മാധുരി ദീക്ഷിതിന് വധഭീഷണി
മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിന് ഭീഷണി സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. 23 കാരനായ യുവാവാണ് നടിക്ക് മൊബൈല്‍ ഫോണിലൂടെ സന്ദേശം അയച്ചത്. മാധുരി ദീക്ഷിതിനെയും മക്കളെയും കൊല്ലും എന്നായിരുന്നു ഭീഷണി. പണം തട്ടാനുള്ള ശ്രമമായിരുന്നു ഭീഷണി നടത്തിയ ആളുടേതെന്ന് പോലീസ് പറഞ്ഞു.

പ്രവീണ്‍ കുമാര്‍ പ്രധാന് എന്ന 23 കാരനാണ് പോലീസിന്റെ വലയിലായത്. മുംബൈയിലെ ഒരു ഹോട്ടലില്‍ വെയ്റ്ററാണ് ഇയാള്‍. ഇയാള്‍ക്ക് അധോലോകവുമായി ബന്ധമുള്ളതായും റിപ്പോര്‍ട്ടുണ്ട്. നടിയില്‍ നിന്നും പണം ആവശ്യപ്പെട്ട പ്രവീണിനെ പോലീസ് സമര്‍ഥമായി വലയിലാക്കുകയായിരുന്നു. നടിക്ക് ഭീഷണി സന്ദേശമയച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രവീണിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് എന്ന് ബാന്ദ്ര സബര്‍ബന്‍ സൈബര്‍ പോലീസ് സീനിയര്‍ ഇന്‍സ്പെക്ടര്‍ സുനില്‍ ഖൊസാല്കര് പറഞ്ഞു. നവംബര്‍ 28 നാണ് ഭീഷണി സന്ദേശങ്ങള്‍ കിട്ടി എന്ന പരാതിയുമായി മാധുരി ദീക്ഷിതിന്റെ സഹായി പോലീസിനെ സമീപിച്ചത്.

മാധുരി ദീക്ഷിതിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു സന്ദേശം. താരത്തിന്റെ മക്കളെയും കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലാണ് ഇയാള്‍ നടിയുടെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഇയാള്‍ ഇതിനുമുമ്പ് വേറെയും സിനിമാതാരങ്ങള്‍ക്ക് സാമനമായ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടത്രെ. അധോലോക നേതാവ് ഛോട്ടാ രാജന്റെ സംഘവുമായി തനിക്ക് ബന്ധമുണ്ട് എന്ന് ഇയാള്‍ അവകാശപ്പെടുന്നു.

-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications