കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാവേദ് അക്തറിന്റെ മാനനഷ്ടക്കേസ്: കങ്കണയുടെ വദങ്ങളെ തള്ളി കോടതി, ആരോടും പ്രത്യേക താല്‍പര്യമില്ല

Google Oneindia Malayalam News

മുംബൈ: നടി കങ്കണ റനാവത്തും ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് അവസാനിക്കുന്നില്ല. കേസില്‍ പങ്കപാതപരമായി പെരുമാറുന്നുവെന്ന വാദങ്ങളെ അന്ധേരി മെട്രോപൊളിറ്റന്‍ കോടതി തള്ളി. നിയമപരമായി മാത്രമായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും, കങ്കണയോട് പ്രത്യേക താല്‍പര്യം കാണിച്ചിട്ടില്ലെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. നിയമസംവിധാനവും നടപടികളും നിങ്ങള്‍ക്കെതിരാണെന്ന് കരുതി, കോടതി നടപടികള്‍ ഹര്‍ജി നല്‍കിയ വ്യക്തിക്കെതിരാണെന്ന് പറയാനാവില്ലെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്ടി ഡാന്‍ഡെ പറഞ്ഞു. ഈ കോടതിയില്‍ വിശ്വാസമില്ലെന്നായിരുന്നു നേരത്തെ കങ്കണയുടെ അഭിഭാഷകര്‍ പറഞ്ഞിരുന്നത്.

ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്

1

കേസ് മാറ്റണമെന്ന കങ്കണയുടെ ആവശ്യവും കോടതി തള്ളി. കേസിലെ വിശദമായ ഉത്തരവ് ഇന്നാണ് പുറത്തിറങ്ങിയത്. ഒക്ടോബര്‍ 21ന് തന്നെ കങ്കണയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. മറ്റൊരു കോടതയിലേക്ക് കേസ് മാറ്റാനായിരുന്നു കങ്കണ ആവശ്യപ്പെട്ടത്. അന്ധേരിയിലെ കോടതിയില്‍ തനിക്കുള്ള വിശ്വാസം നഷ്ടമായെന്നും, തനിക്കെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി ഭീഷണി മുഴക്കിയിരിക്കുകയാണെന്നും കങ്കണ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നേരത്തെ കേസില്‍ തുടര്‍ച്ചയായി ഹാജരാവാതിരുന്നപ്പോഴാണ് കങ്കണയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിന് പിന്നാലെ കോടതിയില്‍ അവര്‍ നേരിട്ട് ഹാജരായിരുന്നു. എന്നാല്‍ കോടതി നടപടികള്‍ ഏകപക്ഷീയമാണെന്ന് നടി ആരോപിച്ചു.

മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കങ്കണയ്ക്ക് കേസില്‍ നേരിട്ട് ഹാജരാവുന്നതിന് പരമാവധി ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അതും കടന്ന് കങ്കണ മുന്നോട്ട് പോയതായി കോടതി പറയുന്നു. തനിക്കെതിരെ എടുത്ത മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചിരുന്നെങ്കിലും, അതും തള്ളുകയായിരുന്നു. ഒരു വ്യക്തിയുടെ അനുമാനങ്ങള്‍ ഉള്ളത് കൊണ്ട് മാത്രം കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാനാവില്ലെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. താന്‍ റോഷന്‍ കുടുംബത്തിനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജാവേദ് അക്തര്‍ ഇടപെട്ടു എന്നും ഭീഷണിപ്പെടുത്തിയെന്നും അടക്കമുള്ള ആരോപണങ്ങളായിരുന്നു നടി നേരത്തെ ഉന്നയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് നല്‍കിയത്.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തന്റെ എതിര്‍പ്പുകള്‍ ന്യായമാണെന്ന് തെളിയിക്കുന്നതില്‍ കങ്കണ പരാജയപ്പെട്ടിരിക്കുകയാണ്. ന്യായമായ വിചാരണ അവര്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണം തെളിയിക്കാനൊന്നും കങ്കണയ്ക്ക് സാധിച്ചിട്ടില്ല. വെറുതെ കുറെ ആരോപണങ്ങള്‍ മാത്രമാണ് നടി ഉന്നയിച്ചതെന്നും കോടതി പറഞ്ഞു. തെറ്റായ ആരോപണങ്ങളുടെ പുറത്ത് ഈ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയാല്‍ അത് ജഡ്ജിമാരുടെ തന്നെ ധാര്‍മികതയെ ചോദ്യം ചെയ്യുന്നതാവുമെന്നും കോടതി വ്യക്തമാക്കി. ബോളിവുഡിലെ വലിയൊരു ഗ്യാങിനെ കുറിച്ച് പറയുമ്പോള്‍ തന്റെ പേരും അതിലേക്ക് വലിച്ചിഴച്ചെന്ന് ജാവേദ് അക്തര്‍ പറയുന്നു. തട്ടിപ്പിനും ക്രിമിനല്‍ പ്രവര്‍ത്തനത്തിനും ജാവേദ് അക്തറിനെതിരെ പരാതിയും കങ്കണ നല്‍കിയിട്ടുണ്ട്.

സോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടിസോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടി

Recommended Video

cmsvideo
ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

English summary
mumbai court rejects kangana ranaut's plea on transferring defamation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X