Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ എംപി അപമാനിച്ചതായി പരാതി

മുംബൈ: നടിയും എം എല്‍ എയുമായ നവനീത് കൗറിനെ അപമാനിച്ച കേസില്‍ എം പിക്കെതിരെ പോലീസ് കേസെടുത്തു. ശിവസേനയുടെ ആനന്ദറാവു അദ്‌സലിനെതിരെയാണ് പോലീസ് കേസെടുത്തത്. തെന്നിന്ത്യയിലെ പ്രശസ്ത നടിയാണ് എന്‍ സി പിയുടെ ലോക്‌സഭ സ്ഥാനാര്‍ഥി കൂടിയായ നവനീത് കൗര്‍ റാണ.

നവനീത് കൗര്‍ റാണയുടെ പരാതിയിന്മേല്‍ ആനന്ദറാവുവിനെതിരെ കേസ് രജ്‌സിറ്റര്‍ ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ആനന്ദറാവു തന്നോട് മോശമായ ഭാഷ പ്രയോഗിക്കുകയും സ്വഭാവഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് കൗര്‍ പോലീസിനോട് പറഞ്ഞു.

navneet-kaur

നടിയുടെ ആരോപണങ്ങള്‍ ആനന്ദറാവു നിഷേധിച്ചു. തന്നെ സ്വഭാഹഹത്യ നടത്താന്‍ ഉദ്ദേശിച്ച് കെട്ടിച്ചമച്ച പരാതിയാണ് ഇത്. അമരാവതിയില്‍ നിന്നുള്ള ശിവസേന എം പിയാണ് 66 കാരനായ ആനന്ദറാവു അദ്‌സല്‍. നടിയും മോഡലുമായ നവനീത് കൗര്‍ റാണ ബദ്‌നേര ടൗണിലെ സ്വതന്ത്ര എം എല്‍ എയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആനന്ദറാവുവിനെതിരെ മത്സരിക്കാന്‍ നവനീത് കൗര്‍ റാണയ്ക്ക് എന്‍ സി പി ടിക്കറ്റ് നല്‍കിയിരുന്നു.

കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് നവനീത് കൗര്‍ റാണ പ്രശസ്തയായത്. അസംബ്ലി തിരഞ്ഞെടുപ്പിന് മുന്‍പും സമാനമായ വിവാദത്തില്‍ ഇവര്‍ പെട്ടിട്ടുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അര്‍ദ്ധ നഗ്ന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടാണ് അന്ന് അവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പേടിയുള്ള എതിരാളികളാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് നടിയുടെ ആക്ഷേപം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+