ശരത് പവാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം; മറാത്തി നടി കേതകി അറസ്റ്റില്‍
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെതിരെയുള്ള അപവാദകരമായ പോസ്റ്റ് ഫേസ്ബുക്ക് ഷെയര്‍ ചെയ്ത സംഭവത്തില്‍ മറാത്തി നടി കേതകി ചിറ്റ്‌ലെ അറസ്റ്റില്‍. നടിക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഇന്ന് താനെ പോലീസാണ് ്‌വരെ അറസ്റ്റ് ചെയ്തത്. മറാത്തിയിലുള്ള പോസ്റ്റാണ് കേതകി ഷെയര്‍ ചെയ്തത്. പക്ഷേ ഇത് മറ്റൊരാള്‍ എഴുതിയതാണെന്ന് പോലീസ് പറഞ്ഞു. ദുരൂഹ സാഹചര്യത്തിലുള്ളതായിരുന്നു പോസ്റ്റ്. ഇതില്‍ പവാര്‍ എന്ന പേര് മാത്രമാണ് പറയുന്നത്. 80 വയസ്സുള്ളയാള്‍ എന്ന് പറയുന്നുണ്ട്. എന്‍സിപി അധ്യക്ഷന് 81 വയസ്സാണ്. ഈ പോസ്റ്റില്‍ നരകം നിങ്ങളെ കാത്തിരിക്കുന്നു, ബ്രാഹ്മണരെ നിങ്ങള്‍ വെറുക്കുന്നു എന്നെല്ലാം പറയുന്നുണ്ട്.

താനെയിലെ കല്‍വ പോലീസ് സ്‌റ്റേഷനിലാണ് കേതകി ചിറ്റ്‌ലക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്വപ്‌നില്‍ നെറ്റ്‌കെ എന്നയാളാണ് കേസ് നല്‍കിയിരിക്കുന്നത്. താനെ പോലീസിലെ ക്രൈംബ്രാഞ്ച് ഇവരെ നവി മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകീട്ട് കേതകിക്കെതിരെ കലംമ്പോലി സ്‌റ്റേഷന് പുറത്ത് മുട്ടയേറും മഷിപ്രയോഗവുമൊക്കെ എന്‍സിപിയുടെ വനിതാ വിംഗ് നടത്തിയിരുന്നു. മാനനഷ്ടത്തിനുള്ള വകുപ്പുകള്‍ അടക്കം ചുമത്തിയിട്ടുണ്ട്. പൂനെയിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്‍സിപി പ്രവര്‍ത്തകനാണ് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഒന്നാകെ വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം കേതകിക്കെതിരെതിരെ ധൂലെയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേതകി ചിറ്റ്‌ല, നിതിന്‍ ഭവെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിതി ഭവെയാണ് കേതകി ഷെയര്‍ ചെയ്ത പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തനിക്ക് കേതകിയെ അറിയില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പവാര്‍ മറുപടി നല്‍കിയത്. തനിക്ക് അവരെന്താണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതെന്ന് അറിയുക പോലുമില്ലെന്നും ശരത് പവാര്‍ പറഞ്ഞു. അവരെന്താണ് ചെയ്തത്? എന്തായിരുന്നു അവരുടെ പരാതി? ഇതൊന്നും അറിയാതെ താനെങ്ങനെയാണ് പ്രതികരിക്കുകയെന്നും പവാര്‍ ചോദിച്ചു.
നിലവില്‍ കേതകി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മെയ് 18 വരെ അത് തുടരും. പവാറിന്റെ ആരോഗ്യ സ്ഥിതി അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പോസ്റ്റ്. മഹാരാഷ്ട്രയില്‍ അറിയപ്പെടുന്ന നടി കൂടിയാണ് കേതകി. ബരാമതിയിലെ ഗാന്ധിയെ കൊല്ലാന്‍ ബരാമതിയില്‍ ഒരു നാഥുറാം ഗോഡ്‌സെ വരേണ്ട സമയം അതിക്രമിച്ചെന്ന് ഈ പോസ്റ്റിലുണ്ടായിരുന്നു. പക്ഷേ ആരുടെയും പേര് അതില്‍ പരാമര്‍ശിച്ചിട്ടില്ല. ബരാമതി ശരത് പവാറിന്റെ കോട്ടയായിട്ടാണ് അറിയപ്പെടുന്നത്. ആര്‍എസ്എസും ബിജെപിയുമാണ് ഈ പ രാമര്‍ശത്തിന് പിന്നിലെന്ന് എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications