ബലാത്സംഗം ചെയ്തശേഷം 12കാരിയെ കൊന്നു

ജനവരി 16 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. സ്‌കൂളിലേയ്ക്ക് പോയ പെണ്‍കുട്ടി തിരിച്ച് വീട്ടിലെത്തിയില്ല. തുടര്‍ന്ന് ജനവരി 18 ന് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഒരു കൃഷിയിടത്തില്‍ നിന്നും അഴുകിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രതി പെണ്‍കുട്ടിയെ തട്ടിയെടുത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗവും, കൊലപാതകവും പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്. മുംബൈ, ദില്ലി പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിയ്ക്കുന്നതായാണ് സൂചന.കഴിഞ്ഞ ദിവസം ദില്ലിയില്‍ 17 കാരി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു.












Click it and Unblock the Notifications