കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംസിയിലും മഹാവികാസ് അഗാഡി ഒറ്റക്കെട്ട്, കോണ്‍ഗ്രസും സഖ്യത്തില്‍, ബിജെപിയുടെ മോഹം നടക്കില്ല!!

Google Oneindia Malayalam News

മുംബൈ: മഹാവികാസ് അഗാഡി സര്‍ക്കാരിനെ വീഴ്ത്താനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. എന്നാല്‍ അടുത്തൊന്നും ഇത് നടക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ശിവസേന. അതേസമയം ബിഎംസി തിരഞ്ഞെടുപ്പില്‍ സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് ബിഎംസി തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയായിരുന്നു ഈ നീക്കം. ബിഎംസിയില്‍ ശിവസേനയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇത്തവണ ബിജെപി മുന്നിലെത്താനും സാധ്യതയുണ്ട്.

1

ഇത്തരമൊരു നീക്കം ഒഴിവാക്കാനാണ് സഖ്യത്തില്‍ മത്സരിക്കാമെന്ന് ഉദ്ധവ് അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലുണ്ടാവുമെന്ന് ഉദ്ധവ് പറഞ്ഞു. 2022ലാണ് ബിഎംസി തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് നിന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ബിഎംസിയിലും അത് തന്നെ തുടരും. സംയുക്തമായി തന്നെ അവിടെയും ഭരിക്കും. നേരത്തെ ശിവസേനയും ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു കരുതിയത്. നിലവിലെ ഭരണസമിതിയില്‍ ശിവസേനയ്ക്ക് 96 അംഗങ്ങളാണ് ഉള്ളത്. ബിജെപിക്ക് 82 സീറ്റുണ്ട്. കോണ്‍ഗ്രസിന് മുപ്പത് സീറ്റും എന്‍സിപിക്ക് എട്ട് സീറ്റുമാണ് ഉള്ളത്. സഖ്യം ഒരുമിച്ച് മത്സരിച്ചാല്‍ വലിയ ആധിപത്യം ബിഎംസിയിലുണ്ടാവും.

നേരത്തെ സര്‍ക്കാര്‍ വീഴുമെന്ന് ബിജെപി പറഞ്ഞിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും കേന്ദ്ര മന്ത്രി റാവുസാഹേബ് ഡാന്‍വെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വേണ്ടി പാര്‍ട്ടി ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വരില്ലെന്ന് പ്രവര്‍ത്തകര്‍ കരുതേണ്ട. എല്ലാം ഞങ്ങള്‍ കണക്കുകൂട്ടി കഴിഞ്ഞു. എംഎല്‍സി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ മഹാവികാസ് അഗാഡി സര്‍ക്കാര്‍ താഴെ വീഴുമെന്നും ഡാന്‍വെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതോടെ സഖ്യം കൂടുതല്‍ ശക്തമാവുകയായിരുന്നു. ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും ഇത് തന്നെയാണ്.

അതേസമയം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശ്രമിക്കുകയാണെന്നും ഉദ്ധവ് കുറ്റപ്പെടുത്തി. ഇഡി ശിവസേന എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. ഇത് അധികാര ദുര്‍വിനിയോഗമാണ്. നിങ്ങള്‍ ഞങ്ങളുടെ കുടുംബത്തിനും കുട്ടികള്‍ക്കുമെതിരെ വന്നാല്‍, നിങ്ങള്‍ക്കും കുട്ടികളും കുടുംബവും ഒക്കെയുണ്ടെന്ന് ഒന്ന് ഓര്‍ത്ത് കൊള്ളൂ. നിങ്ങളും ക്ലീനായവരല്ല. നിങ്ങളെ എങ്ങനെ നേരെയാക്കണമെന്ന് ഞങ്ങള്‍ക്കറിയാം. അതിന് തയ്യാറാവേണ്ടി വരുമെന്നും ഉദ്ധവ് പറഞ്ഞു.

English summary
mva alliance will contest bmc polls jointly says uddhav thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X