മുംബൈ സിറ്റിയ്ക്ക് മലയാളി കളക്ടര്‍

ആലുവ ആലങ്ങാട് കുന്നിന്‍ പുറത്ത് എസ് അബുവിന്റെ മകളാണ് ഷൈല.മുംബൈയില്‍ അഭിഭാഷകനായ എംഎസ് റോയി മണ്ണൂര്‍ ആണ് ഷൈലയുടെ ഭര്‍ത്താവ്. തിങ്കളാഴ്ചയാണ് ഷൈല ഒദ്യോഗികമായി ചുമതലയേല്‍ക്കുന്നത്.
എംഎ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക് നേടിയിരുന്നു ഷൈല. ആലുവ യുസി കൊളെജില്‍ ഗസ്റ്റ് ലക്ചര്‍ ആയിരിയ്‌ക്കെയാണ് സിവില്‍ സര്‍വീസ് ലഭിയ്ക്കുന്നത്. അഖിലേന്ത്യ തലത്തില്‍ 49ാ ം റാങ്ക് നേടിയ ഷൈലയുടെ ആദ്യ നിയമനം കൊങ്കണ്‍ രത്‌നഗിരി ജില്ലയിലായിരുന്നു.
തുടര്‍ന്ന് ചിതഌര്‍ അസിസ്റ്റന്റ് കളക്ടര്‍, ദുബൈ ജില്ലാ പരിഷത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നീ പദവികള്‍ വഹിച്ചു. 2009 മുതല്‍ 2011 വരെ മറാട്ടവാഡ ഡിവിഷനിലെ ഹിങ്കോളി ജില്ലയുടെ കളക്ടറായിരുന്നു. വാട്ടര്‍ സപ്‌ളൈസ് ആന്റ് സാനിട്ടേഷന്‍ ഡപ്യൂട്ടി സെക്രട്ടറിയായും പ്രോജക്ട് ഡയറക്ടറുമായി ജോലി നോക്കവെയാണ് മുംബൈ സിറ്റി കളക്ടറായി നിയമനം ലഭിയ്ക്കുന്നത്.












Click it and Unblock the Notifications