കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ കോര്‍പ്പറേഷന്‍റേത് പ്രതികാര നടപടി; കങ്കണയുടെ ഓഫീസ് പൊളിച്ചതിനെതിരെ ഹൈക്കോടതി

Google Oneindia Malayalam News

മുംബൈ: കങ്കണയുടെ ഓഫീസ് പൊളിക്കല്‍ നടപടിയില്‍ മഹരാഷ്ട്ര സര്‍ക്കാറിന് ബോംബൈ ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. മുംബൈ കോര്‍പ്പറേഷന്‍ തന്‍റെ ഒഫീസിന്‍റെ ഭാഗങ്ങള്‍ പൊളിച്ചതിനെതിരെ കങ്കണ റണൗട്ട് നല്‍കിയ ഹര്‍ജിയിലാണ് മഹരാഷ്ട്ര സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റത്. ഒഫീസ് പൊളിച്ചത് പ്രതികാര ബുദ്ധിയോടെയാണ് എന്നതിന് സാഹചര്യ തെളിവുണ്ടെന്നും കോടതി വ്യക്തമാക്കി. സംഭവത്തില്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടതി നോട്ടീസ് നല്‍കുകയും ചെയ്തു.

കെട്ടിടം പൊളിച്ചതിലൂടെ എത്ര രൂപയുടെ നഷ്ടം ഉണ്ടായെന്ന് കണക്കാക്കാന്‍ കോടതി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുമ്പായി നഷ്ടപരിഹാരം കണക്കാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അകാരണമായി കെട്ടിടം പൊളിച്ചതില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന കങ്കണയുടെ ആവശ്യത്തിന്‍മേലാണ് ഹൈക്കോടതിയുടെ നടപടി. കങ്കണയുടെ പരസ്യപ്രസ്താവനകള്‍ അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

 ranauts

പൊതുവേദികളില്‍ സംയമനം പാലിക്കുകയും ജാഗ്രതവേണമെന്നും കോടതി. അതേസമയം തന്നെ നിരുത്തരവാദപരമായ പ്രസ്താവനകളാണെങ്കിലും ഇത്തരത്തില്‍ നടപടിയെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മഹാരാഷ്ട്രാ സര്‍ക്കാറിനും ശിവസേനയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു സെപ്റ്റംബറിലാണ് മുംബൈ പാലിയിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് നീക്കിയത്. അനധികൃതമായിട്ട് നിര്‍മിച്ച ഭാഗമാണ് പൊളിച്ചു നീക്കിയതെന്നായിരുന്നു മുംബൈ കോര്‍പ്പറേഷന്റെ അവകാശവാദം.

കൊച്ചിയില്‍ ഹാട്രിക് അടിക്കും; 40 ലേറെ സീറ്റുകളില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ്, വന്‍ വാഗ്ദാനങ്ങളുംകൊച്ചിയില്‍ ഹാട്രിക് അടിക്കും; 40 ലേറെ സീറ്റുകളില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ്, വന്‍ വാഗ്ദാനങ്ങളും

Recommended Video

cmsvideo
Kangana Ranaut slams movie mafia as 'Jallikattu' makes it to the Oscars

English summary
Mumbai Corporation's retaliation; bombay high court on kangana ranaut office demolition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X