
ഫട്നാവിസിന്റെ മാസ്റ്റര്‍ ഗെയിം; കാത്തിരിക്കുന്നത് 5 നേട്ടങ്ങള്‍, ശിവസേനയുടെ കഥ കഴിയും!!
മുംബൈ: മഹാരാഷ്ട്രയില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന അമ്പരപ്പിലാണ് പ്രതിപക്ഷം. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. അത് മാത്രമല്ല ഇതിന് പിന്നില്‍ വലിയ തന്ത്രമാണ് ഉള്ളത്. പ്രത്യേകിച്ച് ശിവസേനയെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഒപ്പം ഏക്നാഥ് ഷിന്‍ഡെയ്ക്ക് കീഴില്‍ ഉപമുഖ്യമന്ത്രിയായി ഇരിക്കാനും ഫട്നാവിസ് സമ്മതിച്ചു.
ഫട്നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യം
ഇതെല്ലാം വിമതരുടെ വിശ്വാസം മൊത്തത്തില്‍ നേടാന്‍ ഫട്നാവിസിനെ സഹായിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് ഒരിക്കലും പിടിക്കാത്ത കളിയാണ് ഇതിന് പിന്നിലുള്ളത്. ഫട്നാവിസും ബിജെപിക്കും ഇതിന്റെ രാഷ്ട്രീയ ലാഭം കിട്ടുമെന്ന് ഉറപ്പാണ്. അത് എന്തൊക്കെയായിരിക്കും. വിശദ വിവരങ്ങളിലേക്ക്....

രണ്ട് മൂന്ന് കാര്യങ്ങള്‍ നേരത്തെ ഫട്നാവിസിനെ നെഗറ്റീവായി ബാധിച്ചിരുന്നു. ഇതിലൊന്ന് 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും ശിവസേനയും തമ്മില്‍ വേര്‍പിരിഞ്ഞതാണ്. മുഖ്യമന്ത്രി പദം ഫട്നാവിസ് വിട്ടുകൊടുത്തില്ല. അതിനൊപ്പം എന്‍സിപിയുടെ അജിത് പവാറിനെ ഒപ്പം കൂട്ടി അട്ടിമറി നീക്കം നടത്തിയതായിരുന്നു മറ്റൊന്ന്. എന്നാല്‍ മണിക്കൂറുകള്‍ മാത്രമായിരുന്നു ആയുസ്സ്. ഇതെല്ലാം അധികാര കൊതി മൂത്ത നേതാവാണ് ഫട്നാവിസ് എന്ന പേരുണ്ടാക്കിയിരുന്നു. ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി പദം നല്‍കിയതോടെ ആ ഇമേജ് പോയി.

അധികാര കൊതിയില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പദം വേണ്ടെന്ന് വെച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ക്ലീന്‍ ഇമേജും ഫട്നാവിസിന് തിരികെ കിട്ടി. ബിജെപിക്കും നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കാനായി. രണ്ടാമത്തേത് ഉദ്ധവിനെ ഫിനിഷ് ചെയ്യാന്‍ പറ്റിയെന്നതാണ്. സഖ്യം വിട്ടപ്പോള്‍ ബാലാസാഹേബിന്റെ മകനെ ബിജെപി പിന്നില്‍ നിന്ന് കുത്തിയെന്നായിരുന്നു ഉദ്ധവിന്റെ പ്രചാരണം. ഇത് വോട്ടര്‍മാരുമായി വൈകാരിക ബന്ധമുണ്ടാക്കാന്‍ ഉദ്ധവിനെ സഹായിച്ചിരുന്നു. എന്നാല്‍ ഫട്നാവിസ് മുഖ്യമന്ത്രി പദം ഷിന്‍ഡെയ്ക്ക് കൊടുത്തതോടെ ഇതിനി ചെലവാകില്ല.

ശിവസേന നേതാവ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തുള്ളത് കൊണ്ട് എന്ത് പ്രചാരണം നടത്തിയാലും ഉദ്ധവിന് ഫലമുണ്ടാവാന്‍ സാധ്യതയില്ല. പകരം ഉദ്ധവ് ഹിന്ദുത്വത്തെ വഞ്ചിച്ചുവെന്ന പ്രചാരണം ഷിന്‍ഡെയ്ക്കും ഫട്നാവിസിനും കൊണ്ടുവരാം. ശിവസേനയുടെ സ്ഥാപകന്‍ ബാലതാല്ക്കറെയുടെ പിന്തുടര്ച്ച തങ്ങള്‍ക്കാണെന്ന് ഒരു പ്രചാരണം കൃത്യമായി ബിജെപി നടത്തുന്നുണ്ട്. അതിനൊത്ത കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ വീണപ്പോള്‍ പലതവണ ഫട്നാവിസ് ആവര്‍ത്തിച്ചതും ഇതേ വാക്കുകളാണ്. ശിവസൈനികന് ബാലാസാഹേബിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാനായി മുഖ്യമന്ത്രി പദത്തിലെത്തിയെന്നായിരുന്നു ഫട്നാവിസ് പ്രതികരിച്ചത്.

ഫട്നാവിസിന്റെ ഇടപെടലിലൂടെ യഥാര്‍ത്ഥ ശിവസേന ആരാണെന്ന ചോദ്യവും പ്രവര്‍ത്തകരില്‍ ഉയരും. ഇക്കാര്യത്തില്‍ ഉദ്ധവ് താക്കറെയെ കുറിച്ച് ആര്‍ക്കും സംശയം വരാം. വലിയൊരു വിഭാഗം ഷിന്‍ഡെയ്ക്കൊപ്പമുണ്ട്. ഇവര്‍ ഭാവിയില്‍ യഥാര്‍ത്ഥ ഷിന്‍ഡെ എന്ന് അറിയപ്പെടാന്‍ സാധ്യതയുണ്ട്. ബാലാസാഹേബിന്റെ എല്ലാ പാരമ്പര്യവും തനിക്കാണെന്നും ഷിന്‍ഡെയ്ക്ക് ഇനി പറയാം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇതോടെ ബിജെപിക്ക് അനുകൂലമാകും. യഥാര്‍ത്ഥ ശിവസേന ഞങ്ങള്‍ക്കൊപ്പമാണെന്ന് ഫട്നാവിസിന് ഇനി പ്രചാരണം നടത്താം. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് താനാണെന്നും ഇനി പറയാം.

അതേസമയം ഷിന്‍ഡെയെ കൂട്ടിയാലും തീരാത്ത പ്രശ്നങ്ങളുണ്ടെന്ന് ഫട്നാവിസ് മുന്നില്‍ കാണുന്നുണ്ട്. ഇവര്‍ ഏത് നിമിഷവും ഇനിയും കൂറുമാറാം. അത് രാഷ്ട്രീയത്തില്‍ നടക്കുന്ന കാര്യമാണ്. അതുകൊണ്ട് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയാല്‍ വിമത നീക്കം തല്‍ക്കാലത്തേക്ക് ഉണ്ടാവില്ല. കാരണം ശിവസേനയിലെ വിമതര്‍ നയിക്കുന്ന സര്‍ക്കാരാണ്. അത് ഇനിയുള്ള രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പാണ്. ബിജെപിക്ക് കാര്യമായ ആശങ്കയില്ലാതെ ഭരിക്കുകയും ചെയ്യാം. രണ്ട് വര്‍ഷം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ നേട്ടം ഉണ്ടാവുമെന്ന് ഫട്നാവിസിന് ഉറപ്പാണ്.

ശിവസേന തകര്‍ന്ന് തരിപ്പണമായി എന്ന് ഉറപ്പാണ്. ഫട്നാവിസിന്റെ ശ്രദ്ധയോടെയുള്ള നീക്കമാണ് ഇതിന് സഹായിച്ചത്. മുമ്പ് അ ജിത് പവാറിനെ ഒപ്പം കൂട്ടി പരാജയപ്പെട്ട നീക്കം ഫട്നാവിസ് നടത്തിയിരുന്നു. അതുപോലൊന്ന് ഇനി ആവര്‍ത്തിക്കരുതെന്ന് കേന്ദ്ര നേതൃത്വം കര്‍ശനമായി ഫട്നാവിസിനെ അറിയിച്ചതാണ്. അതുകൊണ്ട് ശിവസേനയില്‍ എതിര്‍പ്പുള്ള നേതാക്കളെ കൃത്യമായി കണ്ടെത്തി മാസങ്ങള്‍ കൊണ്ടാണ് ഈ പ്ലാന്‍ തയ്യാറാക്കിയത്. ഫട്നാവിസ് ഇതെല്ലാം അമിത് ഷായില്‍ നിന്നാണ് പഠിച്ചത്. അതേസമയം ഏക്നാഥ് ഷിന്‍ഡെ 40 എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ പഠിച്ചതോ ഫട്നാവിസില്‍ നിന്നും. ഇവിടെയാണ് ഫട്നാവിസ് മാജിക് ശിവസേനയെ പൊളിച്ചടുക്കിയത്. ഇനിയുള്ള കാലം അദ്ദേഹത്തിന്റേതാണ്.
മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി