Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണിനെ എൻസിബി ചോദ്യം ചെയ്യുന്നു, നടി മുംബൈയിലെ ഓഫീസിൽ

മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുന്നു. രാവിലെ ദീപിക മുബൈയിലെ എന്‍സിബി ഓഫീസിലെത്തി. 9.45നാണ് ദീപിക എത്തിയത്. 10 മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 5 എന്‍സിബി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത്.

ദീപിക പദുക്കോണിനെ കൂടാതെ ബോളിവുഡിലെ മറ്റ് മുന്‍നിര നായികമാരായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരേയും എന്‍സിബി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാറാ അലി ഖാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിബി അനുവദിച്ചേക്കും എന്നാണ് സൂചന. അതേസമയം ശ്രദ്ധ കപൂര്‍ ഉച്ചയ്ക്ക് 12 മണിയോട് കൂടി ചോദ്യം ചെയ്യലിന് ഹാജരായി.

deepika

ദീപിക പദുക്കോണും മാനേജര്‍ കരിഷ്മ പ്രകാശും തമ്മില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2017ല്‍ നടത്തിയ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ പേരിലാണ് എന്‍സിബി ദീപികയെ ചോദ്യം ചെയ്യുന്നത്. ദീപിക ചാറ്റിലൂടെ മയക്കുമരുന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം. കരിഷ്മയെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം എന്‍സിബി ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയച്ചു. അതിന് ശേഷമാണ് ദീപികയെ ചോദ്യം ചെയ്യുന്നത്.

ഗോവയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗില്‍ ആയിരുന്ന ദീപിക കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ എത്തിയത്. ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗും ദീപികയ്ക്ക് ഒപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ദീപികയ്ക്ക് ഒപ്പം എത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് രണ്‍വീര്‍ എന്‍സിബിക്ക് കത്ത് നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് എന്‍സിബി നിഷേധിച്ചു. ഇന്ന് തനിച്ചാണ് ദീപിക എന്‍സിബി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്.

വ്യാഴാഴ്ച കരണ്‍ ജോഹറിന്റെ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ ക്ഷിജിത് പ്രസാദിനെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. നേരത്തെ മുംബൈയിലെ ക്ഷിജിത്തിന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് നടത്തുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍സിബി ക്ഷിജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ധര്‍മ പ്രൊഡക്ഷന്‍സിലെ മറ്റൊരു ജീവനക്കാരനായ അനുഭവ് ചോപ്രയേയും എന്‍സിബി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Recommended Video

cmsvideo
    മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിമാർ കാണിച്ച പൊല്ലാപ്പുകൾ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+