ഫാഷന്‍ ഡിസൈനറെ കാമുകന്‍ കൊന്ന് കഷണങ്ങളാക്കി

ഫാഷന്‍ ഡിസൈനറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂര്‍ ജിംഖാനയില്‍ റസ്‌റ്റോറന്റിന്റെ് മാനേജരാണ് പിടിയിലായ പ്രഭാകര്‍ ഷെട്ടി എന്ന 36 കാരന്‍. ഇയാളുടെ വിവാഹനിശ്ചയം മറ്റൊരു പെണ്‍കുട്ടിയുമായി കഴിഞ്ഞതാണ്. എന്നാല്‍ തന്നെ വിവാഹം ചെയ്‌തേ പറ്റൂ എന്ന നിര്‍ബന്ധത്തിലായിരുന്നു കാന്ത ഷെട്ടി.
ശല്യം സഹിക്കാനാവാതെയാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. തന്റെ ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടിക്കൊണ്ടുപോയി കുളിമുറിയില്‍ വെച്ച് കാന്തയെ ഇയാള്‍ വെട്ടിക്കൊല്ലുകയായിരുന്നു. തലയും കൈകാലുകളും ശരീരവും വേറെ വേറെ പ്ലാസ്റ്റിക് ബാഗുകളിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഒക്ടോബര്‍ 29 നായിരുന്നു സംഭവം. കാന്ത ഷെട്ടിയെ കാണാനില്ല എന്ന പരാതിയുമായി സഹോദരി സുഹാസിനി പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ കഥ പുറംലോകം അറിഞ്ഞത്. മൂന്ന് വര്‍ഷമായി പ്രഭാകര്‍ ഷെട്ടിയും കാന്ത ഷെട്ടിയും പ്രണയത്തിലാണ് എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പ്രഭാകര്‍ ഷെട്ടി പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications