കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുണി കുറഞ്ഞു, റിയാലിറ്റി ഷോയില്‍ നടിക്ക് കാഴ്ച്ചക്കാരന്റെ അടി!

Google Oneindia Malayalam News

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ അവതാരകയായ നടിക്ക് കാഴ്ചക്കാരന്റെ അടി. തുണിയുടെ നീളം കുറഞ്ഞു എന്നാരോപിച്ചാണ് ഇയാള്‍ നടിയെ ആക്രമിച്ചത്. ബോളിവുഡ് നടിയും മോഡലുമായ ഗൗഹര്‍ ഖാനാണ് കാഴ്ചക്കാരന്റെ തല്ല് കിട്ടിയത്. ഗുഡ്ഗാവില്‍ ഇന്ത്യാസ് റോ സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനിടെയാണ് ഗൗഹര്‍ ഖാന്‍ ആക്രമിക്കപ്പെട്ടത്.

ഒരു മുസ്ലിം സ്ത്രീയായിട്ടും ഇത്രയും നീളം കുറഞ്ഞ തുണി ഉടുത്ത് നടക്കുന്നതെങ്ങനെ എന്ന് ചോദിച്ചാണ് കാഴ്ചക്കാരില്‍ ഒരാളായ മുഹമ്മദ് മാല്ലിക് ഗൗഹര്‍ ഖാനെ അടിച്ചത്. ഇത് അനുവദിക്കില്ല എന്ന് ആക്രോശിച്ചുകൊണ്ട് ഇയാള്‍ നടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. റിയാലിറ്റി ഷോയുടെ ബ്രേക്കിനിടെ ഇയാള്‍ നടിയെ അനാവശ്യമായി സ്പര്‍ശിച്ചതായും പരാതിയുണ്ട്.

ഗൗഹര്‍ ഖാന്‍

ഗൗഹര്‍ ഖാന്‍

മോഡലും റിയാലിറ്റി ഷോ താരവുമാണ് 32 കാരിയായ ഗൗഹര്‍ ഖാന്‍. 2009 മുതല്‍ ബോളിവുഡ് സിനിമാ രംഗത്തും സജീവമാണ്.

അഭിനയത്തിനും ജാതിയുണ്ടോ

അഭിനയത്തിനും ജാതിയുണ്ടോ

മുസ്ലിം സ്ത്രീയായ നിന്നെ നീളം കുറഞ്ഞ വസ്ത്രമിട്ട് അഭിനയിക്കാന്‍ വിടില്ല എന്ന് പറഞ്ഞാണ് ഒരു യുവാവ് ഖാനെ ആക്രമിച്ചത്.

അടി വന്നത് സദസ്സില്‍ നിന്ന്

അടി വന്നത് സദസ്സില്‍ നിന്ന്

2500 ലധികം പേരാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്മാരെ മറികടന്നാണ് ഒരാള്‍ നടിയുടെ അടുത്തെത്തിയത്.

നടി കരഞ്ഞുപോയി

നടി കരഞ്ഞുപോയി

അടി കൊണ്ട് നടി ഞെട്ടിപ്പോയി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിച്ചയാളെ പിടിച്ചുമാറ്റിയിട്ടും ഗൗഹര്‍ ഖാന്റെ ഞെട്ടല്‍ മാറിയിരുന്നില്ല. നടി കരയുന്നുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഷൂട്ടിംഗ് നിന്നു

ഷൂട്ടിംഗ് നിന്നു

അവതാരകയായ ഗൗഹര്‍ ഖാനെ കാഴ്ച്ചക്കാരില്‍ ഒരാള്‍ ആക്രമിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തി.

തുടര്‍ന്നു, പണി പൂര്‍ത്തിയാക്കി

തുടര്‍ന്നു, പണി പൂര്‍ത്തിയാക്കി

ഒരു മണിക്കൂറോളം ബ്രേക്ക് എടുത്ത ശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ നടി അവതരണം തുടര്‍ന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടേ നടി പോയുള്ളൂ.

ബിഗ് ബോസ് ജേതാവ്

ബിഗ് ബോസ് ജേതാവ്

2013 ല്‍ ബിഗ് ബോസ് ഏഴിലെ ജേതാവാണ് ഖാന്‍. 2009 ല്‍ ഝലക് ദിഖ്‌ലാ ഝായില്‍ ഫസ്റ്റ് റണ്ണറപ്പായി.

അടിച്ചയാള്‍ പിടിയില്‍

അടിച്ചയാള്‍ പിടിയില്‍

മുഹമ്മദ് മാല്ലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ആരെ കോളനി പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വിലാസ് ചവാന്‍ പറഞ്ഞു.

English summary
Model and actor Gauhar Khan was slapped by an audience member while she was hosting India's Raw Star, a reality show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X