കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യ ഒളിച്ചോടി, ഭര്‍ത്താവിന് വിവാഹമോചനം

Google Oneindia Malayalam News

മുംബൈ: ഭാര്യ ഒളിച്ചോടിപ്പോയ ഭര്‍ത്താവിന് ആശ്വാസമായി വിവാഹമോചനം. ഭാര്യയെ കാണാനില്ല എന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി കൊടുത്തതോടെ വെട്ടിലായ യുവാവിന് കോടതി വിവാഹ മോചനം അനുവദിച്ചത്. താന്‍ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയതാണ് എന്ന് ഭാര്യ പോലീസിനോട് സമ്മതിക്കുകയായിരുന്നു.

മുംബൈയിലെ വിക്രോളി സ്വദേശികളായ ദമ്പതിമാര്‍ക്കാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 2012 മെയ് 22 നാണ് ഇവര്‍ വിവാഹിതരായത്. താനുമായുള്ള ബന്ധത്തിന് ഭാര്യയ്ക്ക് താല്‍പര്യമില്ല എന്നും ഭാര്യ എന്ന നിലയിലുള്ള കടമകള്‍ ചെയ്യുന്നില്ല എന്നും യുവാവ് മുംബൈയിലെ കുടുംബ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

court-order

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ ഏത് സമയവും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ് തന്റെ ഭാര്യ എന്നും ഇയാള്‍ പറഞ്ഞു. ഭാര്യയെ ഒരു പുരുഷന്‍ ഫോണില്‍ വിളിക്കാറുണ്ട്. ഒരിക്കല്‍ താന്‍ ഇത് നേരിട്ട് കേട്ടിട്ടുണ്ട്. താന്‍ അറിഞ്ഞു എന്ന് മനസിലായിട്ടും രഹസ്യബന്ധം അവസാനിപ്പിക്കാന്‍ ഭാര്യ തയ്യാറായില്ല. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാര്യ തന്നോട് വഴക്കിടുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു.

2012 ഒക്ടോബര്‍ മൂന്നിന് ഇവരെ കാണാതായി. മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവില്‍ പോലീസ് യുവതിയെ കണ്ടത്തി. കാമുകനൊടൊപ്പം ഒളിച്ചോടിയതായിരുന്നു ഇവര്‍. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുകയാണെന്നും തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

English summary
Man granted divorce after wife elopes with her paramour in Mumbai. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X