ഡിഐജി പീഡിപ്പിച്ചിട്ടില്ല; ആരോപണം പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് മോഡല്‍!
മുംബൈ: ഡി ഐ ജി സുനില്‍ പരസ്‌കാര്‍ തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് പരാതിക്കാരിയായ മോഡല്‍ തന്നോട് തുറന്നുപറഞ്ഞതായി മുന്‍ അഭിഭാഷകന്റെ മൊഴി. ടി ടി ഷോയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് താന്‍ ഈ ആരോപണം ഉന്നയിച്ചത് എന്നും മോഡല്‍ പറഞ്ഞിട്ടുണ്ട് എന്നാണ് അഡ്വക്കേറ്റ് റിസ്വാന്‍ സിദ്ദിഖി മുംബൈ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സുനില്‍ പരസ്‌കാര്‍ ഐ പി എസ് ബലാത്സംഗം ചെയ്തതായി മോഡല്‍ ഒരിക്കല്‍ പോലും തന്നോട് പറഞ്ഞിട്ടില്ല എന്നും സിദ്ദിഖി പോലീസിനോട് പറഞ്ഞു. ഈ കാര്യം സംബദ്ധിച്ച് മോഡല്‍ തന്നോട് കാര്യങ്ങള്‍ തുറന്നുപറയുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും സിദ്ദിഖി പോലീസിന് നല്‍കി. ഒരു ടി വി ഷോയില്‍ പങ്കെടുക്കുന്നതിന് മുമ്പായി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണത്രെ മോഡല്‍ ഈ ആരോപണം ഉന്നയിച്ചത്.

സുനില്‍ പരസ്‌കാറിനെ കേസില്‍ കുടുക്കാനായി ഒരു അവസരം വേണമെന്ന് മോഡല്‍ പറഞ്ഞതായും സിദ്ദിഖി വെളിപ്പെടുത്തുന്നു. എന്നാല്‍ തന്റെ കക്ഷിയും പരസ്‌കാറും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന കാര്യം തനിക്ക് അറിയാമായിരുന്നില്ല. മോഡല്‍ അഭിഭാഷകനായ തന്റെ പേര് ദുരുപയോഗം ചെയ്യുന്നു എന്ന് തോന്നിയതിനാലാണ് കേസില്‍ നിന്നും പിന്മാറിയത്. എല്ലാ വിവരങ്ങളും പോലീസിന് കൊടുത്തിട്ടുണ്ട്.
പരാതിക്കാരിയായ മോഡലിന്റെ പല നീക്കങ്ങളും നേരത്തെ സംശയം ജനിപ്പിക്കുന്ന തരത്തിലായിരുന്നു. പൂനം പാണ്ഡെ പ്രൊഫഷണല്‍ വൈരാഗ്യം തീര്‍ക്കാനായി ഡി ഐ ജിയെക്കൊണ്ട് തന്നെ ബലാത്സംഗം ചെയ്യിപ്പിച്ചു എന്നും ഇവര്‍ ആരോപിച്ചിരുന്നു. മോഡലിനെ തനിക്ക് അറിയാമെന്നും എന്നാല്‍ ആരോപിക്കുന്ന പോലെ ഒരു സംഭവം നടന്നിട്ടില്ല എന്നും ഡി ഐ ജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഡി ഐ ജിയെ പിന്തുണച്ച് ശിവസേന രംഗത്തുവന്നിരുന്നു. മുന്‍ അഭിഭാഷകന്റെ വെളിപ്പെടുത്തലിനോട് മോഡല്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications