• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോണാവാലയിലെ പാര്‍ട്ടി ദ്വീപില്‍ സാറ എത്തി... സുശാന്തിനൊപ്പം, ബോളിവുഡിന്റെ മയക്കുമരുന്ന് താവളം!!

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് കേന്ദ്രത്തിന്റെ ഉറവിടം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്നില്‍. ലോണാവാലയില്‍ സുശാന്ത് സിംഗ് രജ്പുത് നടത്തിയിരുന്ന ഒരു ഫാംഹൗസിലാണ് മയക്കുമരുന്ന് ഒഴുകിയതായി കണ്ടെത്തിയിരിക്കുന്നത്. സാറ അലി ഖാനും രാകുല്‍ പ്രീതും അടക്കമുള്ളവര്‍ ഇവിടേക്ക് എത്തിയിരുന്നുവെന്നാണ് എന്‍സിബി വ്യക്തമാക്കുന്നത്. സാറയെയും രാകുലിനെയും ഉടന്‍ തന്നെ ചോദ്യം ചെയ്‌തേക്കുമെന്നാണ് എന്‍സിബി നല്‍കുന്ന സൂചന.

ലോണാവാലയിലെ പാര്‍ട്ടി

ലോണാവാലയിലെ പാര്‍ട്ടി

സുശാന്തിന് ലോണാവാലയില്‍ ഫാം ഹൗസുണ്ടായിരുന്നു. ഇത് പുറത്തേക്ക് അത്ര പ്രശസ്തമല്ല. എന്നാല്‍ ബോളിവുഡിലെ വമ്പന്‍ സ്രാവുകള്‍ക്കിടയില്‍ പാര്‍ട്ടി ദ്വീപാണിത്. സാറ അലി ഖാനും റിയ ചക്രവര്‍ത്തിയും ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് ഫാം ഹൗസ് മാനേജര്‍ പറയുന്നു. ഇവിടേക്ക് എത്തണമെങ്കില്‍ ബോട്ടിന്റെ ആവശ്യമാണ്. അതിനായി ബോട്ട ഓടിക്കുന്നയാളും ഇവിടെ ഉണ്ട്. ഇയാളുടെ റിയയെയും സാറയെയും ഇവിടെ കണ്ടുവെന്നാണ് വെളിപ്പെടുത്തുന്നത്.

ബോളിവുഡിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു

ബോളിവുഡിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു

സാറയ്ക്കും റിയക്കും പുറമേ ശ്രദ്ധ കപൂറും ഇവിടെ വരാറുണ്ടായിരുന്നു. അറസ്റ്റിലായ മയക്കുമരുന്ന് കടത്ത് നേതാവ് സെയ്ദ് വിലാത്രയും ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്നു. മദ്യവും കഞ്ചാവും ഈ ദ്വീപിലെ പാര്‍ട്ടിയില്‍ ഒഴുകാറുണ്ടായിരുന്നുവെന്ന് ബോട്ട് മാന്‍ പറയുന്നു. അതേസമയം മനോഹരമായ തടാകങ്ങളും, മലഞ്ചെരുവുകളും അണക്കെട്ടുകലും ഗുഹകളും നിറഞ്ഞതാണ് ലോണാവാല. ഇത് മയക്കുമരുന്നിന്റെ കേന്ദ്രമെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്.

സുശാന്തിന്റെ ഇഷ്ടക്കാര്‍

സുശാന്തിന്റെ ഇഷ്ടക്കാര്‍

സുശാന്തിന്റെ അടുപ്പക്കാരായിരുന്നു സാറ അലി ഖാനും റിയ ചക്രവര്‍ത്തിയും റിയ ഇവിടെ ആദ്യം വരാറില്ലായിരുന്നു. പിന്നീടാണ് വരാന്‍ തുടങ്ങിയത്. പുകവലിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ ഇവിടെ ധാരാളമായി എത്തിയിരുന്നു. എന്നാല്‍ എന്തിന് വേണ്ടിയായിരുന്നു എന്ന് വ്യക്തമല്ല. കഞ്ചാവ് ചുരുട്ടി വലിക്കാന്‍ ഇത്തരം പേപ്പറുകള്‍ ഉപയോഗിക്കാറുണ്ട്. റയീസ് എന്നയാളാണ് ഈ ഫാം ഹൗസിന്റെ മാനേജര്‍.

ലോക്ഡൗണിന് മുമ്പ്

ലോക്ഡൗണിന് മുമ്പ്

ലോക്ഡൗണിന് മുമ്പ് ആഴ്ച്ചയില്‍ രണ്ട് തവണ സുശാന്ത് ഇവിടെ എത്താറുണ്ടായിരുന്നു. സാറയും റിയയുമാണ് ആ സമയത്ത് കൂടെ വന്നിരുന്നത്. ചിലപ്പോള്‍ വലിയൊരു ടീമും ഉണ്ടാവും. റിയയുടെ മാതാപിതാക്കളും സഹോദരന്‍ ഷൗവിക്കും റിയയുടെ പിറന്നാള്‍ ഇവിടെ വെച്ചാണ് ആഘോഷിച്ചത്. എന്തിനാണ് സ്‌മോക്കിംഗ് പേപ്പറുകള്‍ കൊണ്ടുവന്നതെന്ന് അറിയില്ലെന്നും റയീസ് പറഞ്ഞു. എന്നാല്‍ വിലയേറിയ വോഡ്കയാണ് ഇവിടെ മദ്യപിക്കുന്നവര്‍ക്ക് നല്‍കിയിരുന്നതെന്ന് റയീസ് വ്യക്തമാക്കി.

സുശാന്ത് എത്തിയില്ല

സുശാന്ത് എത്തിയില്ല

സുശാന്ത് ലോക്ഡൗണ്‍ സമയത്ത് ഇവിടെയായിരുന്നു താമസിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ തീരുമാനം അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. ഫാംഹൗസില്‍ ഭക്ഷ്യസാധനങ്ങളൊക്കെ കൊണ്ടുവന്നിരുന്നു. ഏപ്രില്‍ 17ന് തന്നെ എല്ലാ കാര്യങ്ങളും സജ്ജമാക്കിയിരുന്നു. സുശാന്ത് ഏത് നിമിഷവും എത്തുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മാനേജറായ സാമുവല്‍ മിറാന്‍ഡ അദ്ദേഹം വരുന്നില്ലെന്ന് അറിയിച്ചു. സുശാന്തിന്റെ ബാന്ദ്രയിലെ വീട്ടിലേക്ക് വാനില്‍ സാധനങ്ങള്‍ നിറച്ച് എത്തിക്കാനും ഹൗസ് സ്റ്റാഫ് ദീപേഷ് സാവന്ത് ആവശ്യപ്പെട്ടിരുന്നു.

ജയാ ബച്ചനൊപ്പം ബോളിവുഡ്

ജയാ ബച്ചനൊപ്പം ബോളിവുഡ്

സുശാന്ത് വിഷയത്തില്‍ ബോളിവുഡിന് വേണ്ടി സംസാരിച്ച ജയാ ബച്ചന് വേണ്ടി അണിനിരന്ന് ബോളിവുഡ് താരങ്ങള്‍. ഞാന്‍ വളരുമ്പോള്‍ എനിക്ക് ഇവരെ പോലെയാവണമെന്ന് സോനം കപൂര്‍ ജയാ ബച്ചന്റെ പ്രസംഗ് ഷെയര്‍ ചെയ്ത് കൊണ്ട് പറഞ്ഞു. ഇത് തിരിച്ചുപറയേണ്ട സമയമായിരുന്നു. അവരത് ചെയ്തു. ഒരു സ്ത്രീക്ക് ഇന്‍ഡസ്ട്രിക്ക് വേണ്ടി ശബ്ദമുയര്‍ത്തി എന്നായിരുന്നു തപസീ പന്നു കുറിച്ചത്. റിച്ച ഛദ്ദയും ജയയെ പിന്തുണച്ചു. ബോളിവുഡിനെ തകര്‍ക്കാന്‍ നോക്കുന്ന ദുഷ്ടശക്തികള്‍ ഭസ്മാസുരനെ പോലെ ഇല്ലാതാവുമെന്നാണ് റിച്ച പറഞ്ഞത്.

English summary
ncb will probe about lonawala party island of sushant singh rajput
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X