വനിതാഡോക്ടര്‍ മരുന്ന് കുത്തിവെച്ച് മരിച്ചു
മുംബൈ: അളവിലധികം മരുന്ന് ശരീരത്തില്‍ കുത്തിവെച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. മുംബൈയിലാണ് സംഭവം. ജാസ്ലോക് ആശുപത്രിയിലെ ഡോക്ടറായ ദിവ്യ മചിരാജു എന്ന 26 കാരിയാണ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്തത്.
ഹൈദരാബാദ് സ്വദേശിനിയാണ് ഇവര്‍. ആശുപത്രിക്ക് അടുത്തുള്ള ഹോസ്റ്റല്‍ മുറിയിലാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രി ക്യാംപസിലെ ഹോസ്റ്റലില്‍ വെച്ച് അനസ്‌തേഷ്യയ്ക്കുള്ള മരുന്ന് ഓവര്‍ഡോസായി ഇവര്‍ സ്വന്തം ശരീരത്തില്‍ കുത്തിക്കയറ്റുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 11 മണിക്കും വെള്ളിയാഴ്ച രാവിലെ ആറ് മണിക്കും ഇടയിലാണ് ഇവര്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാവിലെ കൂട്ടുകാരി വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ വേണ്ടി മുറിയില്‍ ചെന്നപ്പോഴാണ് ദിവ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ എങ്ങിനെയാണ് അനസ്‌തേഷ്യ ഹോസ്റ്റലിലേക്ക് കൊണ്ടുപോയത് എന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാനില്ല. വളരെ മിടുക്കിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്നു ദിവ്യയെന്ന് ജസ്ലോക് ആശുപത്രി സി ഇ ഓ തരംഗ് ജിയചാന്ദ്‌നി പോലീസിനോട് പറഞ്ഞു. ദിവ്യ ആത്ംഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല എന്ന് ഗോംദേവ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രഭു പറഞ്ഞു.












Click it and Unblock the Notifications