പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ വേശ്യാലയം നടത്തിയ മോഡല്‍ അറസ്റ്റില്‍!!
മുംബൈ: പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ വേശ്യാലയം നടത്തുന്ന മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വെര്‍സോവയില്‍ ശനിയാഴ്ച പോലീസ് നടത്തിയ റെയ്ഡില്‍ വെച്ചാണ് 24 കാരിയായ മോഡിലിനെ അറസ്റ്റ് ചെയ്തത്.
റെയ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ സംഭവ സ്ഥലത്തു നിന്നും മോചിപ്പിച്ചു. രേഖ വൈഷ്ണവാണ് അറസ്റ്റ് ചെയ്യപ്പെട്ട മോഡല്‍. വിആര്‍ എന്റര്‍ടൈന്‍മെന്റ് എന്ന പേരില്‍ സെക്‌സ് റാക്കറ്റ് നടത്തുന്ന സംഘമാണിതെന്ന് പോലീസ് സ്‌പെഷ്യല്‍ സ്വാഡ് പറയുന്നു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സത്യ നാരായണ്‍ ചൗദരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. പെണ്‍കുട്ടികളെ വാങ്ങാന്‍ എന്ന വ്യാജേന സ്ഥാപനത്തെ സമീപിച്ച പോലീസു കാരാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
പോലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികള്‍ ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലെ സ്വദേശികളാണ്. പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി വാട്‌സ്ആപ്പിലൂടെ കസ്റ്റ്‌മേഴ്‌സിന് അയച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. കസ്റ്റമര്‍ പെണ്‍കുട്ടികളെ തിരഞ്ഞെടുത്താല്‍ വില പറയുന്നത് വൈഷ്ണവിയായിരിക്കും.
അഭിനയത്തിലും മോഡലിങ്ങിലും താല്പര്യമുള്ള പെണ്‍കുട്ടികളെ വശീകരിച്ച് വലയില്‍ വീഴ്ത്തുന്നതാണ് രീതി. അറസ്റ്റ് ചെയ്യപ്പെട്ട മോഡല്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും പെണ്‍കുട്ടികളുടെ നൂറുകണക്കിന് ചിത്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. സംഘത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications