത് വോട്ട് നേടുമെന്ന് ഉറപ്പാണ്.

ദേവേന്ദ്ര ഫട്നാവിസ് റിസ്ക് എടുത്ത് മുഖ്യമന്ത്രി പദം ഷിന്‍ഡെയ്ക്ക് നല്കി. പക്ഷേ ഇത് ജനങ്ങള്‍ക്കിടയില്‍ നെഗറ്റീവ് ഇമേജുമുണ്ടാക്കാം. അവസരവാദിക്കായി മുഖ്യമന്ത്രി പദം വിട്ടുകൊടുത്തു എന്ന വാദം വരാം. ദുര്‍ബല മുഖ്യമന്ത്രി കാരണം നഷ്ടം ബിജെപിക്ക് സംഭവിക്കാം. എന്‍സിപിയും കോണ്‍ഗ്രസും നല്ലൊരു പ്രചാരണം കാഴ്ച്ചവെച്ചാല്‍ ഉറപ്പായും ഫട്നാവസിനെ വെല്ലുവിളിക്കാന്‍ സാധിക്കും. കഴിഞ്ഞ തവണ ശരത് പവാറിന്റെ പ്രചാരണം ബിജെപിയെ അമ്പരപ്പിച്ചിരുന്നു. മഴയത്ത് നിന്ന് കൊണ്ടുള്ള പവാറിന്റെ പ്രസംഗത്തിന് ആരാധകര്‍ ഏറെയായിരുന്നു.

കോണ്‍ഗ്രസിന്റെ പ്രചാരണം കുറച്ച് ദുര്‍ബലമായത് കൊണ്ടാണ് സീറ്റ് കുറഞ്ഞത്. അത് സംഘടനാ ശേഷി കുറവ് കൊണ്ടായിരുന്നു. ഇത്തവണ അത് കോണ്‍ഗ്രസ് പരിഹരിച്ചിട്ടുണ്ട്. ഇവിടെ നഷ്ടം ശിവസേനയ്ക്കാവും. ഇവര്‍ മഹാവികാസ് അഗാഡിയില്‍ തന്നെ തുടരും. പക്ഷേ ഈ രണ്ട് കക്ഷികളേക്കാളും ജൂനിയര്‍ കക്ഷികളാവാന്‍ സാധ്യതയുണ്ട്. പക്ഷേ ശിവസേന കൂടി ചേരുന്നതോടെ താക്കറെ കുടുംബത്തിന്റെ അടിസ്ഥാന വോട്ടിനും എംവിഎയ്ക്ക് പഞ്ഞമുണ്ടാകില്ല. ബിജെപിയെ തറപ്പറ്റിക്കാനുള്ള വോട്ട് കിട്ടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

ശിവസേനയ്ക്ക് പ്രതിസന്ധി വരുമെന്ന് പറയാന്‍ കാരണമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ചിട്ട് കൂടി അവരുടെ വോട്ട് കുറയുകയാണ് ചെയ്തത്. 19.35 ശതമാനമായിരുന്നു 2014ല്‍ ശിവസേനയുടെ വോട്ട്. 2019ല്‍ അത് 16.44 ശതമാനമായി അത് ഇടിഞ്ഞു. ഇത് ബിജെപി സഖ്യത്തില്‍ മത്സരിച്ചിട്ടും സംഭവിച്ച കാര്യമാണ്. അതുകൊണ്ട് സീറ്റും വോട്ടും കുറയുന്നതിനാല്‍ ബിജെപിക്കൊപ്പം നിന്നില്ലെങ്കിലും ശിവസേനയ്ക്ക് ഒന്നും സംഭവിക്കാനില്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഇതില്‍ കൂടുതല്‍ അവര്‍ക്ക് നേടാനാവുമെന്ന് ഉറപ്പാണ്.

2024ല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാര്‍ വരാനുള്ള സാധ്യത വലുതാണ്. ഫട്നാവിസ് കരുതുന്നത് പോലെ ഇപ്പോഴത്തെ ചാണക്യ തന്ത്രം പൊളിഞ്ഞാല്‍, അത് വോട്ടായി മാറ്റുക ബുദ്ധിമുട്ടാവും. അധികം വൈകാതെ വിമത ക്യാമ്പില്‍ നിന്ന് വിശ്വാസ കുറവ് ആരംഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒന്നാമത്തെ കാരണം ഏക്നാഥ് ഷിന്‍ഡെ മാത്രമാണ് ഫട്നാവിസിനോട് ഇത്രയധികം കൂറുള്ളത്. ബാക്കിയുള്ളവരൊന്നും അങ്ങനെയല്ല. ഹിന്ദുത്വം എന്ന ആശയം കൊണ്ട് മാത്രം മഹാരാഷ്ട്രയില്‍ വോട്ട് നേടാനാവില്ലെന്ന് ഉറപ്പാണ്. ഇവിടെയാണ് കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സാധ്യതയുള്ളത്. അങ്ങനെ സംഭവിച്ചാല്‍ അത് ഫട്നാവിസിന്റെ രാഷ്ട്രീയ അന്ത്യമായിരിക്കും.
മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി