കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കൊവിഡ്-19 ആശ്വാസം; മൂന്ന് മാസങ്ങള്‍ക്കിപ്പുറം ഇന്ന് 700 കേസുകള്‍ മാത്രം

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്-19 ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗ വ്യാപനം കുറയുന്നതായി സൂചന. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈയില്‍ തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത് 700 കേസുകള്‍ മാത്രം. കൊവിഡ് വ്യാപനം ആരംഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷനാണ് പ്രതിദിനം 700 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച്ച 8776 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 700 സാമ്പിളുകളാണ് പോസിറ്റീവായതെന്ന് ബിഎംസി കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 1000 ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്താണ് പോസിറ്റീവാവുന്ന കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നത്.

corona

Recommended Video

cmsvideo
Dr. Anitha Mary exclusive interview | Oneindia Malayalam

കൊവിഡ് മുക്തി നേടുന്നവരുടെ നിരക്കും കൂടിയിട്ടുണ്ട് എന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. നിലവില്‍ മുംബൈയില്‍ 74 ശതമാനമാണ് രോഗമുക്തി നിരക്ക്. മുംബൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് നിരക്കും ഗണ്യമായി കുറയും.

പൂനെ, താനെ എന്നീ നഗരങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ മുംബൈ കൊവിഡ് മുക്തി നേടിവരികയാണ്.അതേസമയം മുംബൈയിലെ കേസുകള്‍ കുറയുന്നുണ്ടെങ്കിലും വാക്‌സിന്‍ എത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മറ്റ പല രാജ്യങ്ങളിലും ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കൊവിഡ് വ്യാപനം സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അനുകൂലമായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വലിയ തോതില്‍ (8776) പരിശോധനകള്‍ നടത്തിയതില്‍ 700 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിന് ശേഷം വലിയ ആശ്വാസമാണിത്' മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു.

അതേസമയം ഇന്ത്യയിലെ കൊവിഡ രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വന്‍ വര്‍ധനവാണ്. 14.83 ലക്ഷം പേര്‍ക്കാണ് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 47704 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 654 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1483157 ആയി ഉയര്‍ന്നു.

 ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം: പരിശോധന ഉയർത്താൻ തീരുമാനം, ആവശ്യമെങ്കിൽ ലോക്ക്ഡൌൺ പ്രഖ്യാപനം!! ഏറ്റുമാനൂരിൽ സ്ഥിതി ഗുരുതരം: പരിശോധന ഉയർത്താൻ തീരുമാനം, ആവശ്യമെങ്കിൽ ലോക്ക്ഡൌൺ പ്രഖ്യാപനം!!

സ്വർണ്ണക്കടത്ത്: പിണറായിക്കായി ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന്, പ്രതികരിച്ച് പിപി മുകുന്ദൻസ്വർണ്ണക്കടത്ത്: പിണറായിക്കായി ബിജെപി കേന്ദ്രനേതൃത്വം ഇടപെടുന്നുവെന്ന്, പ്രതികരിച്ച് പിപി മുകുന്ദൻ

കേരളത്തിൽ വീണ്ടും 1000 കടന്നു..!! സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പര്‍ക്കം വഴികേരളത്തിൽ വീണ്ടും 1000 കടന്നു..!! സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പര്‍ക്കം വഴി

English summary
Mumbai, which has the highest number of positive covid cases in the Maharashtra, reported only 700 cases on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X