Get Updates
Get notified of breaking news, exclusive insights, and must-see stories!

25കാരി ഗര്‍ഭിണിയെ മുന്‍കാമുകന്‍ കഴുത്തുഞെരിച്ച് കൊന്നു

മുംബൈ: ബന്ധം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 25 കാരിയെ മുന്‍ കാമുകന്‍ കൊലപ്പെടുത്തി. നവി മുംബൈയിലാണ് സംഭവം. മുംബൈയിലെ കോപാര്‍ഖരിനെയില്‍ ഈ മാസം ആദ്യമാണ് കിസ്മത് ഗുദ്ദാവത് അഥവാ ശില്‍പ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി എ എം പി സി പോലീസ് അധികൃതര്‍ അറിയിച്ചു.

മധ്യപ്രദേശിലെ ശിവ്പുരി സ്വദേശിയായ ദംഗല്‍സിംഗ് കര്‍മാവത് ആണ് ശില്‍പയെ കൊലപ്പെടുത്തിയത്. 12 വര്‍ഷമായി ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നത്രെ. ഇവരുടെ കുടുംബങ്ങളും പരസ്പരം അറിയുന്നവരാണ്. ഇവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. എന്നാല്‍ സ്ത്രീധന പ്രശ്‌നത്തെ ചൊല്ലി ഈ വിവാഹം മുടങ്ങി. ശില്‍പയെ താനയിലെ ഒരു ബാര്‍ ഹോട്ടലില്‍ ജോലിക്കാരിയായി വീട്ടുകാര്‍ അയക്കുകയും ചെയ്തു.

women

മുംബൈയിലാണ് കൊലപാതകത്തിലേക്ക് നീണ്ട ഇവരുടെ കഥ തുടങ്ങുന്നത്. സഹോദരിമാരെ കാണാന്‍ വേണ്ടി മുംബൈയിലെത്തിയ കര്‍മാവത് ശില്‍പയുമായി കണ്ടുമുട്ടുന്നു. പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറി സംസാരിച്ചു തുടങ്ങുന്നു. ഇത് അടുപ്പമായി മാറി. ഇതിനിടയില്‍ കര്‍മാവത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇക്കാര്യം ശില്‍പയോട് പറഞ്ഞിരുന്നില്ല.

ഫെബ്രുവരി പത്തിന് കര്‍മാവതും ശില്‍പയും തമ്മില്‍ വഴക്കുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ശില്‍പയുടെ ആവശ്യം. എന്നാല്‍ കര്‍മാവത് ഇത് സമ്മതിച്ചില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ നടന്ന കാര്യങ്ങള്‍ ഖാപ് പഞ്ചായത്തില്‍ അറിയിക്കുമെന്നായിരുന്നു ശില്‍പയുടെ ഭീഷണി. ഈ തര്‍ക്കമാണ് കൊലപാകത്തില്‍ എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+