സ്വന്തം വീട്ടില്‍ മോഷണം യുവാവ് അറസ്റ്റില്‍

വിവാഹിതനായ യുവാവ് അച്ഛനോടൊപ്പമാണ് താമസം. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ മോഷണം നടന്നത്. ഏഴ് ലക്ഷം രൂപയും 12 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് മോഷണം പോയത്. തുടര്‍ന്ന് യുവാവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മുംബൈയില്‍ അറിയപ്പെടുന്ന ബിസിനസുകാരനാണ് ഇര്‍ഫാന്റെ പിതാവ്.
പൊലീസ് യുവാവിന്റെ മുറി പരിശോധിച്ചു. ഒട്ടേറെ ലാപ് ടോപ്പുകള്‍, എല്‍സിഡി ടിവികള്‍ എന്നിവ കിടപ്പ് മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങളുടേതലെലെന്ന് വീട്ടുകാര്‍ പറഞ്ഞു. അതോടെ യുവാവ് മോഷ്ടിച്ചതാണെന്ന് മനസിലായി. നവി മുംബൈയില്‍ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പാര്‍ക്ക് ചെയ്തിരിയ്ക്കുന്ന കാറുകളില്‍ നിന്നും താന്‍ മോഷണം നടത്താറുണ്ടെന്ന് യുവാവ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാളെ ലഹരി വിമോചന കേന്ദ്രത്തിലാക്കുകയും മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മോചിപ്പിയ്ക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വീണ്ടും മയക്കുമരുന്ന് ഉപയോഗിയ്ക്കാന്‍ തുടങ്ങിയത്.












Click it and Unblock the Notifications