മുംബൈ കോര്‍പ്പറേഷന്റേത് പ്രതികാര നടപടി; കങ്കണയുടെ ഓഫീസ് പൊളിച്ചതിനെതിരെ ഹൈക്കോടതി
മുംബൈ: കങ്കണയുടെ ഓഫീസ് പൊളിക്കല്‍ നടപടിയില്‍ മഹരാഷ്ട്ര സര്‍ക്കാറിന് ബോംബൈ ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. മുംബൈ കോര്പ്പറേഷന് തന്റെ ഒഫീസിന്റെ ഭാഗങ്ങള്‍ പൊളിച്ചതിനെതിരെ കങ്കണ റണൗട്ട് നല്കിയ ഹര്‍ജിയിലാണ് മഹരാഷ്ട്ര സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റത്. ഒഫീസ് പൊളിച്ചത് പ്രതികാര ബുദ്ധിയോടെയാണ് എന്നതിന് സാഹചര്യ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.
കെട്ടിടം പൊളിച്ചതിലൂടെ എത്ര രൂപയുടെ നഷ്ടം ഉണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അകാരണമായി കെട്ടിടം പൊളിച്ചതില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്മേലാണ് ഹൈക്കോടതിയുടെ നടപടി. കങ്കണയുടെ പരസ്യപ്രസ്താവനകള്‍ അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പൊതുവേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രതവേണമെന്നും കോടതി. അതേസമയം തന്നെ നിരുത്തരവാദപരമായ പ്രസ്താവനകളാണെങ്കിലും ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മഹാരാഷ്ട്രാ സര്‍ക്കാറിനും ശിവസേനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്പ്പറേഷന് പൊളിച്ച് നീക്കിയത്. അനധികൃതമായിട്ട് നിര്‍മിച്ച ഭാഗമാണ് പൊളിച്ചു നീക്കിയതെന്നായിരുന്നു മുംബൈ കോര്‍പ്പറേഷന്റെ അവകാശവാദം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications