സിനിമാനടിയെ കാണാതായതില്‍ ദുരൂഹതയെന്ന്
മുംബൈ: മറാത്തി സിനിമാ നടിയായ അല്‍ക പുനേവറിനെ കാണാതായതില്‍ ദുരുഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മുംബൈയില്‍ നിന്നും പുനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് അല്‍കയെ കാണാതായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുംബൈ - പുനെ എക്സ്പ്രസ് ഹേവേയിലെ ഖോപോളിയ്ക്കടുത്ത് ഒരു കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഖോബ്രി പോലീസ് സ്റ്റേഷനില്‍ ഇവരുടെ ഭര്‍ത്താവ് സഞ്ജയ് പുനേവര് പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അല്‍കയ്ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഈ തിരച്ചിലിലാണ് ഇവരുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. എന്നാല്‍ അല്‍കയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതാണ് സംഭവത്തില്‍ അട്ടിമറിയുണ്ട് എന്ന് പോലീസ് കരുതാന്‍ കാരണം.

അല്‍കയുടെ മൊബൈല്‍ ഫോണിലേക്ക് അവസാനം വിളിച്ച ആളുകളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഡിസംബര്‍ 27 ന് അല്‍കയുടെ ആവശ്യം അനുസരിച്ച് താന്‍ തന്നെയാണ് അവരെ താനെ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിക്കൊടുത്തത് എന്ന് സഞ്ജയ് പോലീസിനോട് പറഞ്ഞു. ഒരു തീയറ്റര്‍ ഷോയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ പുനെയിലേക്ക് പോയത്.
ഡിസംബര്‍ 28ന് അല്‍കയുടെ മൊബൈലില്‍ നിന്നും അവസാനമായി സഞ്ജയ് പുനേവറിന് ഒരു എസ് എം എസ് ലഭിച്ചിരുന്നു. മകന്റെ ബയോഡാറ്റ ഒരു മെയില്‍ ഐഡിയിലേക്ക് അയക്കണമെന്നും തിരക്കിലാണ് പിന്നീട് വിളിക്കാമെന്നുമായിരുന്നു മെസേജ്. എന്നാല്‍ ഇതിന് ശേഷം ഇവരുടെ ഒരു വിവരവും ഇല്ല. മറാത്തിയിലെ മുന്‍നിര നടിമാരില്‍ ഒരാളായ അല്‍ക പുനേവര് ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications