ഡോക്ടറെ കല്ലെറിഞ്ഞ മോഡല്‍ അറസ്റ്റില്‍

ഡോക്ടര്‍ വിജയ് ശര്‍മയുടെ വീടിന് നേരെയാണ് ശിഖയും സഹോദരനും കൂടി കല്ലെറിഞ്ഞത്. ഒക്ടോബര്‍ 30 നായിരുന്നു സംഭവം. നേരത്തെ 2011 ല്‍ ഈ ഡോക്ടര്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ് ശിഖ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മോഡലും സഹോദരനും ഡോക്ടറുടെ താമസസ്ഥലത്തെത്തി സംസാരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ഡോക്ടര്‍ ഇതിന് സമ്മതിച്ചില്ല. ഇവരെ പുറത്താക്കി വാതിലടക്കുകയായിരുന്നു ഡോക്ടര്‍. ഇതില്‍ പ്രകോപിതരായാണ് ഇരുവരും ചേര്‍ന്ന് വീടിന് നേരെ കല്ലെറിഞ്ഞത്. ഇവരെ തടയാനെത്തിയ ഡോക്ടര്‍ക്കും ഏറ് കിട്ടിയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച പോലീസ് ചോദ്യം ചെയ്യാനായി ശിഖ ജോഷിയെ വിളിച്ചുവരുത്തിയിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു. ജാമ്യം കിട്ടാവുന്ന വകുപ്പ് ആയതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ജാമ്യത്തില്‍ വിടുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications