Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗത്തിന് പിന്നില്‍ പൂനം പാണ്ഡെയെന്ന് മോഡല്‍

മുംബൈ: മുതിര്‍ന്ന ഐ പി എസ് ഓഫീസര്‍ തന്നെ ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പൂനം പാണ്ഡെയാണ് എന്ന് മോഡല്‍. പ്രൊഫഷണല്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി ഐ പി എസ് ഓഫീസറായ സുനില്‍ പരസ്‌കാറിനെക്കൊണ്ട് പൂനം പാണ്ഡെ തന്നെ ബലാത്സംഗം ചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് മോഡലിന്റെ പരാതി. പോലീസില്‍ നല്‍കിയ പരാതിയിലാണ് മോഡല്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ മോഡലിന്റെ ആരോപണത്തെ പൂനം പാണ്ഡെ തള്ളിക്കളഞ്ഞു. സുനില്‍ പരസ്‌കാര്‍ ഐ പി എസിനെയോ പരാതിക്കാരിയായ മോഡലിനെയോ താന്‍ കണ്ടിട്ടുപോലും ഇല്ല എന്നാണ് പൂനം പാണ്ഡെ പറയുന്നത്. ഈ കേസില്‍ എന്റെ പേര് എങ്ങനെ ഉള്‍പ്പെട്ടു എന്നറിയാതെ അത്ഭുതപ്പെട്ടിരിക്കുകയാണ് താനെന്നും ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂനം പാണ്ഡെ പറഞ്ഞു.

poonam-pandey

നവി മുംബൈയിലെ സ്വന്തം ഫ്‌ലാറ്റില്‍ വെച്ച് പരസ്‌കാര്‍ 2013 നവംബറിനും 2014 മാര്‍ച്ചിനും ഇടയില്‍ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് മോഡലിന്റെ പരാതി. മുംബൈ നോര്‍ത്ത് പോലീസ് കമ്മീഷണര്‍ ആയിരിക്കേയാണത്രെ പരസ്‌കാര്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെത്തിയ മുംബൈ സ്വദേശിനി മോഡലിനെ പീഡിപ്പിച്ചത്. പരസ്‌കാറിനെ നുൂണപരിശോധനയ്ക്ക് വിധേയനാക്കണം എന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്.

മോഡലിന്റെ പരാതിയെ തുടര്‍ന്ന് പൂനം പാണ്ഡെയെയും മുംബൈ പോലീസ് ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്. പരസ്‌കാറും പരാതിക്കാരിയായ മോഡലും തമ്മില്‍ നടന്ന ഇ മെയില്‍ സംഭാഷണങ്ങളില്‍ പൂനം പാണ്ഡെയെക്കുറിച്ച് പരാമര്‍ശമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടത്രെ. എന്നാല്‍ ഇത് സംബന്ധിച്ച് പോലീസ് സംഘം തന്നെ ബന്ധപ്പെടുകയോ വിളിപ്പിക്കുകയോ ചെയ്തിട്ടില്ല എന്ന് പൂനം പാണ്ഡെ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+