കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോമ്പെടുത്ത മുസ്ലിമിന്റെ വായില്‍ ചപ്പാത്തി തിരുകി

Google Oneindia Malayalam News

മുംബൈ: നോമ്പെടുത്ത മുസ്ലിം ജീവനക്കാരനെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ ശിവസേന എം പിമാരാണ് ഈ ഹീനകൃത്യം ചെയ്തത്. മഹാരാഷ്ട്ര സദനില്‍ മഹാരാഷ്ട്ര ശൈലിയിലുള്ള ഭക്ഷണം വിളമ്പിയില്ല എന്നാരോപിച്ചാണ് ശിവസേനയുടെ 11 എം പിമാര്‍ ഐ ആര്‍ സി ടി സി ജീവനക്കാരന്റെ വായില്‍ ബലം പ്രയോഗിച്ച് ചപ്പാത്തി തിരുകിയത്. മഹാരാഷ്ട്ര സദനിലെ ഭക്ഷണത്തിന് നിലവാരമില്ല എന്നാണ് എം പിമാരുടെ പരാതി.

സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ഇവിടത്തെ സര്‍വ്വീസ് ഉടന്‍ നിര്‍ത്തിവെച്ചു. സംഭവം നിര്‍ഭാഗ്യകരമായിപ്പോയി എന്നും ജീവനക്കാരന്റെ മതവികാരം വ്രണപ്പെട്ടു എന്നും കാണിച്ച് റസിഡന്റ് കമ്മീഷണര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ കത്തെഴുതി. ഖേദം പ്രകടിപ്പിച്ച കമ്മീഷണര്‍ അപമാനിതനായ അര്‍ഷാദ് എന്ന ജീവനക്കാരനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ആരാഞ്ഞു.

shiv-sena

സംഭവം അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികരിച്ചു. ആരോപണം കെട്ടിച്ചമച്ചതാണ് എന്നാണ് ശിവസേന എം പിമാരുടെ വാദം. എന്നാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തെ ശക്തമായി വിമര്‍ശിച്ചു. ശിവസേന ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് എന്നും ഇത്തരം അക്രമങ്ങള്‍ അവരുടെ പതിവാണ് എന്നും എന്‍ സി വി വക്താവ് താരിഖ് അന്‍വര്‍ കുറ്റപ്പെടുത്തി.

ശിവസേന എം പിമാരുടെ പെരുമാറ്റം അപലപനീയമാണ് എന്നും ഇവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണം എന്നും സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. ഐ ആര്‍ ടി സി നിര്‍ദേശ പ്രകാരമുള്ള യൂണിഫോമിലായിരുന്നു താനെന്നും യൂണിഫോമില്‍ നെയിം ടാഗും ഉണ്ടായിരുന്നു എന്നും അര്‍ഷാദ് പറഞ്ഞു. റംസാന്‍ നോമ്പെടുക്കുന്ന എന്റെ വായിലേക്ക് ചപ്പാത്തി കുത്തിക്കയറ്റുകയായിരുന്നു.

English summary
In a highly insensitive incident, 11 Shiv Sena MPs forced a Muslim catering supervisor to break his fast by inserting a full chapati in his mouth. The reason behind this outrageous act was the fact that they were not served Maharashtrian food at the Maharashtra Sadan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X