കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡിലും കുലുങ്ങാതെ മുകേഷ് അംബാനി, ലോകത്തെ അതിസമ്പന്നരില്‍ നാലാമന്‍, വമ്പനെ മറികടന്നു

Google Oneindia Malayalam News

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ച് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ലോകപ്രശസ്ത ബ്രാന്‍ഡിനെയാണ് അദ്ദേഹം പിന്തള്ളിയത്. യൂറോപ്പിലെ ഏറ്റവും സമ്പന്നനായ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനെയാണ് പിന്നിലാക്കിയത്. 80.6 മില്യണാണ് മുകേഷ് അംബാനിയുടെ ആസ്തി. ഈ വര്‍ഷം മാത്രം 22 മില്യണാണ് മുകേഷ് നേടിയത്. അര്‍നോള്‍ട്ടിയുടേതാണ് ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ലൂയി വുയിട്ടോ. ഫ്രാന്‍സിലെ അതിപ്രശസ്ത കമ്പനിയ വുയിട്ടോയ്ക്ക് ലോകമെമ്പാടും നിരവധി ബ്രാഞ്ചുകളുണ്ട്.

1

കോവിഡ് കാലത്ത് വലിയ തോതില്‍ തന്നെ പിടിച്ച് നില്‍ക്കാന്‍ മുകേഷ് അംബാനിക്ക് സാധിച്ചു എന്നാണ് വ്യക്തമാകുന്നത്. അതേസമയം ലൂയി വുയിട്ടോയുടെ വ്യാപാരത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. വില കൂടിയ ഫാഷന്‍ വസ്ത്രങ്ങള്‍ പലതും സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നതാണ് കോവിഡ് കാലത്ത് കണ്ടത്. ഇതോടെ പല കേന്ദ്രങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സ്റ്റാഫുകളുടെ എണ്ണം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരരുന്നു അര്‍നോള്‍ട്ടിന്റെ തീരുമാനം.

നേരത്തെ നിരവധി സമ്പന്നരെ മാസങ്ങള്‍ക്കിടെ മുകേഷ് അംബാനി മറികടന്നിരുന്നു. ടെസ്ലയുടെ മേധാവ് ഇലോണ്‍ മസ്‌ക്, ആല്‍ഫബെറ്റ് ഐഎന്‍സി സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവരെല്ലാം അംബാനി മറികടന്നവരാണ്. നിക്ഷേപകരിലെ ഭീമനായ വാറന്‍ ബഫറ്റിനെയും അംബാനി മറികടന്നിരുന്നു. ഒമാഹയിലെ ദീര്‍ഘദര്‍ശിയെന്ന വിളിപ്പേരിലാണ് ബഫറ്റ് അറിയപ്പെടുന്നത്. അദ്ദേഹത്തെ മറികടന്നത് വലിയ നേട്ടമായിട്ടാണ് കാണുന്നത്.

അതേസമയം ഡിജിറ്റല്‍ മേഖലയിലെ നേട്ടമാണ് റിലയന്‍സിനും അംബാനിക്കും നേട്ടമാണ്. അതിലെ നിക്ഷേപങ്ങള്‍ വന്‍ നേട്ടമാണ് മുകേഷ് അംബാനിക്കുണ്ടാക്കി കൊടുത്തത്. ഇ കൊമേഴ്‌സ് മേഖലയിലേക്ക് മുകേഷ് മാറുന്ന എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയില്‍ വലിയ സാധ്യതയുള്ള ബിസിനസായി ഇ കൊമേഴ്‌സ് മാറിയിരിക്കുകയാണ്. ഗൂഗിള്‍ പത്ത് ബില്യണ്‍ ഇത്തരത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ലൂയി വൂയിട്ടനും അര്‍നോള്‍ട്ടിനും വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 25 ബില്യണോളമാണ് ഇടിഞ്ഞത്.

English summary
mukesh ambani now world's fourth richest man, surpasses bernard arnault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X