താര ദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി, കത്രീനയുടെ ആരാധകൻ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് താര ദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും സോഷ്യല്‍ മീഡിയ വഴി വധഭീഷണി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ മന്‍വീന്ദര്‍ സിംഗ് ആണ അറസ്റ്റിലായിരിക്കുന്നത്. താരങ്ങള്‍ക്ക് വധഭീഷണി ലഭിച്ചതിന് പി്‌നാലെ മുംബൈയിലെ സാന്താ ക്രൂസ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കത്രീന കൈഫിന്റെ ആരാധകനാണ് അറസ്റ്റിലായ മന്‍വീന്ദര്‍ സിംഗ് എന്ന് പോലീസ് പറയുന്നു. സിനിമകളിലും ടിവി സീരീസുകളിലും അവസരം ലഭിക്കുന്നതിന് വേണ്ടി മുംബൈയില്‍ തങ്ങി ശ്രമം നടത്തുകയായിരുന്നു മന്‍വീന്ദര്‍ സിംഗ്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ വിക്കി കൗശലിനും കത്രീനയ്ക്കും വധഭീഷണി അടക്കമുളള മെസ്സേജുകള്‍ അയച്ചത്. മാത്രമല്ല ഇയാള്‍ കത്രിനയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും മുംബൈ പോലീസ് പറയുന്നു.

ഐപിസി 506 (2), 354(D) അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മന്‍വീന്ദര്‍ സിംഗിന് എതിരെ ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. വിക്കി കൗശല്‍ സാന്താക്രൂസ് പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്. അടുത്തിടെ ബോളിവുഡ് സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനും അച്ഛന്‍ സലിം ഖാനും വധഭീഷണിക്കത്ത് ലഭിച്ചിരുന്നു.
കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ അതേ ഗതി വരും എന്നാണ് സല്‍മാനും അച്ഛനും ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നത്. സംഭവത്തിന് ശേഷം സല്‍മീനും കുടുംബത്തിനുമുളള സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ബിഷ്‌ണോയ് ഗ്യാംഗ് ബോളിവുഡ് സെലിബ്രിറ്റികളില്‍ നിന്നും പണം തട്ടാനാണ് ശ്രമിക്കുന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പുതിയ മുംബൈ പോലീസ് കമ്മീഷണറായി ചുമതല ഏറ്റെടുത്ത വിവേക് ഫന്‍സാല്‍ക്കറിനെ സൗത്ത് മുംബൈയിലുളള ഓഫീസിലെത്തി കണ്ടിരുന്നു. ആയുധം കയ്യില്‍ വെയ്ക്കാനുളള ലൈസന്‍സിന് സല്‍മാന്‍ ഖാന്‍ അപേക്ഷ നല്‍കിയതായാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications