കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതിനൊക്കെ ആത്മഹത്യ ചെയ്യാമോ? 14കാരി ആത്മഹത്യ ചെയ്തത്...

Google Oneindia Malayalam News

മുംബൈ: മാതാപിതാക്കളുമായുള്ള നിസാര പ്രശ്‌നങ്ങളുടെ പേരില്‍ മക്കള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിയ്ക്കുകയാണ്. മുംബൈയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യയും ഇത്തരത്തിലുള്ളതാണ്. പിക്‌നിക്കിന് പോകാന്‍ മാതാപിതാക്കള്‍ 750 രൂപ നല്‍കിയില്ലെന്ന് പറഞ്ഞാണ് ഒന്‍പതാം ക്ളാസുകാരി ജീവനൊടുക്കി.

മോനിക്ക ഗോവിന്ദ് ആര്യാല്‍ (14) എന്ന പെണ്‍കുട്ടിയാണ് അത്മഹത്യ ചെയ്തത്. സ്‌കൂളില്‍ നിന്നും സഹപാഠികള്‍ക്കൊപ്പം വിനോദയാത്ര പോകാന്‍ മോനിക്ക ഏറെ ആഗ്രഹിച്ചിരുന്നു. യാത്രയ്ക്ക് താനും ഉണ്ടാകുമെന്ന് സുഹൃത്തുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ പണം നല്‍കാത്തതോടെ മോനിക്ക കടുത്ത സങ്കടത്തിലായി.

Crime

ഞായാഴ്ച വൈകുന്നേരമായിട്ടും അച്ഛനും അമ്മയും പണം നല്‍കാന്‍ തയ്യാറാകാതിരുന്നതോടെയായിരുന്നു മോനിക്ക ആത്മഹത്യ ചെയ്തത്. ആസാദ് ഗൗണ്‍ പ്രദേശത്താണ് മോനിക്ക താമസിയ്ക്കുന്നത്. കട നടത്തിയാണ് അവരുടെ കുടുംബം ജീവിയ്ക്കുന്നത്.

നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം നല്‍കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ മോനിക്കയെ അറിയിച്ചിരുന്നു. പണം നല്‍കേണ്ട അവസാന ദിവസം മോനിക്ക ഇവരെ ഓര്‍മ്മിപ്പിച്ചു. പണം തരില്ലെന്ന് അമ്മ തീര്‍ത്ത് പറഞ്ഞതോടെ കുട്ടി വഴക്കിട്ടു. അമ്മ കുട്ടിയെ മര്‍ദ്ദിയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് രാത്രിയോടെ സമീപത്തെ പണി നടക്കുന്ന ഫ്ളാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടി മോനിക്ക ആത്മഹത്യ ചെയ്തത്.

English summary
Mumbai: Parents Refuse Rs. 750 For Picnic, 14-Year-Old Kills Self
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X