കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെപ്‌സിയും കോളയും ഉപേക്ഷിച്ച് മുസ്ലിം പ്രതിഷേധം

Google Oneindia Malayalam News

മുംബൈ: പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിയോടുളള പ്രതിഷേധമായി മുംബൈയില്‍ ഒരു കൂട്ടം മുസ്ലിങ്ങള്‍ പെപ്‌സിയും കൊക്കോക്കോളയും ബഹിഷ്‌കരിക്കുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഭേണ്ടി ബസാറിലെ ഹോട്ടലുകളിലാണ് ഇവിടെ ലഭ്യമല്ല എന്ന് പറഞ്ഞ് ശീതളപാനീയങ്ങളുടെ ലിസ്റ്റ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കൊക്കോക്കോളയും പെപ്‌സിയുമാണ് ലിസ്റ്റിലെ പ്രമുഖ ഉത്പന്നങ്ങള്‍. പ്രശസ്തമായ ഷാലിമാര്‍ ഹോട്ടലും ബഹിഷ്‌കരണം നടത്തുന്ന ഹോട്ടലുകളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ബഹിഷ്‌കരിക്കുന്ന ഈ സാധനങ്ങളൊന്നും ഇസ്രയേലി കമ്പനികളുടെത് അല്ല എന്നതാണ് മറ്റൊരു കാര്യം. കൊക്കോക്കോളയും പെപ്‌സിയും അമേരിക്കന്‍ ഉത്പന്നങ്ങളാണ്.

maharashtra

ഇസ്രയേലിനെ ചെറുക്കാന്‍ വേണ്ടി അമേരിക്ക കാര്യമായി ഇടപെടുന്നില്ല എന്നത് മുസ്ലിങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതുകൊണ്ടാണത്രെ അമേരിക്കന്‍ ഉത്പന്നങ്ങളായ കോളയും പെപ്‌സിയും വില്‍ക്കാതെ ഹോട്ടലുകാര്‍ പ്രതിഷേധിക്കുന്നത്.

എന്നാല്‍ തങ്ങള്‍ ഏതെങ്കിലും ഒരു മതത്തിനോ രാജ്യത്തിനോ വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല എന്ന് കൊക്കോക്കോള കമ്പനിയുടെ വക്താവ് പറഞ്ഞു. ഗാസയിലും ഇസ്രയേലിലും മാത്രമല്ല ലോകത്ത് എല്ലായിടത്തും സമാധാനം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് തങ്ങള്‍. പ്രാദേശികമായ കച്ചവടം കുറയും എന്ന പ്രശ്‌നമേ ബഹിഷ്‌കരണം കൊണ്ട് പെപ്‌സിക്കും കോളയ്ക്കും ഉണ്ടാകൂ.

English summary
Muslims ban Pepsi, Coca Cola to protest Israel-Gaza conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X