കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 രൂപയ്ക്ക് വേണ്ടി 7വയസ്സുകാരിയെ കൊന്നു

Google Oneindia Malayalam News

മുംബൈ: ഇരുപത് രൂപ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ 30 വയസ്സുകാരന്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ കൊന്നു. ബ്യൂട്ടി സര്‍ക്കാര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ചെമ്പൂരില്‍ പ്രകോഷ് ഹാജ്ര എന്നയാളാണ് അയല്‍വാസിയായ പെണ്‍കുട്ടിയെ കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിവന്ന പ്രകോഷ് സര്‍ക്കാരിന്റെ അച്ഛന്റെ ബാഗില്‍ നിന്നും 20 രൂപ മോഷ്ടിച്ചു. ഇത് കണ്ട ബ്യൂട്ടി സര്‍ക്കാര്‍ പ്രകോഷിനെ കയ്യോടെ പിടിച്ചു. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് തനിച്ചായിരുന്നു. പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്‍ പത്ത് വയസ്സുകാരന്‍ സാഗര്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

maharashtra-map

മദ്യം വാങ്ങാന്‍ വേണ്ടിയായിരുന്നു പ്രകോഷ് പണം മോഷ്ടിച്ചത്. എന്നാല്‍ പണം എടുക്കുന്നത് കണ്ട ബ്യൂട്ടി സര്‍ക്കാര്‍ പ്രകോഷിനെ പിടികൂടി. വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മുക്കി പ്രകോഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രകോഷും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രകോഷ് വീട് പുറത്തുനിന്നും പൂട്ടി രക്ഷപ്പെട്ടു. ഉച്ചതിരിഞ്ഞ് രണ്ടരയോടെ പെണ്‍കുട്ടിയുടെ അമ്മ സോനാലി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകളെ ബോധരഹിതയായ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രകോഷ് ഹിജ്ര വീട്ടില്‍ വരുന്നത് കണ്ടു എന്ന സാഗറിന്റെ മൊഴിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പെണ്‍കുട്ടിയെ കൊന്ന കാര്യം സമ്മതിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും സംശയിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് പോലീസ്.

English summary
Man kills girl who catches him stealing Rs 20 in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X