മുസ്ലീം പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന് ചലിസ സ്ഥിരമാക്കും, വെല്ലുവിളിച്ച് എംഎന്‍എസ്
മുംബൈ: മുസ്ലീം പള്ളികളില്‍ നിന്ന് ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തിട്ടില്ലെങ്കില്‍ പ്രശ്നങ്ങള്‍ കടുക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. മുസ്ലീം പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന് കീര്‍ത്തനം വെക്കുമെന്നാണ് മുന്നറിയിപ്പ്. നേരത്തെ രാജ് താക്കറെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എംഎഎന്‍എസ് പ്രവര്ത്തകന് ഹനുമാന് കീര്‍ത്തനം പള്ളിക്ക് മുന്നില്‍ വെച്ചിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് പിഴയടപ്പിച്ച് വിടുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം പോലീസിന്റെ മുന്നറിയിപ്പൊന്നും കാര്യമാക്കാതെ ഇനിയും ചെയ്യുമെന്ന പ്രഖ്യാപനത്തിലാണ് എംഎന്‍എസ്.

എംഎന്‍എസ് പ്രവര്ത്തകന് മഹേന്ദ്ര ബനുശാലിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മരത്തില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച് ഹനുമാന് കീര്‍ത്തനം ഇതിലൂടെ കേള്‍പ്പിക്കുകയായിരുന്നു. മുംബൈയിലെ ചാന്ദിവലി മേഖലയിലാണ് സംഭവം നടന്നത്. ഇയാളില്‍ നിന്ന് ഈ ഉപകരണം പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം പോലീസ് ഇയാളെ വിട്ടയച്ചു. 5500 രൂപ പിഴയിടുകയും ചെയ്തു. ഇനി ആവര്‍ത്തിക്കരുതെന്ന് കാണിച്ച് നോട്ടീസും നല്‍കിയിട്ടുണ്ട്. ആരതി പൂജയാണ് നടത്തിയത്. അതിന്റെ പേരില്‍ പോലീസ് തന്നെ പീഡിപ്പിച്ചെന്ന് ബനുശാലി പറഞ്ഞു.
രാജ് താക്കറെ പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദേശം പുറത്തെത്തി കഴിഞ്ഞു. തീര്‍ച്ചയായും ഇത് തുടരും. രാവിലെയും വൈകീട്ടും ഹനുമാന് കീര്‍ത്തനം ഞങ്ങള്‍ കേള്‍പ്പിക്കും. ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകളിലായിരിക്കും കീര്‍ത്തനം കേള്‍പ്പിക്കുക. രാവിലെ അഞ്ചിനും വൈകീട്ട് ഏഴിനും ഇടയില്‍ ഈ ഗാനം പ്ലേ ചെയ്യിക്കുന്നതാണ് നല്ലത്. പക്ഷേ സമയം തീരുമാനിച്ചിട്ടില്ല. ആരുടെയും വിശ്വാസത്തെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ പത്ത് മിനുട്ടോളം ഞങ്ങള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കും. നാളെ മുതല്‍ മുന്നൊരുക്കങ്ങള്‍ തുടരും. ലൗഡ് സ്പീക്കറുകള്‍ക്കായി ഓര്‍ഡറുകള്‍ നല്കി കഴിഞ്ഞുവെന്നും എംഎന്‍എസ് നേതാവ് പറഞ്ഞു.
അതേസമയം രാജ് താക്കറെ വിഷയം ഉന്നയിച്ചതോടെ ബിജെപിയും ഇതിന് പിന്തുണയുമായെത്തി. പള്ളികളില്‍ ഉച്ചഭാഷിണിക്ക് അനുമതിയില്ലാതെ അത് ഉപയോഗിക്കുന്നത്. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യുന്നില്ല. എന്നാല്‍ എംഎന്‍എസ് പ്രവര്ത്തകന് അറസ്റ്റ് നേരിടേണ്ടി വന്നുവെന്നും ബിജെപി നേതാവ് മൊഹിത് കാംബോജ് പറഞ്ഞു. എന്നാല്‍ പോലീസ് നടപടി കൊണ്ട് മനോവീര്യം തകര്‍ക്കാനാവില്ലെന്ന് എംഎന്‍എസ് പറഞ്ഞു. അതേസമയം എംഎന്‍സ് അധ്യക്ഷന്റെ പരാമര്‍ശം സ്പോണ്സര് ചെയ്തതാണ്. അതിന് പിന്നില്‍ ബിജെപിയാണെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് തുറന്നടിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications