India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവ് പണി തുടങ്ങി; വിമതര്‍ 24 മണിക്കൂറിലെത്തണം, മന്ത്രിമാര്‍ തെറിക്കും, തെരുവില്‍ നേരിടും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കടുത്ത പ്രതിസന്ധിക്കിടെ വിമതരെ പൂട്ടാനുള്ള നീക്കം തുടങ്ങി ഉദ്ധവ് താക്കറെ. പരസ്യമായ പോരിന് സഞ്ജയ് റാവത്തും ആഹ്വാനം ചെയ്തിട്ടുണ്ട്. തല്‍ക്കാലത്തേക്ക് മഹാരാഷ്ട്രയിലേക്ക് മടക്കമില്ല എന്ന് ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ശിവസേന പ്രവര്‍ത്തകരെ ഭയന്നിട്ടാണ്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസം ഷിന്‍ഡെ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെ കണ്ടുവെന്ന വാര്‍ത്ത കൂടി പ്രചരിച്ചതോടെ പ്രവര്‍ത്തകര്‍ ആകെ രോഷത്തിലാണ്. മുംബൈയില്‍ അടക്കം വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഷിന്‍ഡെയുടെ ബാനറുകള്‍ അടക്കം പാര്‍ട്ടി നീക്കം ചെയ്തു. വിശദമായ വിവരങ്ങളിലേക്ക്...

1

ശിവസേന കടുത്ത നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വിമത നീക്കം നടത്തിയ എല്ലാ മന്ത്രിമാരെയും ആദ്യം നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ദേശീയ ഏക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കെതിരെ പെട്ടെന്ന് ഒരു നടപടി എടുത്തിട്ടില്ല. അതിനര്‍ത്ഥം ഷിന്‍ഡെയ്ക്ക് ഇളവ് നല്‍കും എന്നാണ്. പക്ഷേ അദ്ദേഹത്തിന് കൂടെയുള്ളവര്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകും. ഇവരൊന്നും അത്ര ജനപിന്തുണയുള്ളവരല്ലെന്ന് ഉദ്ധവിന് നന്നായിട്ടറിയാം. അതുകൊണ്ടാണ് നടപടിക്ക് തീരുമാനിച്ചത്.

2

അതേസമയം ശിവസേന എന്ന പേരും ബാല്‍ താക്കറെ എന്ന പേരും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഉപയോഗിക്കാന്‍ പാടില്ലെന്ന പ്രമേയവും ശിവസേന പാസാക്കി. ശിവസേന ബാലാസാഹേബ് എന്ന പാര്‍ട്ടി ഉണ്ടാക്കാനാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ തീരുമാനമെന്ന സൂചനകള്‍ക്കിടെയായിരുന്നു ഈ പ്രഖ്യാപനം. രാജേഷ് ക്ഷീര്‍സാഗര്‍, ദാദാ ബുസെ, ഗുലാബ് റാവു പാട്ടീല്‍, സന്ദീപ് ബുംറെ, ശംഭുരാജെ ദേശായ്, അബ്ദുള്‍ സത്താര്‍, ബച്ചു കാഡു എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം നഷ്ടമാകുക.

3

ഹിന്ദുത്വത്തില്‍ മറാഠി അഭിമാനത്തില്‍ നിന്നും ഒരിക്കലും പാര്‍ട്ടി പിന്നോട്ട് പോകില്ലെന്ന് സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചു. വിമതര്‍ക്കെതിരെ എന്ത് നടപടിയെടുക്കാനുള്ള അധികാരവും ശിവസേന എക്‌സിക്യൂട്ടീവ് ഉദ്ധവിന് നല്‍കി. സഞ്ജയ് റാവത്ത് പരസ്യമായ മുന്നറിയിപ്പും ശിവസേനയ്ക്ക് നല്‍കിയിട്ടുണ്ട്. വിമതര്‍ക്കെതിരെ ശിവസേന പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുമെന്നാണ് മുന്നറിയിപ്പ്. ഉദ്ധവ് താക്കറെ രാജിവെക്കില്ല. അവസാനം വരെ ഞങ്ങള്‍ പോരാടുമെന്നും റാവത്ത് പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

4

ഇപ്പോള്‍ കാണുന്നത് ശിവസൈനികരുടെ ദേഷ്യമാണ്. തീ ഒരിക്കല്‍ ആളിക്കത്തിയാല്‍ അത് അണയ്ക്കാന്‍ പാടാണ്. പോരാടാനാണ് തീരുമാനമെന്നും റാവത്ത് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ വിമതര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ശിവസേന നടത്തുന്നത്. വിമത എംഎല്‍എമാരുടെ ഓഫീസ് അടക്കം അടിച്ച് തകര്‍ത്തു. വിമത എംഎല്‍എ താനാജി സാവന്തിന്റെ പൂനെയിലെ ഓഫീസ് ശിവസേന പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. സാവന്ത് ഇപ്പോള്‍ ഗുവാഹത്തിയിലെ ഹോട്ടലിലാണ്.

5

ഗുവാഹത്തി-വഡോദര- സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍ക്കൊക്കെആരാണ് പണം നല്‍കുന്നതെന്ന് തൃണമൂല്‍ നേതാവ് മഹുവ മൊയിത്ര ചോദിച്ചു. അതേസമയം എംവിഎയുടെ പിടിയില്‍ നിന്ന് ശിവസൈനികരെ മോചിപ്പിക്കാനാണ് തന്റെ പോരാട്ടമെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. എന്‍സിപിയുമൊത്ത് പ്രവര്‍ത്തിക്കാനില്ലെന്ന് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയും വ്യക്തമാക്കി. ഒരിക്കലും ചേരാത്ത രണ്ട് പേര്‍ ചേര്‍ന്നാണ് രണ്ടര കൊല്ലം ഭരിച്ചത്. ഇതില്‍ നിന്ന് പുറത്ത് കടക്കേണ്ടതുണ്ടെന്നും ശ്രീകാന്ത് വ്യക്തമാക്കി.

6

അതേസമയം മഹാരാഷ്ട്ര പ്രക്ഷോഭ ഭൂമിയായിരിക്കുന്ന സാഹചര്യത്തില്‍ വിമതര്‍ സംസ്ഥാനത്തേക്ക് മടങ്ങുന്നില്ല. രണ്ട് ദിവസം കൂടി ഗുവാഹത്തിയില്‍ തുടരും. ജൂണ്‍ മുപ്പത് വരെ തുടരുമെന്നാണ് സൂചന. ഷിന്‍ഡെയെ പിന്തുണയ്ക്കുന്നത് തങ്ങളുടെ മണ്ഡലത്തിലെ സാഹചര്യം എന്‍സിപിക്കും കോണ്‍ഗ്രസിനും എതിരായത് കൊണ്ടാണ്. മുപ്പത് കൊല്ലത്തോളമായി കോണ്‍ഗ്രസും എന്‍സിപിയും ഞങ്ങളുടെ എതിരാളികളാണെന്നും വിമത എംഎല്‍എ ചിമന്‍ റാവു പാട്ടീല്‍ പറഞ്ഞു. ശിവസേന പ്രവര്‍ത്തകര്‍ ഉദ്ധവിനെ പിന്തുണച്ച് ദില്ലിയില്‍ മാര്‍ച്ചും നടത്തിയിട്ടുണ്ട്. വിമതരുടെ വഞ്ചന ഒരുകാലത്തും മറക്കില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

പുതിയ ശിവസേന വരും? പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ, പുറത്തിറങ്ങി നടത്തില്ലെന്ന് ഉദ്ധവ് പക്ഷംപുതിയ ശിവസേന വരും? പ്രഖ്യാപിക്കാന്‍ ഷിന്‍ഡെ, പുറത്തിറങ്ങി നടത്തില്ലെന്ന് ഉദ്ധവ് പക്ഷം

English summary
maharashtra political crisis: uddhav thackeray may remove all dissident ministers, raut issues warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X