കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

18 മാസത്തെ കൊവിഡ് പോരാട്ടം, മുംബൈയില്‍ ഒറ്റമരണമില്ല, നേട്ടത്തിലെത്തിയ പ്രതിരോധം ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: കൊവിഡിനെതിരായ പോരാട്ടത്തില്‍ മുംബൈയുടെ വിജയത്തിന് തിളക്കമേറെ. കഴിഞ്ഞ ദിവസം ഒരു മരണം പോലും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ട വന്‍ നഗരങ്ങളിലൊന്നായിരുന്നു മുംബൈ. 2020 മാര്‍ച്ച് 17നാണ് മുംബൈ നഗരത്തില്‍ ആദ്യ കൊവിഡ് മരണം രേഖപ്പെടുത്തുന്നത്. ഒക്ടോബര്‍ 17ന് ഒരു മരണം പോലും രേഖപ്പെടുത്തിയില്ല എന്നത് മറ്റൊരു നേട്ടം കൂടിയാണ്. മുംബൈയില്‍ ഇതുവരെ 16180 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ മൊത്തം മരണത്തിന്റെ നാല് ശതമാനമാണ് ഇത്. കഴിഞ്ഞ 19 മാസത്തിനിടെ ഇന്ത്യയില്‍ മൊത്തം രേഖപ്പെടുത്തിയ മരണം വെച്ച് നോക്കുമ്പോള്‍ അതിരൂക്ഷമായിരുന്നു മുംബൈയിലെ സാഹചര്യം.

അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍

1

മുംബൈ ഈ നേട്ടത്തിലെത്തിയതിന് പിന്നില്‍ പ്രതിരോധ പ്രവര്‍ത്തതകര്‍ക്ക് വലിയ പങ്കുണ്ട്. ഇന്ത്യയില്‍ ഒന്നാം തരംഗവും രണ്ടാം തരംഗവും വരുന്നതിന് മുമ്പ് തന്നെ മുംബൈ കൊവിഡിനോട് പോരാടി കൊണ്ടിരിക്കുകയായിരുന്നു. അത്രയ്ക്കും ഉയര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു കൊവിഡ് കേസുകള്‍. ഏറ്റവും ഉയര്‍ന്ന കേസുകള്‍ രാജ്യത്ത് തന്നെ മഹാരാഷ്ട്രയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതാകുമ്പോഴേക്ക് 4554 മരണങ്ങളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മൊത്തം മരണത്തിന്റെ 25 ശതമാനവും മുംബൈയിലായിരുന്നു. ഇന്ത്യയിലാകെ 16893 മരണങ്ങളാണ് ആ സമയത്ത് രേഖപ്പെടുത്തിയത്.

ജൂണ്‍ 2020ല്‍ 136 മരണങ്ങളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. ഇത് ആണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഓരോ ആഴ്ച്ച പിന്നിടുമ്പോഴും കൊവിഡ് കേസുകള്‍ രൂക്ഷമായി വരുന്ന അവസ്ഥയിലായിരുന്നു മുംബൈ. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആയിരം മരണങ്ങള്‍ കടന്നിരുന്നു നഗരത്തില്‍. ജൂലായ് ഇത് അയ്യായിരം കടന്നിരുന്നു. ഒക്ടോബര്‍ അവസാനം എത്തിയതോടെ പതിനായിരം മരണങ്ങളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. ആ സമയത്ത് കൊവിഡ് കേസുകളുടെ ഹബ്ബായി മുംബൈ മാറിയിരുന്നു. പിന്നീട് മരണങ്ങളെല്ലാം വന്‍ തോതില്‍ കൂടുന്നതാണ് കണ്ടത്. ഈ വര്‍ഷം ജൂണില്‍ 15000 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ കൊവിഡിന്റെ ആദ്യ തരംഗമുണ്ടായത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. ഒക്ടോബര്‍ അവസാനത്തോടെ 1.18 ലക്ഷം മരണങ്ങളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്തത്. 1479 മരണങ്ങളാണ് ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയ രണ്ടാം തരംഗം അത്യുന്നതിയില്‍ എത്തിയപ്പോള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍ ഇത് പിന്നെയും കൂടി. 1700 മരണങ്ങളായി ഇത് ഉയര്‍ന്നു. ജൂണില്‍ പക്ഷേ ഇത് കുറഞ്ഞ് വരുന്നതാണ് കണ്ടത്. 625 മരണമായിട്ടാണ് കുറഞ്ഞത്. ജൂലായില്‍ ഇത് 438 ആയി വീണ്ടും കുറഞ്ഞു. അവിടെ നിന്ന് വലിയ തോതില്‍ മരണസംഖ്യ കുറയുന്നതാണ് കണ്ടത്. 77 മരണമായിട്ടാണ് കുറഞ്ഞത്. കഴിഞ്ഞ മാസം പക്ഷേ ഇത് 126 ആയി കുറഞ്ഞിരുന്നു.

നിലവില്‍ 5030 ആക്ടീവ് കേസുകളാണ് മുംബൈയിലുള്ളത്. രോഗമുക്തി നിരക്ക് 97 ശതമാനമാണ്. അതേസമയം രാജ്യത്താകെ കൊവിഡ് മരണനിരക്ക് കുറഞ്ഞിട്ടുണ്ട്. ഇതിന് പ്രധാന കാരണമായി കാണുന്നത് വാക്‌സിനേഷന് വേഗം വര്‍ധിച്ചതാണ്. 367 പുതിയ കൊവിഡ് കേസുകള്‍ മുംബൈയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലും വാക്‌സിനേഷന്‍ ശക്തമാണ്. മുംബൈ നഗരത്തിലെ 97 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച് കഴിഞ്ഞതായി ബിഎംസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 55 ശതമാനം പേരും സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. അതുകൊണ്ട് മരണനിരക്കിനൊപ്പം കേസുകളും കുറയാനുള്ള സാധ്യത മുന്നിലുണ്ട്.

സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

അതേസമയം മുംബൈയില്‍ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ ബിഎംസി പുറത്തിറക്കിയിട്ടുണ്ട്. പകുതി കപ്പാസിറ്റിയിലാണ് ഇവ പ്രവര്‍ത്തിക്കുക. സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ സിനിമാ തിയേറ്ററുകളോ ഓഡിറ്റോറിയമോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ആറടിയോളം സാമൂഹിക അകലം, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ തിയേറ്ററുകളില്‍ നിര്‍ബന്ധമാണ്. തിയേറ്ററിലെ ജോലിക്കാരും ഫുഡ് കോര്‍ട്ട് ജീവനക്കാരനും അടക്കം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. ഭക്ഷണസാധനങ്ങള്‍ ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല.

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
mumbai now achieved zero death after first and second covid wave, mumbai back to normal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X