11 വര്‍ഷം മകളെ പീഡപ്പിച്ച അച്ഛന്‍ അറസ്റ്റില്‍
മുംബൈ: മകള്‍ക്കും മകളുടെ കുട്ടിക്കും അച്ഛന്‍ ഒരാള്‍. അത്ഭുതപ്പെടേണ്ട. പതിനൊന്ന് വര്‍ഷം മകളെ പീഡിപ്പിച്ച അച്ഛന് ആ മകളില്‍ ഒരു പെണ്‍കുഞ്ഞ് കൂടെ പിറന്നു. മുംബൈയിലാണ് സംഭവം.
പതിനൊന്ന് വര്‍ഷക്കാലം മകളെ പീഡപ്പിച്ച ഇബ്രാഹിം ഷെയ്ഖ് എന്ന അമ്പത്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് 15 വയസ്സുള്ളപ്പോഴാണ് ഇയാള്‍ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ വയസ്സ് 26 ആയി. അച്ഛനും മകള്‍ക്കും ജയനിച്ച കുട്ടിക്ക് എട്ട് വയസ്സും.

പതിനൊന്ന് വര്‍ഷം ലൈംഗികമായി പീഡിപ്പിച്ചതുകൂടാതെ മകളെ വിവാഹം കഴിക്കാന്‍ അച്ഛന്‍ ഒരുങ്ങിയപ്പോഴാണ് ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കിയത്. മുംബൈ, മല്‍വാണിയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് പീഡനം നടത്തിയത്. സംഭവം പുറത്ത് പറഞ്ഞാല്‍ അമ്മയെയും തന്നെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതുകാരണമാണ് ഇത്രയും നാള്‍ പൊലീസില്‍ പരാതി പറയാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മല്‍വാണി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനക്കേസ്, ക്രിമിനല്‍ക്കേസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഡിസംബര്‍ മൂന്ന് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈദ്യ പരിശോധനയില്‍ 26കാരിക്ക് ജനിച്ച പെണ്‍കുട്ടി ഇയാളുടേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications