കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവാറും ഉദ്ധവും ഒപ്പം ബോളിവുഡും, മമതയുടെ അടുത്ത ചുവടുവെപ്പ്, യുപിഎ എന്ന മുന്നണിയേ ഇല്ലെന്ന് ദീദി

Google Oneindia Malayalam News

മുംബൈ: മമത ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി മഹാരാഷ്ട്രയിലെത്തി. ഇത്തവണയും കോണ്‍ഗ്രസിനെ അവഗണിക്കുന്നതാണ് കണ്ടത്. ശരത് പവാറും ബോളിവുഡും നിറഞ്ഞ് നിന്നതായിരുന്നു മമതയുടെ സന്ദര്‍ശനം. സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെയുള്ള കേസുകള്‍ അടക്കം മമത ചര്‍ച്ചയാക്കി.

ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....ലഹരിവസ്തുക്കള്‍ സ്ത്രീകളുടെ ശരീരത്തില്‍ വിതറിയുള്ള പീഡനം, സൈജുവിന്റെ മൊബൈലില്‍ കണ്ടെത്തിയത്....

2024 മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഇതര സഖ്യത്തിനുള്ള മമതയുടെ നീക്കത്തിനാണ് ഇതോടെ കരുത്ത് വര്‍ധിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ നേതൃത്വത്തിലുള്ള മുന്നണിയെ മമത ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് പ്രതീക്ഷിച്ചത് പോലുള്ള നീക്കമാണ് മമത നടത്തുന്നതെന്ന് ഉറപ്പായിരിക്കുകയാണ്.

1

തന്റെ നേതൃത്വത്തില്‍ പുതിയൊരു മുന്നണി തന്നെയാണ് മമത ലക്ഷ്യമിടുന്നതെന്ന് മഹാരാഷ്ട്ര സന്ദര്‍ശനത്തില്‍ വ്യക്തമായിരിക്കുകയാണ്. എന്താണ് യുപിഎ? അങ്ങനൊരു മുന്നണിയേ ഇല്ലെന്ന് മമത പറഞ്ഞു. ശരാത് പവാറിനെ കണ്ട ശേഷമായിരുന്നു പ്രതികരണം. പവാറിന്റെ വസതിയിലേക്കാണ് മമത എത്തിയത്. പ്രതിപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതാണ് ചര്‍ച്ച ചെയ്തതെന്ന് പവാറും ട്വീറ്റ് ചെയ്തു. അതേസമയം ഉദ്ധവ് താക്കറെ ശസ്ത്രക്രിയ കഴിഞ്ഞ ആശുപത്രിയിലായിരുന്നതിനാല്‍ മമതയ്ക്ക് കാണാന്‍ സാധിച്ചില്ല. പകരം ആദിത്യ താക്കറെയും സഞ്ജയ് റാവത്തിനെയും മമത കണ്ടു. ശിവസേനയെയും എന്‍സിപിയെയും ഒപ്പം കൂട്ടിയുള്ള പ്ലാനാണ് മമതയ്ക്ക് മുന്നിലുള്ളത്.

2

ബംഗാളിന് പുറത്തേക്ക് തന്നെ വളരാന്‍ അനുവദിക്കാത്ത നീക്കങ്ങള്‍ക്കെതിരെ മമത രംഗത്ത് വന്നു. രാഷ്ട്രീയപരമായി ബിജെപിയെ ഈ രാജ്യത്ത് നിന്ന് തന്നെ തുടച്ചുനീക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന് ബംഗാളില്‍ മത്സരിക്കാമെങ്കില്‍, എന്റെ പാര്‍ട്ടിക്ക് എന്തുകൊണ്ട് ഗോവയില്‍ മത്സരിച്ച് കൂടാ. തിരഞ്ഞെടുപ്പ് ഗോദയില്‍ പിടിച്ച് നില്‍ക്കുക എന്നത് പ്രധാനമാണ്. ബിജെപിക്കെതിരെ പോരാടാന്‍ അത് ആവശ്യമാണ്. അതല്ലെങ്കില്‍ അവര്‍ നിങ്ങളെ തകര്‍ത്ത് മുന്നോട്ട് പോകുമെന്നും മമത വ്യക്തമാക്കി. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്തുക എളുപ്പമാണെന്നും മമത പറഞ്ഞു.

3

ബംഗാളിന് പുറത്തേക്ക് പാര്‍ട്ടി വളര്‍ത്താന്‍ എനിക്ക് ആഗ്രഹമുണ്ട്. അത് ബംഗാളില്‍ സാഹചര്യം മോശമായത് കൊണ്ടല്ല. എല്ലാ പാര്‍ട്ടികളും അത് ചെയ്യുന്നുണ്ട്. അതുകൊണ്ട് പരസ്പരമുള്ള മത്സരം ഇപ്പോഴുണ്ട്. മോദി സര്‍ക്കാരിന് കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടി വന്നു. ഒപ്പം ഇന്ധന നികുതിയും കുറയ്‌ക്കേണ്ടി വന്നു. ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ്. തിരഞ്ഞെടുപ്പ് സമയത്ത് മോദിക്ക് വലിയ പേടി വരും. അതോടെ അവര്‍ ഇന്ധന വില കുറയ്ക്കും. എന്നാല്‍ ബാക്കിയുള്ള സമയത്തെല്ലാം ഇന്ധന വില ഏറ്റവും കൂടിയ തോതിലായിരിക്കും. കാര്‍ഷിക നിയമം പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ട് തന്നെയാണെന്നും മമത വ്യക്തമാക്കി.

4

യുഎപിഎ എന്നത് കാടന്‍ നിയമമാണ്. ബിജെപി അതുപയോഗിച്ച് രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നത്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല യുഎപിഎ. അത് ദുരുപയോഗം ചെയ്യുന്നുണ്ട്. ഒരു കേന്ദ്ര ഏജന്‍സിക്കെതിരെയും എനിക്ക് വ്യക്തിവിരോധമില്ല. എന്നാല്‍ അവരെ ദുരുപയോഗം ചെയ്യുകയാണ്. ബിജെപി അധികാരത്തില്‍ നിന്ന് പോവുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരാം, ജനങ്ങള്‍ക്കെതിരായ ഒരു നിയമവും സര്‍ക്കാരിന്റെ ഭാഗമായിട്ടുണ്ടാവില്ലെന്ന്, ന്യായമായ വിമര്‍ശനങ്ങളാണ് ആവശ്യമെന്നും മമത പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തുന്നതിലുള്ള രോഷമാണ് മമത പ്രകടിപ്പിച്ചത്.

5

ഷാരൂഖ് ഖാനെ ബിജെപി ദ്രോഹിക്കുകയാണെന്ന് മുംബൈയില്‍ വെച്ച് മമത കുറ്റപ്പെടുത്തി. ക്രൂരന്മാരും ജനാധിപത്യവിരുദ്ധരുമായ പാര്‍ട്ടിയാണത്. ഇന്ത്യ മാന്‍പവറിനെയാണ് ഇഷ്ടപ്പെടുന്നത്. അല്ലാതെ മസില്‍ പവറിനെയല്ല. നമ്മള്‍ പക്ഷേ ഇപ്പോള്‍ നേരിടുന്ന ജനാധിപത്യ വിരുദ്ധരായ ക്രൂരന്മാരായ ബിജെപി എന്ന പാര്‍ട്ടിയെയാണ്. നമ്മള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കല്‍ നമ്മള്‍ വിജയിക്കും. മഹേഷ് ഭട്ടിനെ ഇവര്‍ ദ്രോഹിച്ചു. ഷാരൂഖ് ഖാനെയും ഇവര്‍ വെറുതെ വിട്ടില്ല. ജയിക്കണമെങ്കില്‍ ഇവര്‍ക്കെതിരെ പോരാടണം. നിങ്ങളാണ് ഞങ്ങളെ നയിക്കുന്നത്. എല്ലാ ഉപദേശവും നല്‍കുന്നതെന്നും മമത പറഞ്ഞു. ബോളിവുഡിനെ കൈയ്യിലെടുക്കാനുള്ള നീക്കമായിരുന്നു ഇത്.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

ഗോപിനാഥ്, കാപ്പന്‍, മമതയുടെ നീക്കം കേരളത്തിലേക്കും, പ്രശാന്തിന് അധിക ചുമതല, 90 ദിവസത്തിനുള്ളില്‍....ഗോപിനാഥ്, കാപ്പന്‍, മമതയുടെ നീക്കം കേരളത്തിലേക്കും, പ്രശാന്തിന് അധിക ചുമതല, 90 ദിവസത്തിനുള്ളില്‍....

English summary
mamata banerjee met sharad pawar says there is no upa, a dig at congress led alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X