
തുള്ളിച്ചാടി ശിവസേന വിമതര്‍.... ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ റിസോര്‍ട്ടില്‍ ഡാന്‍സ്
മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനം ഏക്നാഥ് ഷിന്‍ഡെയ്ക്ക് കിട്ടിയത്. എന്നാല്‍ ഇത് ശരിക്കും ആഘോഷമാക്കിയിരിക്കുകയാണ് ശിവസേന വിമതര്‍. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു തുടക്കം മുതലുള്ള പ്രചാരണം. അതുകൊണ്ട് തന്നെ ഷിന്‍ഡെ ക്യാമ്പില്‍ പതിവില്‍ കവിഞ്ഞുള്ള ആഘോഷങ്ങളില്ലായിരുന്നു. എന്നാല്‍ അതിനിടയിലാണ് ട്വിസ്റ്റ് നടന്നത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയായി ബിജെപിയും ഫട്നാവിസും ചേര്‍ന്നു പ്രഖ്യാപിച്ചു. ഇതോടെ വിമത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ ആഘോഷം തുടങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഫട്നാവിസ് പോലും ഞെട്ടി ആ പ്രഖ്യാപനത്തില്‍, ഉപമുഖ്യമന്ത്രിയില്‍ തൃപ്തനല്ല, തീരുമാനമെടുത്തത് ഇവര്‍
ഗോവയിലെ റിസോര്‍ട്ടിലാണ് ഈ വിമതരുള്ളത്. ഇവര്‍ അവിടെയുള്ള ബാന്‍ക്വെറ്റ് ഹാളില്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇവര്‍ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയെന്ന വാര്‍ത്തയുടെ ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ടുകൊണ്ടാണ് നൃത്തം ചെയ്യുന്നത്. ചിലര്‍ ആവേശം കൊണ്ട് മേശയുടെ മുകളില്‍ കയറിയും നൃത്തം ചെയ്യുന്നുണ്ട്. ഫട്നാവിസ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു അവസാനം വരെ കരുതിയിരുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് ഫട്നാവിസ് മാറി ഷിന്‍ഡെ വന്നത്. ഇത് പ്രതിപക്ഷത്തിന് പോലും അപ്രതീക്ഷിത കാര്യമായിരുന്നു. അതുകൊണ്ടാണ് വിമതരും ആഘോഷിച്ചത്.
ഏക്നാഥ് ഷിന്‍ഡെ ഫട്നാവിസ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവുമെന്നായിരുന്നു പ്രഖ്യാപനം വന്നത്. എന്നാല്‍ ഇത് മാറിമറിയുകയായിരുന്നു. നിലവില്‍ ദേവേന്ദ്ര ഫട്നാവിസാണ് ഉപമുഖ്യമന്ത്രിയാവുന്നത്. ഇന്നലെയായിരുന്നു ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ. അടുത്ത ദിവസം തന്നെ മന്ത്രിസഭാ പുനസംഘടനയുണ്ടാവും. ഫട്നാവിസ് എന്റെ മേല്‍ വെച്ചിരിക്കുന്ന വിശ്വാസത്തെ ഒരിക്കലും വഞ്ചിക്കില്ലെന്ന് ഷിന്‍ഡെ പറഞ്ഞു. അതേസമയം നിര്‍ണായക വകുപ്പുകള്‍ ബിജെപിക്ക് ലഭിച്ചേക്കും. അതുപോലെ ഷിന്‍ഡെയെ നിയന്ത്രിക്കാന്‍ വേണ്ടിയിട്ടാണ് ഫട്നാവിസിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സര്‍ക്കാരില്‍ ഒരു പദവിയും വേണ്ടെന്നായിരുന്നു നേരത്തെ ഫട്നാവിസ് തീരുമാനിച്ചത്.
നേരത്തെ എംവിഎ സര്‍ക്കാര്‍ കാരണം സംസ്ഥാനത്തെ പല വികസന പദ്ധതികളും നിലച്ചുവെന്ന് ഫട്നാവിസ് കുറ്റപ്പെടുത്തിയിരുന്നു. ശിവസേന വിമതരും, ബിജെപിയില്‍ നിന്നുള്ള കുറച്ച് എംഎല്‍എമാരും സ്വതന്ത്രും മന്ത്രിമാരായി ഉണ്ടാവുമെന്ന് ഫട്നാവിസ് പറഞ്ഞു. ഇത് ഹിന്ദുത്വത്തിന് വേണ്ടിയുള്ള യുദ്ധമാണ്. ഈ ഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്നും ഫട്നാവിസ് വ്യക്തമാക്കി. ബാല്‍ താക്കറെ ജീവിതത്തില്‍ ഉടനീളം എതിര്‍ത്തിരുന്ന ശക്തികളുമായിട്ടാണ് ഉദ്ധവ് താക്കറെ കൈകോര്‍ത്തതെന്നും, കോണ്‍ഗ്രസും ബിജെപിയും ശിവസേനയുടെ സ്വാഭാവിക സഖ്യമല്ലെന്നും ബിജെപി ആരോപിച്ചിരുന്നു.
ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍