മറ്റൊരാളുമായി പ്രണയത്തിലെന്ന് പറഞ്ഞപ്പോള്‍ വണ്‍വേ കാമുകന്‍ 15 കാരിയെ വെടിവച്ചു
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 15കാരിയ്ക്ക് നേരെ 19 കാരന്‍ വെടിയുതിര്‍ത്തു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ കമല്‍ സെയ്‌നി എന്ന യുവാവാണ് വെടിയുതിര്‍ത്തത്. പത്താം ക്‌ളാസുകാരിയായ പെണ്‍കുട്ടിയുടെ മുഖത്താണ് വെടിയേറ്റത്. അടുത്ത ബന്ധുക്കളാണ് പെണ്‍കുട്ടിയും യുവാവും.
രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഒരു വിവാഹ ചടങ്ങിനിടെയാണ് പെണ്‍കുട്ടിയെ കണ്ടത്. ബന്ധുക്കളാമെങ്കിലും ഇവര്‍ പരസ്പരം കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കണ്ടമാത്രയില്‍ തന്നെ പെണ്‍കുട്ടിയോട് യുവാവ് വിവാഹ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി പ്രണയം നിരസിച്ചു .

ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് യുവാവ് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം മുംബൈയില്‍ താമസിച്ചു . രണ്ടാഴ്ചയോളം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നു . ഈ സമയത്തെല്ലാം വിവാഹ അഭ്യര്‍ത്ഥന തുടര്‍ന്നു . എന്നാല്‍ കമലേഷ് എന്ന യുവാവുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി തുറന്ന് പറഞ്ഞു .
പെണ്‍കുട്ടിയോട് പകതോന്നിയ യുവാവ് ഒരു റിവോള്‍വര്‍ വാങ്ങുകയും മുഖത്തിന് നേരെ വെടിയുതിര്‍ത്ത് കൊല്ലാന്‍ ശ്രമിയ്ക്കുകയും ചെയ്തു. കണ്ണിന് താഴെയാണ് വെടിയേറ്റത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തു. യുവാവ് അറസ്റ്റിലായി .












Click it and Unblock the Notifications