കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമീര്‍ വാംഖഡെയുടെ മാലിദ്വീപ് സന്ദര്‍ശനം ചര്‍ച്ചയാക്കി മാലിക്, പിന്തുണച്ച് എന്‍സിബി, നിയമനടപടി

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെയ്‌ക്കെതിരെ എന്‍സിപി നേതാവ് നവാബ് മാലിക് ഉന്നയിച്ച കാര്യങ്ങളില്‍ വിവാദം കത്തുന്നു. വാംഖഡെ ദുബായിലും മാലിദ്വീപിലും പോയെന്നും, ബോളിവുഡ് താരങ്ങള്‍ അവിടെയുള്ള സമയത്താണെന്നും തട്ടിപ്പ് നടത്തിയെന്നുമൊക്കെയാണ് മാലിക്കിന്റെ ആരോപണം. പലരെയും വ്യാജയമായി കേസില്‍ കുടുക്കാനാണ് നോക്കുന്നത്. കൊവിഡിന്റെ സമയത്ത് ബോളിവുഡ് മൊത്തം മാലിദ്വീപിലായിരുന്നു. സമീര്‍ വാംഖഡെയും കുടുംബവും ദുബായിലും മാലിദ്വീപിലും ആ സമയം എന്താണ് ചെയ്തിരുന്നത്. എന്താണ് ആ സന്ദര്‍ശനത്തിന് കാരണം. ഈ തട്ടിപ്പുകളെല്ലാം നടന്നിരിക്കുന്നത് ആ രണ്ട് സ്ഥലത്തും വെച്ചാണ്. താന്‍ ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും മാലിക് പറഞ്ഞു.

ഞാന്‍ ഇത്രേ ചെയ്തുള്ളൂ, ന്യായീകരണം കിലുക്കത്തിലെ രേവതിയെ പോലെ, ഗായത്രി സുരേഷിന് മറുപടിഞാന്‍ ഇത്രേ ചെയ്തുള്ളൂ, ന്യായീകരണം കിലുക്കത്തിലെ രേവതിയെ പോലെ, ഗായത്രി സുരേഷിന് മറുപടി

1

നവാബ് മാലിക് രണ്ട് ചിത്രങ്ങളും ഇതിനിടെ പങ്കുവെച്ചിട്ടുണ്ട്. വാംഖഡെ മാലിദ്വീപ് സന്ദര്‍ശിച്ചുവെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ദുബായില്‍ പോയില്ലെന്ന് പറയുന്നു. അതിനുള്ള ചിത്രങ്ങളാണ് താന്‍ പുറത്തുവിടുന്നത്. സഹോദരിയുമൊത്ത് ദുബായില്‍ പോയതിന്റെ ചിത്രങ്ങളാണ് ഇത്. ദുബായിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നിന്നുള്ള ചിത്രങ്ങളാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനാണ് ഇവിടെയെത്തിയത്. അദ്ദേഹത്തിന്റെ നുണകള്‍ പൊളിഞ്ഞിരിക്കുകയാണെന്നും മാലിക് പറഞ്ഞു.അതേസമയം എന്‍സിബിയും വാംഖഡെയും ശക്തമായി മാലിക്കിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നുന്നുണ്ട്. തന്റെ കുടുംബത്തെയാണ് മാലിക് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് വാംഖഡെ പറഞ്ഞു.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

നവാബ് മാലിക്കിനെതിരെ നിയമനടപടിയെടുക്കുമെന്നും വാംഖഡെ പറഞ്ഞു. മന്ത്രി പറയുന്നതെല്ലാം കള്ളമാണ്. മാലിദ്വീപില്‍ എന്റെ കുട്ടികളുമൊത്ത് അവധിക്കാലം ആഘോഷിക്കാനാണ് പോയത്. അതിനായി അനുമതി വാങ്ങിയിരുന്നു. ആരെയും കാണാന്‍ ഞാന്‍ പോയിട്ടില്ല. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട കാര്യമില്ല. ഡിസംബറില്‍ ഞാന്‍ മുംബൈയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ദുബായില്‍ ആയിരുന്നുവെന്നാണ് മാലിക് പറയുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നും സമീര്‍ ആവശ്യപ്പെട്ടു. എന്റെ സഹോദരി മുതല്‍ പിതാവ് വരെയുള്ളരെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ മയക്കുമരുന്നിനെതിരെയും സത്യത്തിന് വേണ്ടിയും പോരാടുന്നത് കൊണ്ടാണിത്. അതുകൊണ്ട് മന്ത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വാംഖഡെ പറഞ്ഞു.

എന്‍സിബിയും മന്ത്രിക്കെതിരെ രംഗത്ത് വന്നു. എന്‍സിബിയുടെ മുംബൈ യൂണിറ്റിന്റെ സോണല്‍ ഡയറക്ടറായി സമീറിനെ ഓഗസ്റ്റ് 31നാണ് നിയമിച്ചത്. ആറ് മാസത്തേക്കാണ് ഇത്. ഇതിന് ശേഷം ദുബായിലേക്ക് പോകാന്‍ സമീര്‍ ഒരിക്കല്‍ പോലും അപേക്ഷ നല്‍കിയിട്ടില്ലെന്നും എന്‍സിബി വ്യക്തമാക്കി. മന്ത്രി പറഞ്ഞത് കള്ളമാമെന്നും എന്‍സിബി പറഞ്ഞു. മാലിദ്വീപിലേക്ക് അനുമതി വാങ്ങിയിട്ടാണ് കുടുംബത്തിനൊപ്പം വാംഖഡെ പോയത്. ഇക്കാര്യം രേഖയില്‍ ഉണ്ടെന്നും എന്‍സിബി പറഞ്ഞു. അതേസമയം വാംഖഡെയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കണമെന്ന് മാലിക് ആവശ്യപ്പെട്ടു. എന്‍സിബിയുടെ മയക്കുമരുന്ന് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ അവിടെ നിന്ന് ലഭിക്കുമെന്നും മാലിക് പറഞ്ഞു.

സോണിയ ആകെ പറഞ്ഞത് അക്കാര്യം, ഇങ്ങനൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അമരീന്ദര്‍, ബിജെപിക്കൊപ്പം?സോണിയ ആകെ പറഞ്ഞത് അക്കാര്യം, ഇങ്ങനൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് അമരീന്ദര്‍, ബിജെപിക്കൊപ്പം?

Recommended Video

cmsvideo
Sameer wankhede about the raid at Mannat

English summary
nawab malik question sameer wankhede's maldives visit ncb hits back at minister, take legal action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X