മെഹബൂബ മുഫ്തി പാകിസ്താനൊപ്പം, ബിജെപിയാണ് ഇവര്‍ക്ക് കരുത്ത് നല്‍കിയതെന്ന് ശിവസേന
മുംബൈ: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബാബ മുഫ്തിക്കെതിരെ ശിവസേന. പാകിസ്താന്‍ മൃദുസമീപനമുള്ള നേതാവാണ് മെഹബൂബയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. നേരത്തെ കശ്മീരില്‍ പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ തയ്യാറായില്ലെങ്കില്‍ ജമ്മു കശ്മീരില്‍ സമാധാനം പനസ്ഥാപിക്കുക എന്നത് ഒരിക്കലും സാധിക്കാത്ത കാര്യമാണെന്ന് മെഹബൂബ പറഞ്ഞിരുന്നു. ഇത് ശിവസേനയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പിഡിപി അധ്യക്ഷ അത്തരം പരാമര്‍ശം നടത്തുമെന്ന് നമ്മള്‍ക്കറിയാം. ബിജെപിയാണ് അവര്‍ക്ക് ഇത്രയും ധൈര്യം നല്‍കിയത്. അവര്‍ക്കൊപ്പം ചേര്‍ന്ന് കശ്മീരില്‍ ബിജെപി സര്‍ക്കാരുണ്ടാക്കിയതാണെന്നും റാവത്ത് പറഞ്ഞു.

കുറച്ച് സമയമെങ്കിലും മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ബിജെപിയുടെ സുഹൃത്തായിരുന്നു. പിഡിപി എപ്പോഴും പാകിസ്താന്‍ അനുകൂലികളാണ്. അവര്‍ തീവ്രവാദത്തോട് അനുകമ്പയുള്ളവരാണ്. ഇത് എല്ലാ കാലത്തും അങ്ങനെ തന്നെയായിരുന്നുവെന്നും റാവത്ത് പറഞ്ഞു. 2015ലാണ് ബിജെപിയും പിഡിപിയും ഒന്നിച്ച് സഖ്യമുണ്ടാക്കുന്നതും കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതും. 2018 ജൂണില്‍ സര്‍ക്കാര്‍ വീണിരുന്നു. ബിജെപി പിന്തുണ പിന്‍വലിക്കുകയായിരുന്നു. പിന്നീട് മെഹബൂബയ്‌ക്കൊപ്പം ചേര്‍ന്നത് തെറ്റായെന്ന് ബിജെപി സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ശിവസേന.
പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവണം. കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ മറ്റ് മാര്‍ഗങ്ങളില്ല. ചര്‍ച്ചകളിലൂടെ മാത്രമേ എല്ലാം പരിഹരിക്കാനാവൂ എന്നും മെഹബൂബ മുഫ്തി പറഞ്ഞു. പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ച നേതാവാണ് മെഹബൂബ. ഇതൊക്കെ ബിജെപിക്ക് അറിയാം. എന്നിട്ടും അവരുടെ പിഡിപിയുമായി ബിജെപി സഖ്യമുണ്ടാക്കി. അവര്‍ ഒരുമിച്ച് സര്‍ക്കാരുണ്ടാക്കിയെന്നും റാവത്ത് പറഞ്ഞു. ഇപ്പോള്‍ മെഹബൂബയ്ക്ക് കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായിട്ടാണ് ചര്‍ച്ച വേണ്ടത്. ഇത് ബിജെപിയുടെ പാപങ്ങളാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
ബിജെപിയുമായി അധികാരം പങ്കിട്ടാണ് ഇത്രത്തോളം കരുത്ത് മെഹബൂബ നേടിയത്. അവര്‍ പറയുന്നതിന്റെ ഉത്തരവാദിത്തം ബിജെപിക്ക് തന്നെയാണെന്നും റാവത്ത് പറഞ്ഞു. ബിജെപിക്ക് ഒരുപക്ഷേ പിഡിപിയെ കുറിച്ചുള്ള നിലപാടുകളൊക്കെ മാറിയിട്ടുണ്ടാവും. ശിവസേന മെഹബൂബയെയും പിഡിപിയെയും എല്ലാകാലത്തും എതിര്‍ക്കുമെന്ന് റാവത്ത് പറയുന്നു. ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന്റെ പരാമര്‍ശം ശരിക്കും കോമാളിത്തരമാണ്. പ്രധാനമന്ത്രി പ്രീതി നേടാനുള്ളതാണെന്നും റാവത്ത് ആരോപിച്ചു. പ്രധാനമന്ത്രി 22 മണിക്കൂര്‍ ജോലി ചെയ്ത് രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുള്ളതെന്ന് പാട്ടീല്‍ പറഞ്ഞിരുന്നു. അതിനാണ് മറുപടി.
പാട്ടീലിനെ പോലുള്ള നേതാക്കള്‍ പറയുന്നത് വെച്ചാണെങ്കില്‍ മോദി മാത്രമാണ് കഠിനമായി പ്രവര്‍ത്തിക്കുന്നത്. മറ്റൊരു നേതാവും ലോകത്തില്ല. ബൈഡനോ, പുടിനോ ഒന്നും അതിനടുത്ത് വരില്ല. ഉപജാപക സംഘം എല്ലായിടത്തുമുണ്ട്. ഗാന്ധിക്കും സര്‍ദാര്‍ പട്ടേലിനും ഇത്തരം സംഘങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നുള്ളത് പോലുള്ള ഉപജാപക സംഘത്തെ ഞങ്ങള്‍ കണ്ടിട്ടേയില്ലെന്നും റാവത്ത് പരിഹസിച്ചു.












Click it and Unblock the Notifications