കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മഹാസഖ്യം വിചാരിച്ചാല്‍ ബിജെപി മഹാരാഷ്ട്രയില്‍ ബാക്കിയുണ്ടാവില്ല, എല്ലാവരും എന്‍സിപിയില്‍ ചേരും'

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി എന്‍സിപിയുടെ സീനിയര്‍ നേതാവ്. മഹാവികാസ് അഗാഡി മനസ്സുവെച്ചാല്‍ ബിജെപി മഹാരാഷ്ട്രയില്‍ വട്ടപൂജ്യമാകുമെന്ന് നവാബ് മാലിക് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അതിന് സമയമില്ല. ബിജെപി നേതാക്കളെ കൊണ്ടുവരാന്‍ താല്‍പര്യവുമില്ല. പക്ഷേ ബിജെപിയില്‍ നിന്ന് നിരവധി പേര്‍ സഖ്യത്തിന്റെ ഭാഗമാവാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതിന് നേരമില്ലാത്തത് കൊണ്ടാണ്. ഞങ്ങള്‍ വിചാരിച്ചാല്‍ ആ നിമിഷം ബിജെപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ എത്തും. ഇതിന്റെ സാമ്പിള്‍ അടുത്ത ദിവസം തന്നെ ബിജെപി അറിയുമെന്നും മാലിക് മുന്നറിയിപ്പ് നല്‍കി.

1

ഞങ്ങളുടെ സഖ്യം ശക്തമാണ്. തീര്‍ച്ചയായും ഞങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കും. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും പരസ്പരം വിശ്വാസമുള്ളവരാണ്. മഹാവികാസ് അഗാഡി തനിയേ തകരുമെന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ വാദങ്ങളെയും മാലിക് തള്ളി. അതേസമയം ഫട്‌നാവിസ് നേരത്തെ ബീഹാറില്‍ ബിജെപിയെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അവിടെ ശിവസേനയ്ക്ക് ഒരു സീറ്റും ലഭിച്ചിരുന്നില്ല. എന്നാല്‍ തോല്‍വിക്ക് ശേഷം മഹാസഖ്യത്തെ പരിഹസിക്കുന്ന തരത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ സംസാരിച്ചത്. ഇതോടെയാണ് മറുപടിയുമായി എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ അടക്കം രംഗത്തെത്തിയത്.

പൊതു മിനിമം പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും, അതാണ് നടപ്പാക്കുന്നതെന്നും നവാബ് മാലിക് പറഞ്ഞു. എംവിഎയിലെ മൂന്ന് പാര്‍ട്ടിയുടെയും ആശയങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ ഒരു ആശയത്തിനും കോട്ടം തട്ടാത്ത വിധമാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ആരും അവരുടെ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും നവാബ് മാലിക് പറഞ്ഞു. ഞങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് നേതാക്കളെ കൊണ്ടുവരേണ്ട ഗതികേടില്ല. പക്ഷേ എപ്പോഴും ബിജെപി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഞങ്ങള്‍ വിചാരിച്ചാല്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ എന്‍സിപിയിലെത്തുമെന്നും മാലിക് പറഞ്ഞു.

ബിജെപിയുടെ എംഎല്‍എമാര്‍ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. അവര്‍ക്ക് എന്‍സിപിയില്‍ ചേരണമെന്നാണ് ആഗ്രഹം. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്നും മാലിക് പറഞ്ഞു. നേരത്തെ സീനിയര്‍ നേതാവ് ഏക്‌നാഥ് ഖഡ്‌സെ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് എന്‍സിപിയില്‍ ചേര്‍ന്നിരുന്നു. ഫട്‌നാവിസ് സര്‍ക്കാരില്‍ നിന്ന് രാജിവെക്കേണ്ടി വന്ന മന്ത്രിയായിരുന്നു ഖഡ്‌സെ. അതിന് ശേഷം ഫട്‌നാവിസുമായും കേന്ദ്ര നേതൃത്വവുമായും ഇടഞ്ഞ് നില്‍ക്കുകയാണ് ഏക്‌നാഥ് ഖഡ്‌സെ. അദ്ദേഹം നിരവധി നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും, ഇവര്‍ എന്‍സിപിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

English summary
ncp leader nawab malik says if mva decides bjp have no leaders in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X