വിദ്യാര്‍ത്ഥിനികള്‍ക്ക് അശ്ലീല വീഡിയോ കാട്ടിക്കൊടുത്ത അദ്ധ്യാപകന്‍ അറസ്റ്റില്‍
മുംബൈ: പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അദ്ധ്യാകന്‍ അറസ്റ്റില്‍, മുംബൈയിലെ നലോസ്പര എവര്‍ഗ്രീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപകനായ സുലൈമാന്‍ ഷേക്ക് (45) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടി ഈയിടെയായി ഭക്ഷണം കഴിക്കാതിരിക്കുകയും സ്‌കൂളില്‍ പോകാന്‍ മടികാണിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. അദ്ധ്യാപകന്‍ ആറുമാസത്തോളമായി പെണ്‍കുട്ടിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ചുവരികയാണെന്ന് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അശ്ലീല വീഡിയ ഷൂട്ട് ചെയ്തശേഷം അത് കാണിച്ച് ലൈംഗിക ബന്ധത്തിനായി പ്രേരിപ്പിച്ചെന്നും പറയുന്നു. അദ്ധ്യാപകന്റെ വീട്ടിലേക്ക് ക്ഷണിച്ചശേഷം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മകള്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും പിതാവ് പരാതിയില്‍ വ്യക്തമാക്കി.
അദ്ധ്യാപകന്‍ അറസ്റ്റിലായതോടെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. അദ്ധ്യാപകന്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് തങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായി പെണ്‍കുട്ടികള്‍ പറഞ്ഞു. അതേസമയം, 20 വര്‍ഷമായി സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്ന സുലൈമാന്‍ ഷേക്കിനെതിരെ ഇതാദ്യമായാണ് ഇത്തരമൊരു പരാതി ഉയരുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഭര്‍ത്താവിനെതിരായ പരാതി കഴമ്പില്ലാത്തതാണ് അവരുടെ ഭാര്യയും പ്രതികരിച്ചു.












Click it and Unblock the Notifications