ഗര്‍ഭിണിയുമായുള്ള വിവാഹം സാധുവല്ലെന്ന് കോടതി

2005 ലായിരുന്നു അയല്‍ക്കാരിയായ പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം നടന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന് വിവാഹ സമയത്ത് ഇയാള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഗര്‍ഭത്തിന് ഉത്തരവാദിയാണ് എന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിക്കാരനെ വിവാഹത്തിന് നിര്‍ബന്ധിച്ചത്.
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം 2006 ലാണ് ഇയാള്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. 2005 ഫെബ്രുവരിയിലായിരുന്നു വിവാഹം. കുട്ടി തന്റേതല്ലെന്നും പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്. ഭാര്യയും ഭാര്യാമാതാവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ഭാര്യയെയും കുട്ടിയെയും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇയാള്‍ ആരോപിക്കുന്നുണ്ട്.
ഹിന്ദു മാര്യേജ് ആക്ടി പ്രകാരമാണ് വിവാഹം സാധുവല്ല എന്നും യുവാവിന് ബന്ധം ഒഴിഞ്ഞുപോകാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചത്. വിവാഹസമയത്ത് മറ്റൊരാളില്‍ നിന്നും പെണ്‍കുട്ടി ഗര്‍ഭിണിയായതുകൊണ്ടാണ് വിവാഹം സാധുവല്ലാതായത്. കഴിഞ്ഞ രണ്ട് തവണയും വിചാരണയ്ക്കായി പെണ്‍കുട്ടി കോടതിയില്‍ എത്തിയില്ല എന്ന കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു.












Click it and Unblock the Notifications