കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെലിബ്രിറ്റിയെ പിടിച്ച് ബഹളമുണ്ടാക്കലാണ് അവരുടെ പണി, ആര്യന്‍ കേസില്‍ എന്‍സിബിയെ പരിഹസിച്ച് ഉദ്ധവ്

Google Oneindia Malayalam News

മുംബൈ: ആര്യന്‍ കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെ പരിഹസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വളരെ കുറച്ച് അളവില്‍ മയക്കുമരുന്ന് മാത്രമാണ് അവര്‍ പിടിച്ചെടുക്കുന്നത്. മഹാരാഷ്ട്ര പോലീസ് അതിലേറെ മയക്കുമരുന്നുകള്‍ പിടിക്കുന്നുണ്ട്. 150 കോടി രൂപ വിപണിയില്‍ മൂല്യമുള്ള മയക്കുമരുന്നുകളാണ് മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്തത്. എന്‍സിബി ആകെ ചെയ്യുന്നത് സെലിബ്രിറ്റികളെ പിടിക്കുകയാണ്, എന്നിട്ട് അവരുടെ ചിത്രങ്ങളെടുക്കും, പിന്നെ അതുവെച്ച് കുറേ ബഹളങ്ങളുണ്ടാക്കും. ഇത് മാത്രമാണ് ആകെ അവര്‍ ചെയ്യുന്നതെന്നും ഉദ്ധവ് പരിഹസിച്ചു. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം ഉദ്ധവിന്റെ ആദ്യ പ്രതികരണം കൂടിയാണിത്.

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യംഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആര്യന്‍? വാങ്ങാനാവുക ഈ ഭക്ഷണങ്ങള്‍, ജയിലില്‍ മോശം സാഹചര്യം

1

എന്‍സിബിയുടെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. മഹാരാഷ്ട്ര മയക്കുമരുന്നിന്റെ തലസ്ഥാനഗരിയാണെന്ന് വരുത്തി തീര്‍ക്കാനാണ് അവരുടെ ശ്രമം. അതിനായിട്ടാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ മുന്ദ്ര കേസില്‍ അങ്ങനെയല്ല കാര്യങ്ങള്‍. കോടികളുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. എന്നാല്‍ എന്‍സിബി കഞ്ചാവിന്റെ ഒരു നുള്ള് മാത്രമാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്ത 150 കോടിയുടെ മയക്കുമരുന്ന് വെച്ച് നോക്കുകയാണെങ്കില്‍ അതൊന്നുമില്ല. ഈ ഏജന്‍സിക്ക് ആകെ ചെയ്യാന്‍ സാധിക്കുന്നത് സെലിബ്രിറ്റികളെ അറസ്റ്റ് ചെയ്യുന്നതാണ്. പിന്നെ അവരുടെ ഫോട്ടോ എടുക്കലുമാണെന്നും ഉദ്ധവ് പരിഹസിച്ചു.

മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമങ്ങള്‍ നടത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് മയക്കുമരുന്നിന്റെ ഹബ്ബാണ് സംസ്ഥാനമെന്ന പ്രചാരണം. പല കണ്ണുകളിലൂടെയാണ് മഹാരാഷ്ട്രയെ നോക്കി കാണുന്നത്. ഞങ്ങളെ വേട്ടയാടുന്നത് പോകട്ടെ, പക്ഷേ എന്തുകൊണ്ടാണ് നിരന്തരം ബലാത്സംഗങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശിനെ അത്തരത്തില്‍ ആരും വിമര്‍ശിക്കാത്തത് എന്താണ്. അധികാരം നഷ്ടപ്പെട്ട ചില രാഷ്ട്രീയക്കാര്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രണയം നിരസിക്കപ്പെട്ടവര്‍ കാമുകിക്കെതിരെ ആസിഡ് എറിയുന്നത് പോലെയാണിത്. മുംബൈ പോലീസിനെ മാഫിയയെന്ന് നിങ്ങള്‍ വിളിക്കുകയാണെങ്കില്‍, യുപി പോലീസിനെ നിങ്ങള്‍ എന്ത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുകയെന്നും ഉദ്ധവ് ചോദിച്ചു.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെതിരെയും ഉദ്ധവ് തുറന്നടിച്ചു. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കില്‍ മഹാവികാസ് അഗാഡി സര്‍ക്കാരിനെ തള്ളിയിടാന്‍ ശ്രമിക്കട്ടെയെന്നും ഉദ്ധവ് പറഞ്ഞു. ഫട്‌നാവിസ് ഇപ്പോഴും മഹാരാഷ്ട്ര മുഖ്യമന്ത്രിയാണെന്നാണ് ധരിച്ചുവെച്ചിരിക്കുന്നതെന്നും ഉദ്ധവ് പറഞ്ഞു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ സമയത്ത് ഞാന്‍ തിരിച്ചുവരുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഇപ്പോഴവര്‍ പറയുന്നത് ഞങ്ങളെവിടെയും പോയിട്ടില്ല എന്നല്ല. ഏറ്റവും എളിമയോടെ നില്‍ക്കാനാണ് തന്നെ മാതാപിതാക്കള്‍ പഠിപ്പിച്ചതെന്നും ഉദ്ധവ് വ്യക്തമാക്കി. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ തിരിച്ചുവരുമെന്ന ഫട്‌നാവിസിന്റെ പരാമര്‍ശം വൈറലായിരുന്നു. ഇതാണ് ഉദ്ധവ് പരിഹസിക്കാനായി ഉപയോഗിച്ചത്.

കഴിഞ്ഞ ദിവസം ഫട്‌നാവിസ് നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഞാനല്ല മുഖ്യമന്ത്രിയെന്ന തോന്നല്‍ എനിക്കുക്കായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ഈ സംസ്ഥാനത്ത് ഞാന്‍ ഉള്ളപ്പോഴെല്ലാം മുഖ്യമന്ത്രി ഞാന്‍ തന്നെയാണെന്ന് കരുതാറുണ്ട്. ജനങ്ങള്‍ തരുന്ന സ്‌നേഹം അങ്ങനെയാണെന്നും ഫട്‌നാവിസ് പറഞ്ഞു. ബിജെപിയുമായി ഞങ്ങള്‍ക്കുണ്ടായിരുന്ന സഖ്യം ഹിന്ദുത്വത്തിന്റെ പേരിലാണ്. നിങ്ങള്‍ പറഞ്ഞ പറഞ്ഞ വാക്ക് പാലിച്ചിരുന്നെങ്കില്‍ ദേവേന്ദ്ര ഫട്‌നാവിസ് ഇന്നോ നാളെയോ മുഖ്യമന്ത്രിയാകുമായിരുന്നു. നിങ്ങള്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം തന്നിരുന്നെങ്കില്‍ പറഞ്ഞ സമയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഞാന്‍ ഒഴിയുമായിരുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

സാരിയില്‍ മാലഖയെ പോലെ തിളങ്ങി പ്രയാഗ മാര്‍ട്ടിന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഹിന്ദുത്വം ഇപ്പോള്‍ വലിയ ഭീഷണി നേരിടുകയാണ്. നവ ഹിന്ദുത്വവാദികളാണ് ആ ഭീഷണിക്ക് കാരണം. ശിവസേനയുടെ ഹിന്ദുത്വം ദേശീയവാദമാണ്. അമ്മയെ മരിക്കാന്‍ വിട്ടിട്ട്, പശുവിനെ ജീവനോടെ നിലനിര്‍ത്തുന്നത് ഞങ്ങളുടെ ഹിന്ദുത്വമല്ല. ഹിന്ദുത്വം ഭീഷണി നേരിട്ടപ്പോള്‍ അതിനൊപ്പം നിന്നത് ബാല്‍ താക്കറെ മാത്രമാണ്. വീടുകളില്‍ ഒരുവന്റെ മതത്തെ കുറിച്ച് ആലോചിച്ച് അഭിമാനം കൊള്ളാം. എന്നാല്‍ വീടിന് പുറത്തേക്ക് ഇറങ്ങിയാല്‍ രാഷ്ട്രമാണ് മതം. ആരെങ്കിലും ഒരു മതത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഹിന്ദുവെന്ന രീതിയില്‍ അതിനെ എതിര്‍ക്കുമെന്നും ഉദ്ധവ് വ്യക്തമാക്കി. ബിജെപിക്ക് അധികാര കൊതി മയക്കുമരുന്നിനോടുള്ള ആസക്തി പോലെയാണ്. ബിജെപിക്ക് ഞങ്ങളോട് പോരാടണമെങ്കില്‍ ആണുങ്ങളെ പോലെ പോരാടൂ, അല്ലാതെ ഇഡിയെയും സിബിഐയെയും വെച്ചല്ല പോരാടേണ്ടതെന്നും ഉദ്ധവ് പറഞ്ഞു.

എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍എന്റെ പേരില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നു, പിന്നില്‍ സിനിമാക്കാരുടെ ഓണ്‍ലൈനെന്ന് എംജി ശ്രീകുമാര്‍

Recommended Video

cmsvideo
ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

English summary
ncb only catching celebrity and making noise, uddhav thackeray indirect dig on aryan khan's case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X